“ഡി ന്നാലും ന്റെ മോൾ ഒരു അമ്മയാവാൻ പോവണല്ലോ എനിക്ക് സന്തോഷം സഹിക്കാൻ വയ്യടി ഗംഗ പെണ്ണെ.”
ഗംഗയുടെ കവിളിൽ പിടിച്ചാട്ടി കൊണ്ട് വസൂ പറഞ്ഞതും, ഗംഗ പെണ്ണ് പെട്ടെന്ന് കലിപ്പായി കണ്ണൊക്കെ ചുവന്നു. വസൂന്റെ കൈ വലിച്ചു അവളുടെ വയറിനു മുകളിൽ വെച്ചു.
“നിക്ക് മാത്രോയിട്ടു ഒന്നും ആവണ്ടാ, ഇച്ചേയിക്ക് ഇല്ലാത്ത ഭാഗ്യൊന്നും നിക്ക് വേണ്ട, ഞാൻ ഈ കുഞ്ഞിനെ വയറ്റിൽ ചുമക്കും ഇച്ചേയി മനസ്സിലും. നമ്മൾ രണ്ട് പേരും കുഞ്ഞാവയ്ക്ക് അമ്മയാവും, ഇച്ചേയിയും കുഞ്ഞിന് മുലയൂട്ടും നമ്മൾ ഒരു മനസ്സും ഒരു ശരീരവുമല്ലേ, പിന്നെ ഇപ്പൊ എന്താ നിക്ക് മാത്രം… ഞാൻ മാത്രം………………. ഇനി ഇങ്ങനൊന്നും പറയല്ലേട്ടോ ഇച്ചേയി, നിക്ക് സഹിക്കാൻ പറ്റില്ല……..”
പറഞ്ഞു തീർന്നതും ഗംഗ വിതുമ്പി വിങ്ങി പൊട്ടി എന്റെ നെഞ്ചിലേക്ക് വീണു. ഞാൻ വസുവിനെ കണ്ണ് കാണിച്ചു.
വസൂ പെട്ടെന്ന് ഗംഗയെ കെട്ടി പിടിച്ചു കരഞ്ഞു.
“ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല മോളെ നിക്ക് നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് എന്നെക്കാളും നന്നായി നിനക്ക് അറിഞ്ഞൂടെ ഞാൻ………നിക്ക്……….സോറി മോളെ….”
രണ്ടൂടെ കെട്ടിപ്പിടിച്ചും പതം പറഞ്ഞും കുറച്ചു നേരം ഇരുന്നു കരഞ്ഞു.
ഇതിനിടയിൽ ഏതോ കണ്ണീർ സീരിയലിന്റെ ഇടയിൽ പെട്ട കാർന്നോർടെ അവസ്ഥയായി എന്റെ കാര്യം ഇവളുമാരുടെ സ്നേഹോം കരച്ചിലുമൊക്കെ കാണുമ്പോൾ എനിക്കും ഉള്ളിലുള്ള സന്തോഷം ആനന്ദകണ്ണീരായി പുറത്തു വരുമെങ്കിലും നമ്മളങ്ങനെ ലോലനാണെന്നു പുറത്തു കാണിക്കാൻ പാടില്ലല്ലോ അതോണ്ട് രണ്ടിനേം നേരെ ആക്കാൻ തലക്ക് രണ്ട് കിഴുക്ക് കൊടുത്തു.
“മതി ഇവിടെ ടി വി സ്റ്റീരിയൽ കളിച്ചതു കണ്ടിട്ടെനിക്ക് ഉറക്കം വന്നെണ്ട്………………….
…………..എന്റമ്മേ……………യ്യ്യോ….”
സീൻ മാറ്റാൻ നോക്കിയ എന്റെ നെഞ്ചിൽ രണ്ട് ചെസ്റ്റിലും രണ്ട് പ്രാന്തികളും കൂടി കടിച്ചു പിടിച്ചു കണ്ണുയർത്തി എന്നെ നോക്കി, പിന്നെ പതിയെ വിട്ടു.
“നിലത്തിരുന്ന സാമാനത്തിനെയൊക്കെ പിടിച്ചു മടിയിലിരുത്തിയ എനിക്ക് ഇത് തന്നെ കിട്ടണം, നെഞ്ചിൽ തിരുമ്മി ഞാൻ പറഞ്ഞതും. രണ്ടും ഇളിച്ചു കൊണ്ട് കടിച്ച ഇടത്തു തഴുകി.
പുറത്തേക്ക് നോക്കുമ്പോൾ വാതിൽപ്പടിയിൽ കണ്ണ് തുടച്ചോണ്ട് ഹേമ.
“ഈ തെണ്ടിക്ക് കടി കിട്ടിയതിനു ഹേമേട്ടത്തി എന്തിനാ കരയുന്നെ.”
ഗംഗയുടെ വകയാണ് ചോദ്യം.
“ശോ ഇത് പോലെ ഒരു ബുദ്ധൂസ്,…” കണ്ണും മിഴിച്ചു ആലോചിച്ചോണ്ടിരുന്ന ഗംഗയുടെ തലക്കൊരു കൊട്ടും കൊടുത്ത് വസൂ ചിരിച്ചു.
ഇത് കണ്ട് ചിരിച്ചോണ്ട് ഹേമ തിരികെ പോയി.
*******************************************************************
ഹോസ്പിറ്റലിൽ കാണിക്കാൻ കൊണ്ട് പോയതോടെ ഗംഗയുടെ ഫുൾ ഗ്യാസ് പോയി. വസുവിന്റെ നിർബന്ധം കൊണ്ട് പോയതാണ് അപ്പോഴാണ് ഗംഗയുടെ ഗർഭപാത്രം