യുഗം 10 [Achilies]

Posted by

എന്റെ കയ്യിൽ അമർത്തി പിടിച്ചു വസൂ എന്നെയും കൂടി റൂമിലെത്തി.
അവിടെ ബെഡ്ഷീറ്റിന്റെ തുമ്പ് കയ്യിൽ ചുരുട്ടി കൂലംകഷമായ ചിന്തയിലാണ് ഗംഗ.

“ന്റെ ഗംഗ പണി പറ്റിച്ചോടി.”

വാതിൽ തുറന്നു എന്റെ കൈയിൽ തൂങ്ങി വസൂ ചോദിച്ചു.

“കഷ്‌ട്ടോണ്ടട്ടോ ഇച്ചേയി ന്നെ എന്തിനാ ഇങ്ങനെ കളിയാക്കണേ.”

“കളിയാക്കീതല്ലല്ലോ ന്റെ ഗംഗ അമ്മയാവൻ പോണുന്നു അറിഞ്ഞതിന്റെ സന്തോഷം കൊണ്ടല്ലേ.”

അവളുടെ തല മുടിയിൽ തലോടി വസൂ പറഞ്ഞപ്പോൾ അവളുടെ അരികിൽ നിന്ന വസുവിനെ ചുറ്റിപ്പിടിച്ചു ഗംഗ വാസുവിലേക്ക് ചാരി.”

“വസൂ മോളെ ചായ.”
കപ്പിൽ ചായയുമായി ഹേമയുമെത്തി.
“മോളെ എങ്ങനാ ഹോസ്പിറ്റലിൽ കൊണ്ട് പോയി നോക്കണ്ടേ.”

“ഞാൻ പ്രെഗ്നൻസി കിറ്റ് കൊണ്ട് വന്നിട്ടുണ്ട് അതിൽ നോക്കാൻ പറ്റും ഏടത്തി, അത് കഴിഞ്ഞു നമുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോവാം. ഞാൻ ഈ സാരി ഒക്കെ ഒന്നു മാറട്ടെ ഗംഗയ്ക്ക് ഇനി മുതൽ റസ്റ്റ് അണുട്ടോ അതുകൊണ്ട് അത്താഴം ഉണ്ടാക്കാൻ ഞാനും കൂടാം.”

“മോളെന്നെ കളിയാക്കിയത, ഹോസ്പിറ്റലിൽ നിന്ന് വന്നു കേറിയല്ലേ ഉള്ളു, റസ്റ്റ് എടുക്കാൻ നോക്ക്. രാത്രിക്കുള്ളത് കാലക്കാൻ ഞാൻ ഒറ്റയ്ക്ക് മതി.”

വസുവിന്റെ കവിളിൽ തലോടി ഹേമ അടുക്കളയിലേക്കു പോയി. ഹേമയെ നോക്കി ചിരിച്ചിട്ടു വസൂ ഡ്രസ്സ് മാറാനും.
ഗംഗയിപ്പോഴും ആലോചനയിലാണ്.

“എന്ത് പറ്റീഡോ…”
“ഒന്നൂല്ല ഹരി…”
എന്നെ നോക്കി അവളതെങ്ങനെയോ പറഞ്ഞൊപ്പിച്ചു.

“നിനക്കെന്താ പറ്റിയത്, എന്താ ഇങ്ങനെ ഗ്ലൂമി ആയിരിക്കണേ.”

“അത്…………. ഇത് ചിലപ്പോ അതിന്റെ അല്ലെങ്കിലോ, ഒത്തിരി ആഗ്രഹിച്ചിട്ടു പെട്ടെന്ന് അങ്ങനെ അല്ലേൽ നിക്ക് ചിലപ്പോ അത് താങ്ങാൻ പറ്റുവോന്നാ ന്റെ പേടി…”

മുഖം കുനിച്ചു ഇരുന്ന അവളുടെ താടിയിൽ പിടിച്ചുയർത്തി, ഇച്ചിരി നിറഞ്ഞു വന്ന കണ്ണുകൾ ഞാൻ കൈ കൊണ്ട് തുടച്ചു.
“എന്തിനാ എന്റെ ഗംഗ ഇപ്പൊ ഇങ്ങനെ ഒക്കെ ചിന്തിക്കണേ, ഞാനും ഇവിടെ ഉണ്ട് നീയും ഇവിടെ ഉണ്ട്, ഇപ്പോഴല്ലെങ്കിൽ ഇനിയും നമ്മുക്ക് മുന്നിൽ വഴികളുണ്ട്, പിന്നെ എന്തിനാ നീ ടെൻഷൻ അടിക്കണേ…….. ദേ ഹാപ്പി ആയിട്ടിരുന്നോൾണം, കേട്ടല്ലോ, ഇല്ലേൽ തടിച്ചിയോട് പറഞ്ഞു നിന്റെ ചന്തിയിൽ ഞാൻ ഇഞ്ചക്ഷൻ വയ്പ്പിക്കും, പിന്നെ മുഴുവൻ ചന്തീം കുത്തി ഇരിക്കാൻ പറ്റാതെ അരചന്തീം പൊക്കി ഞാൻ നടത്തിക്കും, കേട്ടോടി കുരുപ്പേ.”

അവളുടെ മൂഡ് മാറ്റിയെടുക്കാൻ ഞാൻ ഓരോന്ന് പറഞ്ഞോണ്ടിരുന്നു, അതോടെ പെണ്ണ് കുറച്ചൂടെ ലൂസ് ആയി.

Leave a Reply

Your email address will not be published. Required fields are marked *