അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 12 [രാജർഷി]

Posted by

നിന്നിട്ടില്ല…ഞങ്ങളെക്കൊണ്ടു ചെയ്യാൻ കഴിയുന്ന ആഗ്രഹങ്ങൾ ആണ് ഇത് വരെ അവൾ പറഞ്ഞിട്ടുമുള്ളു…പക്ഷെ..ഇന്നലെ ശിവേട്ടനിൽ നിന്നും കാർത്തുവും ദിനുവും ഇഷ്ടത്തിലാണെന്നു കേട്ടപ്പോൾ ശരിക്കും ഞാൻ പതറിപ്പോയിരുന്നു…കാരണം അവളുടെ ജീവിതത്തിൽ എന്തുണ്ടായാലും അവളുടെ അമ്മയോട് പറയുന്നതിനും മുൻപേ എന്നോട് പറയുമായിരുന്നു…അതിനുള്ള സ്വാതന്ത്ര്യം കൊടുത്താണ് ഞാനവളെ വളർത്തിയത്..
പെട്ടെന്ന് കാർത്തുവിന്റെ എങ്ങിയുള്ള കരച്ചിൽ കേട്ട് എല്ലാവരും അവളെ നോക്കി…രാധമ്മ എണീറ്റ്‌ ചെന്ന് കാർത്തുവിന്റെ അടുത്തതായി അവളെ ചേർത്ത് പിടിച്ചു കൊണ്ട് കട്ടിലിൽ ഇരുന്നു.
കാർത്തു അമ്മയുടെ തോളിലേയ്ക്ക് മുഖമമർത്തി കിടന്ന് കരയുന്നുണ്ടായിരുന്നു…എന്റെ നെഞ്ച് പിളർക്കാനുള്ള ശക്തിയുണ്ടായിരുന്നു അവളുടെ കരച്ചിലിന്…
ആ…ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല മക്കളുടെ വളർച്ച അച്ഛനമ്മമാർ അറിഞ്ഞിരിക്കണം…സത്യനച്ചൻ തുടർന്ന് പറഞ്ഞു കൊണ്ടിരുന്നു…എല്ലാ അച്ഛനമ്മമാർക്കും മക്കളെക്കുറിച്ച് അവരുടെ ഭാവിയെക്കുറിച്ച് ഒത്തിരി സങ്കല്പങ്ങളും സ്വപ്നങ്ങളും ഉണ്ടാകും…
ഇന്നലെ വരെ ഞങ്ങൾക്കുമുണ്ടായിരുന്നു..
ആ..ഇനി അതൊന്നും കൂടുതൽ പറയുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല…ശിവേട്ടനോട് പറഞ്ഞു വീട്ടിൽ വന്ന് ലതികയോടും കാര്യങ്ങൾ പറഞ്ഞു..ഇന്നലെ ഞങ്ങൾ രണ്ടാളും ഉറങ്ങിയിട്ടില്ല…ഇപ്പോഴും കൊച്ചു കുഞ്ഞാ അവൾ ഞങ്ങളുടെ മനസ്സിൽ. പെട്ടെന്നൊരു ദിവസം ശിവേട്ടൻ മകനുമായി ഇഷ്ടത്തിലാണെന്നു പറഞ്ഞപ്പോൾ…ആദ്യം ഞങ്ങൾക്കതംഗികരിക്കാൻ കഴിഞ്ഞില്ല…ദിനു.. കാർത്തുവിന്റെ പിറകെ ശല്യമായി കൂടിയപ്പോൾ അവൾക്ക് നിവൃത്തിയില്ലാതെ സമ്മതിച്ചതോ..മറ്റോ..ആയിരിക്കും മോളെ പറഞ്ഞു മനസ്സിലാക്കി തിരുത്താം എന്നായിരുന്നു രാവിലെ അവൾ വീട്ടിൽ വരുന്നത് വരെ ഞങ്ങൾ ധരിച്ചിരുന്നത്..ദിയമോളിൽ നിന്നും കാർത്തുവിൽ നിന്നും കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കിയപ്പോൾ ആണ് ദിനു മോനെ ഞങ്ങൾ തെറ്റിദ്ധരിച്ചതാണെന്നു മനസ്സിലായത്…
