യുഗം 10 [Achilies]

Posted by

“അയ്യട മോനിപ്പൊ അങ്ങനെ മരിക്കണ്ട,…… നിനക്കുള്ളത് ആ കവറിലുണ്ട്, വേണേല്‍ അത് തിന്നു മരിച്ചോ.”

കൂട്ടത്തിലെ ഏറ്റവും ചെറിയ കവര്‍ ചൂണ്ടി ഇന്ദിരാമ്മ പറഞ്ഞ ഡയലോഗില്‍ ഞാന്‍ വെറും ഊശി ആയി പോയി.
വളിച്ച ചിരിയും ചിരിച്ചു നിന്ന എന്നെ കണ്ടതും ഗംഗ ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി.
“നീ പോടീ കറുമ്പി.”
ഞാന്‍ വിളിച്ചതും പെണ്ണിന്റെ ചിരി മാറി, ഇന്ദിരാമ്മ എന്നെ തല്ലനായി വന്നതും അതിലും മുന്നേ എന്റെ അരികില്‍ കൂടി ഒരു തവി മൂളി പറന്നുപോയി. പെണ്ണിന് വലിയ ഉന്നം ഇല്ലത്തോണ്ട് ചത്തില്ല. അവിടെ നിന്നാല്‍ ഇനി തടി കേടാവും എന്നറിയാവുന്ന കൊണ്ട് എന്റെ തടിയും കൊണ്ട് ഞാന്‍ പറപറന്നു അപ്പോഴും പുറകില്‍ എന്റെ കുറുംബിയുടെ സ്വരം ഉയര്‍ന്നു കേട്ടിരുന്നു.

“നിന്നെ ന്റ്റെ കയ്യില് കിട്ടൂടാ പട്ടി.”

രാത്രി അത്താഴം കഴിഞ്ഞു പതിവ് ടി വി കാണൽ പരിപാടിയിലായിരുന്നു ഞങ്ങൾ, പോകാൻ നിന്ന ഇന്ദിരാമ്മയെ രണ്ടും കൂടെ വട്ടം പിടിച്ചു ഇവിടെ തന്നെ നിർത്തി, നാളെ മുതൽ ഒരാഴ്ചത്തേക്ക് ഞാനും ഇവിടെ ഉണ്ടാവില്ലാത്തത് കൊണ്ടാവണം ഇന്ദിരാമ്മയും പിന്നെ അധികം ഒഴിവൊന്നും പറയാതെ നില്ക്കാൻ തീരുമാനിച്ചു.
പെണ്ണുങ്ങള് രണ്ടും സോഫയിലിരിക്കുന്ന ഇന്ദിരാമ്മയുടെ ഇരു വശത്തും സ്പോട് പിടിച്ചിട്ടുണ്ട്, പാവം ഞാനാണ് പുറത്തായത് സോഫയുടെ താഴെ ആയി ഇപ്പോൾ എന്റെ ഇരുപ്പ്. വസൂ ഇന്ദിരാമ്മയുടെ കൈയിൽ ചുറ്റി പിടിച്ചു തോളിലും ചാരി ഇരിപ്പുണ്ട്. മറ്റെ കുരുപ്പ് മടിയിലും തല വെച്ച് കിടപ്പുണ്ട്. ഇന്ദിരാമ്മ തല മസ്സാജ് ചെയ്ത് കൊടുക്കുന്നത് കൊണ്ട് വലിയ മിണ്ടാട്ടൊന്നും ഇല്ല.

“ഹരി കുട്ടാ നിന്റെ ഏട്ടൻ ആഹ് മൊരടൻ ഒന്ന് പെണ്ണ് കെട്ടി കൊണ്ട് തരും എനിക്കൊരു മോളെ കിട്ടും ന്നു കരുതി ഞാൻ എത്ര കാലം കാത്തിരുന്നു ഇനിയും എത്ര കാലം കാത്തിരിക്കണം എന്തോ………………..എന്നോ ഏതോ പെണ്ണ് ഇട്ടിട്ട് പോയി എന്ന് കരുതി, ഇങ്ങനെയാ ഭൂമിയിലെ ആണുങ്ങൾ എല്ലാം. അത് ആ പൊട്ടന് മനസിലാവണ്ടേ മാറേണ്ടപ്പോ മാറണം അല്ലേൽ അവർക്ക് വേണ്ടി ജീവിക്കുന്നോരെ ദുഃഖിക്കൂ.,……………….പക്ഷെ അമ്മയ്ക്കിപ്പൊ സന്തോഷാടാ, നീ എങ്കിലും ന്റെ ഉള്ളു കണ്ടുല്ലോ. തങ്കക്കുടം പോലത്തെ രണ്ടു കുട്ട്യോളെ എനിക്ക് തന്നില്ലേ, ഇപ്പൊ ഒരു മുത്തശ്ശി കൂടി ആവാൻ പോണു.”

ഒന്ന് താഴ്ന്നു ഗംഗയുടെ നെറ്റിയിൽ മുത്തിയാണ് അമ്മ പറഞ്ഞവസാനിപ്പിച്ചത്. ഉള്ളിലെ അജയേട്ടന്റെ ജീവിതം കൊണ്ടുള്ള മുറിവ് ആ വാക്കുകളിൽ മറച്ചു പിടിക്കാൻ നോക്കിയെങ്കിലും പ്രകടമായിരുന്നു. അത് തിരിച്ചറിന്നെന്നോണം മറുപടി നൽകിയത് വസൂവാണ്.

“അമ്മ വിഷമിക്കണ്ടാട്ടോ ഏട്ടന് പറ്റിയ കുട്ടിയെ ചിലപ്പോ ഇതുവരെ ഭഗവാൻ ചിലപ്പോ മുന്നിപ്പെടുത്തിയിട്ടുണ്ടാവില്ല അജയേട്ടനു വേണ്ടിയും ഉണ്ടാവും തങ്കം പോലൊരു പെണ്ണ് ഞങ്ങളുടെ നാത്തൂനെ ചിലപ്പോ കണ്ടു പിടിക്കുന്നതും ഞങ്ങളായിരിക്കും, കണ്ടോ.”

“അതാ മോളെ ഇപ്പൊ എനിക്കുള്ള ഒരു പ്രാർത്ഥന.”
“ചീവീടിന്റെ ഒച്ച ഒന്നും കേൾക്കാനില്ലല്ലോ. അല്ലേലിപ്പോ എന്തേലും പറയേണ്ട സമയം കഴിഞ്ഞല്ലോ.”

Leave a Reply

Your email address will not be published. Required fields are marked *