യുഗം 10 [Achilies]

Posted by

“ആഹ് ഗംഗയുടെ അടുത്തുണ്ട് എന്താ.”

“നീ ഫോൺ ഹേമയ്ക്കു കൊടുക്ക്.”
“അതെന്തിനാ.”
“ഹ നീ കൊടുക്കട ചെക്കാ.”
വസൂ പറഞ്ഞതും ഞാൻ പിന്നെ റൂമിൽ ചെന്നു. നോക്കുമ്പോൾ കട്ടിലിന്റെ ക്രാസ്സിയിൽ ചാരി ഇരിപ്പുണ്ട് പെണ്ണ്, പക്ഷെ മുഖം നേരത്തെ കണ്ടപോലെ അല്ല തുടുത്തു ചുവന്നു. എന്നെ കണ്ടപ്പോൾ കണ്ണ് നിറച്ചു എന്നെ നോക്കി പെണ്ണൊരു പാൽ പുഞ്ചിരി തന്നു.
ഒരു സെക്കന്റ് കൊണ്ട് എന്റെ നെഞ്ച് നിറഞ്ഞ പോലെ ഒരു ഫീൽ.

“വസൂവാ സംസാരിക്കാനുണ്ടെന്നു പറഞ്ഞു.”

ഗംഗയുടെ അരികിൽ ഇരുന്നു ഗംഗയുടെ മുടിയിൽ തഴുകി കൊണ്ടിരുന്ന ഹേമയ്ക്കു നേരെ ഫോൺ നീട്ടി ഞാൻ പറഞ്ഞു. എന്റെ കയ്യിൽ നിന്നും ഫോണും വാങ്ങി ഹേമ പെട്ടെന്നു പുറത്തേക്ക് പോയി, പോകും വഴി ഗംഗയെ നോക്കി ഒരു ചിരിയും ചിരിച്ചു. അപ്പോൾ പെണ്ണിന്റെ മുഖം ഒന്നൂടെ തുടുക്കുന്നത് ഞാൻ കണ്ടു. എന്നെ നോക്കി കൈ കാട്ടി അവൾ വിളിച്ചു. അടുത്ത് ചെന്നപ്പോൾ എനിക്കിരിക്കാനായി ക്രാസ്സിയിൽ തൂങ്ങി അല്പം നീങ്ങി ഇരുന്നു. എന്നിട്ടു ഒഴിഞ്ഞ ഇടത്തിൽ കൈ കൊണ്ട് തട്ടി എന്നെ കണ്ണ് കാണിച്ചു. ഞാൻ നേരെ ചെന്ന് ഗംഗയുടെ അരികിൽ ഇരുന്നു.
അടുത്തിരുന്ന എന്റെ കൈയിൽ പിടിച്ചു അവളെ അവൾ തന്നെ ചുറ്റിച്ചു, പിന്നെ എന്റെ ഉള്ളിലേക്ക് ചൂട് പറ്റാനെന്ന പോലെ ഇരുന്നു.

“എന്താ ഗംഗകുട്ടി,”

“മ്ച്ചും”
ചുമൽ കൂച്ചി കുറച്ചൂടെ എന്നിലേക്ക് ചേർന്ന് അവൾ ഉയർന്നു വന്നു എന്റെ ചുണ്ടിൽ ഒന്ന് മുത്തി പിന്നെ എന്റെ വലതു കൈ എടുത്തു കൊണ്ട് വന്നു അവളുടെ വയറിന്റെ മുകളിൽ വെച്ചു.

“ഇവിടെ നമ്മുടെ ഒരു കുറുമ്പനോ കുറുമ്പിയോ വളരാൻ പോവാണെന്നു ഒരു സംശയം.”
എന്റെ കണ്ണിലേക്കു നോക്കി പാൽ പുഞ്ചിരി തൂകി ഗംഗ ഒരു നേർത്ത കാറ്റു പോലെ എന്റെ ചെവിയിൽ മന്ത്രിച്ചു.

“എഹ് സത്യാണോ!!!.”

എന്റെ നെഞ്ച് ഒരു നിമിഷം കൊണ്ട് സന്തോഷത്താൽ പൊട്ടിത്തെറിക്കുമെന്നു തോന്നി. അവളുടെ നെറ്റിയിലും മുഖത്തുമെല്ലാം ഞാൻ തുരു തുര ഉമ്മ വെച്ചു.

“നിക്ക് കൃത്യായി അറീല ഹരി, ഹേമേട്ടത്തിയാ പറഞ്ഞെ ഇതൊക്കെ അതിന്റെ ലക്ഷണങ്ങളാന്നു.”

എന്നെ ചുറ്റി പിടിച്ചു നെഞ്ചിൽ മുഖമാഴ്ത്തി ഗംഗ കിടന്നു.

“സത്യോരിക്കും ഇത് അത് തന്നെയാവും. നമുക്ക് ഹോസ്പിറ്റലിൽ പോവാം ഗംഗേ നമുക്ക് അറിയാല്ലോ.”

“പോണോ ഇനി അല്ലെങ്കിലോ, ചിലപ്പോ നിക്ക് സഹിക്കാൻ പറ്റില്ലാട്ടോ ഹരി , വേണ്ട പൊണ്ടാ, എനിക്ക് എന്തോ പേടി ഇനി അല്ലെങ്കിലോ, വേണ്ട ഇച്ചേയി വരട്ടെ ഇച്ചേയിയോട് ചോയ്ക്കാം.”

“ന്നാലും ന്റെ പെണ്ണെ ഞാൻ ഇതെങ്ങനെ പിടിച്ചു വെക്കും. എനിക്ക് അറിയാഞ്ഞിട്ടു ശ്വാസം മുട്ടണ പോലെ.”

“അത് സാരൂല്ലാ ഇച്ചേയി വരുന്ന വരെ ക്ഷെമിക്ക് ഹരി പ്ലീസ്.”

എന്റെ കഴുത്തിൽ തൂങ്ങി എന്നെ നോക്കി പറഞ്ഞ ഗംഗയെ ഞാൻ വാരി പുണർന്നു ചുണ്ടിലും മൂക്കിലും കവിളിലും എന്റെ ചുണ്ട് പതിഞ്ഞിടത്തെല്ലാം ഉമ്മ വെച്ചു. എന്നിട്ടു പതിയെ അവളെ നേരെ ഇരുത്തി വയറിലെ സാരി മാറ്റി അവളുടെ അടിവയറിൽ മുഖം താഴ്ത്തി ഞാൻ ചുംബിച്ചു. കാമത്തോടെ അല്ല എന്നിൽ നിറഞ്ഞ വാത്സല്യത്തിൽ. അപ്പോൾ എന്റെ തലയിൽ നിർവൃതിയിൽ തലോടുന്ന ഗംഗയെ ഞാൻ മനസ്സ് കൊണ്ട് തൊട്ടു.

Leave a Reply

Your email address will not be published. Required fields are marked *