ശിവേട്ടന്റെ വീട്ടിലേയ്ക്ക് മകളെ തരുന്നതിൽ ഞങ്ങൾക്ക് ഒരു വിഷമവുമില്ല…അച്ഛന്മാരായിട്ടുണ്ടായിരുന്ന സൗഹൃദം നമ്മളുടെ തലമുറയും തുടർന്ന് പോരുന്നു..അതിനൊരു മാറ്റവും വരുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല…
ദിനു മോനെക്കുറിച്ചു ഞങ്ങൾക്ക് മോശമായ ഒരഭിപ്രായവുമില്ല..പക്ഷെ നമ്മുടെ കാലഘട്ടത്തിൽ നിന്നൊക്കെ ലോകം ഒരുപാട് മാറിക്കൊണ്ടിരിക്കുന്നു..നമ്മൾ ജീവിച്ചത് പോലെ ഇനിയുള്ള കാലം കൃഷിയെ മാത്രം ആശ്രയിച്ചു അധിക നാൾ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഞാൻ പറയാതെ തന്നെ ശിവേട്ടന് അറിയാമല്ലോ…ഞാൻ പറഞ്ഞു വരുന്നത് ..ഞാനെന്റെ മകളെ അവൾ ആഗ്രഹിക്കുന്ന അത്രയും പഠിപ്പ് കഴിഞ്ഞാൽ വിവാഹപ്രായമെത്തുമ്പോൾ ശിവേട്ടന്റെ മകന് വിവാഹം ചെയ്ത് തരാൻ തയ്യാറാണ്…പൂർണ്ണ മനസ്സോടെ തന്നെ…അതിനൊപ്പം എനിയ്ക്കൊരു അപേക്ഷയുണ്ട്…ഇനി …കൂടുതൽ വിദ്യാഭ്യാസം നേടുക എന്നൊക്കെ പറഞ്ഞാൽ ദിനുവിന്റെ കാര്യത്തിൽ പ്രായോഗികമല്ലെന്നെനിക്കറിയാം…പക്ഷെ ശ്രമിച്ചാൽ നല്ലൊരു തൊഴിൽ പടിച്ചെടുക്കാൻ സാധിയ്ക്കുമെന്നാണ് ഞാൻ കരുതുന്നത്…കുറഞ്ഞത് നാലഞ്ചു വർഷമെങ്കിലും ദിനുവിന് മുന്പിലുണ്ട്..വിവാഹത്തിനു മുൻപായി ദിനു
സ്ഥിരവരുമാനമുള്ള ഒരു ജോലി നേടിയിരുന്നെങ്കിൽ എന്നെനിയ്ക്കൊരു ആഗ്രഹമുണ്ട്…ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ശിവേട്ടൻ പറഞ്ഞോളൂ…
ശിവൻ:-ഒരു തെറ്റുമില്ല സത്യാ..നിന്റെ വലിയ മനസ്സിന്റെ മുന്നിൽ വളരെ ചെറുതായത് പോലെ തോന്നി പോകാടാ.. കാർത്തുവിന്റെ അതേ പ്രായം തന്നെയാണല്ലോ ഞങ്ങളുടെ മകൾ ദിയയ്ക്കും അവൾക്കാണ് ഇങ്ങനെയൊരു ആലോചന വന്നിരുന്നതെങ്കിൽ സമ്മതം മൂളാൻ ഞങ്ങളെക്കൊണ്ടു സാധിക്കുമെന്ന് തോന്നുന്നില്ല…ഇപ്പോഴും ഞാൻ പറയുന്നത് ഒന്ന് കൂടെ ആലോചിച്ചിട്ട് മതിയെന്നാണ്…എന്റെ മകന്റെ കുറവുകൾ ഞങ്ങൾ മനസ്സിലാക്കിയെ പറ്റുള്ളൂ…ഇത് നടന്നില്ലെങ്കിലും നമ്മുടെ കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീഴാനൊന്നും പോകുന്നില്ല..സത്യന്റെ ഏത് തീരുമാനത്തിനൊപ്പവും ഞാനും എന്റെ കുടുംബവും ഉണ്ടായിരിക്കും…

Leave a Reply

Your email address will not be published. Required fields are marked *