വസൂന്റെ കണ്ണുകളിൽ മിഴിനീർ കണങ്ങൾ അവളുടെ ഉള്ളിൽ നുരയുന്ന സന്തോഷത്തെ പുറത്തു കാട്ടി ഒപ്പം ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും.
“അയ്യേ എന്റെ വസൂ കുട്ടി കരയുവാ ദേ വെറുതെ എന്നെക്കൊണ്ട് വടിയെടുപ്പിക്കല്ലേട്ടോ.”
കവിളിലൂടെ ഒഴുകാൻ തുടങ്ങിയ കണ്ണീർ തുടച്ചു കവിളിൽ കൂടി ഒരുമ്മ കൊടുത്ത് ഇന്ദിരാമ്മ വസൂനെ ചേർത്ത് പിടിച്ചു.
“ഗംഗ മോളെന്ത്യയെ….കണ്ടില്ലല്ലോ.”
വികാര നിർഭരമായ ആഹ് നിമിഷം ഒന്ന് അയഞ്ഞപ്പോൾ ഇന്ദിരാമ്മ ചോദിച്ചു.
“അവള് അടുക്കളയിലുണ്ട് ഹേമേട്ടത്തിയോടൊപ്പം ഇന്ദിരാമ്മയുടെ കൈയിൽ തൂങ്ങി വസൂ മറുപടി കൊടുത്തു.
പിന്നെ ഇന്ദിരാമ്മയും വസുവും അടുക്കളയിലേക്ക് നടന്നു, പുറകെ പെട്ടിയും പൊക്കൊണോമായി ഞാനും.
അടുക്കളയിൽ കയറുന്നതെ ഇന്ദിരാമ്മ കണ്ടത്. മുഖവും കേറ്റി പിടിച്ചു ആരോടോ ഉള്ള വാശി തീർക്കും പോലെ കറിക്ക് അരിയുന്ന ഗംഗയെ ആണ്.
“ഗംഗ മോളെ.”
വിളി കേട്ടതും ഗംഗ കണ്ടത് ഇന്ദിരാമ്മയുടെ കയ്യിൽ തൂങ്ങി നിക്കുന്ന വസൂനെയാണ്. പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞ ഗംഗ ചാടി പിടിച്ചെഴുന്നേൽക്കാൻ നോക്കി.
“അവിടെ അടങ്ങി ഇരിക്കെടി കുറുമ്പി ഞാൻ അങ്ങോട്ട് തന്നെയാ വരുന്നേ.”
ഇന്ദിരാമ്മ പറഞ്ഞത് കേട്ട് ഗംഗ ഇളിച്ചോണ്ട് അവിടെ തന്നെ ഇരുന്നു.
“എന്റെ മോൾക്ക് സുഗോല്ലേ……”
ഗംഗയുടെ മുഖം കോരിയെടുത്തു രണ്ട് കവിളിലും ഉമ്മ വെച്ച് അമ്മ ചോദിച്ചപ്പോൾ ഗംഗ അനുസരണ ഉള്ള പൂച്ച കുട്ടിയെ പോലെ തലയാട്ടി. പിന്നെ കൈകൊണ്ട് അവളുടെ വയറ്റിൽ കൈ വെച്ച് ഇന്ദിരാമ്മ ചോദിച്ചു.
“ഇവിടുള്ള ആൾക്കും സുഗല്ലേ.”
കേട്ടതും നാണിച്ചു തല താഴ്ത്തി ഗംഗ തലയാട്ടി.
“അയ്യടി കുറുമ്പി നിനക്ക് നാണമൊക്കെ വരുവോ, ഫോണിൽ സംസാരിക്കുന്ന കേട്ടാൽ ഇത്രയും വലിയ കാന്താരി വേറെ ഇല്ലെന്നെ തോന്നു.”
ഇന്ദിരാമ്മ ഗംഗയെ വാരിയതും യഥാർത്ഥ ഗംഗ പുറത്തു വന്നു. നാക്ക് നീട്ടി ഇന്ദിരാമ്മയുടെ ഇടുപ്പിൽ ഇക്കിളി കൂട്ടി പെണ്ണ് പഴയ ഗംഗ ആയി.
“ഹ ഹ ഹ മതീടാ, ഇപ്പൊ അമ്മേടെ കുറുമ്പി ആയി.”
ഒന്ന് മാറിയപ്പോഴാണ് അടുക്കളയുടെ ഒരു മൂലയ്ക്ക് ഇതെല്ലാം കണ്ട് ചിരിച്ചോണ്ട് ഇരുന്ന ഹേമയെ അമ്മ കാണുന്നത്.
“ഹേമ ലേ….. അജയ് എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട് വിഷമിക്കണ്ടട്ടോ എല്ലാം ശെരി ആയി വരും, ഓരോ സമയത്തിന്റെയാ എല്ലാ പ്രെശ്നങ്ങളും.”
അവർ സംസാരിക്കുന്നത് ഒന്നും എനിക്ക് അത്ര മനസിലായില്ല. പെട്ടെന്നാണ് ഗംഗ ഇടയിൽ കേറിയത്.
“ഇതെന്തോരം സാധങ്ങളാ അമ്മെ.”
അവിടെ നിലത്തിരുന്ന പെട്ടികളിലും കവറുകളിലും കണ്ണൂന്നി ആണ് അവൾ ചോദിച്ചത്.
“അതൊക്കിണ്ട് അമ്മ വെറും കയ്യോടെ വരൂന്നു വിചാരിച്ചോ, ഇതിലെല്ലാം എന്റെ പിള്ളേര്‍ക്ക് കഴിക്കാനുള്ളതാ പിന്നെ ഈ കുറുംബിക്കുള്ള ചില ലേഹ്യങ്ങളും.”
ഇന്ദിരാമ്മ വന്നു ഗംഗയുടെ തലയില്‍ തലോടി പറഞ്ഞു.
“ഹോ ഇനി ഞാന്‍ തിന്നു മരിക്കും.”
ഇത്രേം ഐറ്റം മുന്പില്‍ കണ്ട ആവേശത്തില്‍ ഞാന്‍ വിളിച്ച് കൂവി.