രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Posted by

ആവശ്യപ്പെട്ടത് .

അവര് മിണ്ടിയും പറഞ്ഞും കുക്കിങ്ങുമൊക്കെ ആയി ഹാളിലും കിച്ചനിലും കൂടി . ഹേമാന്റി കൂടി ഉള്ളോണ്ട് മഞ്ജുസും സ്വല്പം കഴിഞ്ഞപ്പോൾ ഫ്രീ ആയി . അപ്പൂസ് രാത്രിയിലെ ഫുഡ് കഴിച്ചയുടൻ ഉറങ്ങാനായി അച്ഛന്റെ കൂടെ പോയി . അവനു അങ്ങനെ നിർബന്ധം ഒന്നുമില്ല.. അമ്മയുടെ കൂടെയും അച്ഛന്റെ കൂടെയും അഞ്ജുവിന്റെ കൂടെയുമൊക്കെ കിടന്നോളും . പൊന്നൂസിന് പക്ഷെ ഞാനോ മഞ്ജുവോ ഒപ്പം വേണം. അല്ലെങ്കിൽ പേടി ആണ് !

പകല് കുറെ നേരം കിടന്നു ഉറങ്ങിയതിന്റെ പേരിൽ മണി പത്തു ,പതിനൊന്നു ആയിട്ടും പെണ്ണിന് കിടക്കാനുള്ള കൂട്ടം ഒന്നുമില്ല . എന്റെ മടിയിൽ കയറി ഇരുന്നു വായിൽ തോന്നിയ കഥയൊക്കെ പറയുന്നുണ്ട് .ഞാൻ അതിനു അനുസരിച്ചു മൂളിക്കൊടുത്തുകൊണ്ട് ഒരേ സമയം ചാറ്റിനു റിപ്ലൈ അയക്കുന്നുമുണ്ട് .

“ചാച്ചാ …കേക്ക് …”
ഇടക്ക ഞാൻ അവളെ ശ്രദ്ധിക്കുന്നില്ലെന്നു തോന്നിയതോടെ അവളെന്റെ നെഞ്ചിൽ പയ്യെ അടിച്ചു .

“കേക്കുന്നുണ്ട് ..പറഞ്ഞോ …”
ഞാൻ അത് കണ്ടു പയ്യെ പറഞ്ഞു ചരിച്ചു . കയ്യില്ലാത്ത ടൈപ്പ് ഒരു കുഞ്ഞു നൈറ്റി ആണ് അവളുടെ വേഷം .

“ഇല്യ …”
അവള് പക്ഷെ എന്റെ മറുപടി നിഷേധിച്ചുകൊണ്ട് ദേഷ്യപ്പെട്ടു .

“ഇല്ല്യെങ്കി നന്നായി …ആഹ് ”
ഞാൻ അതുകേട്ടു കണ്ണുരുട്ടികൊണ്ട് അവളുടെ നെറ്റിയിൽ എന്റെ നെറ്റി പയ്യെ മുട്ടിച്ചു .പിന്നെ വാട്സാപ്പ് ക്ളോസ് ചെയ്തു തിണ്ണയിലേക്ക് വെച്ചു.

“ഇനി മതി …ചാച്ചന് ഉറക്കം വരുന്നുണ്ട് …നമുക്ക് ഒറങ്ങാ”
ഞാൻ അവളെ നോക്കികൊണ്ട് ഉറങ്ങിത്തൂങ്ങുന്ന പോലെ അഭിനയിച്ചു .

“വേന്റ …പിന്നെ മതി …”
അത് അവള് നിഷേധിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു ..അതോടെ ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ഒന്ന് ഇറുക്കി …ആ സമയത്താണ് മഞ്ജുസ് ഞങ്ങളെ തിരഞ്ഞു ഉമ്മറത്തേക്കെത്തിയത് .
“കിടക്കണ്ടേ ?”
മഞ്ജുസ് എന്നോടായി തിരക്കികൊണ്ട് അടുത്തേക്ക് വന്നു ..പിന്നെ എന്റെ ദേഹത്തേക്ക് ചാഞ്ഞു കിടന്നിരുന്ന റോസ്‌മോളുടെ ചന്തിയിൽ പയ്യെ ഒന്ന് നുള്ളി …

“ഇവള് ഉറങ്ങിയാ ?”
പെണ്ണിന്റെ കിടത്തം നോക്കി ചിരിച്ചുകൊണ്ടാണ് മഞ്ജുസ് നുള്ളിയത് ..

“ഹാഹ്..ഹ ഹ ”
മഞ്ജുസിന്റെ നുളളിൽ ചെറുതായി വേദനിച്ച പോലെ പൊന്നു ഒന്ന് കാലിട്ടടിച്ചു ..

“മഞ്ജു …..”
ഒന്ന് പയ്യെ അലറിക്കൊണ്ട് അവള് മഞ്ജുസിനെ തുറിച്ചുനോക്കി …

“ഞങ്ങള് കിടക്കാൻ പോവാ …നീ വേണെങ്കി പോരെ …അല്ലേ കവി ”
മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കികൊണ്ട് പെണ്ണിനോടായി പറഞ്ഞു .

“ഇല്ല മഞ്ജു പൊക്കോ …ചാച്ചാ വരില്യാ..”
എന്നെ നോക്കി ഡീൽ ഉറപ്പിച്ചുകൊണ്ട് അവള് മഞ്ജുസിനോടായി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *