❤️അനന്തഭദ്രം 7❤️ [രാജാ]

Posted by

അന്വേഷിക്കാൻ സുരേന്ദ്രനങ്കിൾ ആവശ്യപ്പെട്ടിരുന്നു….. വിവാഹം കാരണം ഇവിടെ നാട്ടിലായിരുന്നതിനാൽ നേരിട്ട് അന്വേഷിക്കാൻ സാധിക്കാത്തത്‌ കൊണ്ട് അവൾ ബാംഗ്ലൂരിൽ ഉള്ള തന്റെ സുഹൃത്തുക്കൾ വഴിയും സഹപ്രവർത്തകർ വഴിയും സുദേവനെപ്പറ്റി അന്വേഷിച്ചു….. റോഷനോടും അവൾ സുദേവനെപ്പറ്റി അന്വേഷിച്ചിരുന്നു…..എന്നാൽ ഭദ്രയുടെ വിവാഹം നടക്കുന്നതിൽ താല്പര്യമില്ലാതിരുന്ന റോഷൻ രേഷ്മയുടെ ആവശ്യം നിരാകരിച്ചു…..മാത്രമല്ല പെട്ടെന്ന് അസുഖബാധിതനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ഡാഡിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് റോഷൻ ഹൈദരാബാദിലേക്കും പോയി…..രേഷ്മയുടെ വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾ കഴിഞ്ഞാണ് റോഷൻ ഹൈദരാബാദിലേക്ക് പോകുന്നത്…. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഒരു തവണ മാത്രമാണ് റോഷൻ പിന്നെ തൃശ്ശൂരിൽ വന്നിട്ടുള്ളത്‌…..അന്ന് റോഷനുമായി രേഷ്മ മീറ്റ് ചെയ്യുകയും ചെയ്തിരുന്നു…..അതിന് ശേഷം മിനിഞ്ഞാന്നാണ് അവൻ നാട്ടിലെത്തുന്നത്………സഹപ്രവർത്തകയോട് അപമാര്യാദയായി പെരുമാറിയതിനാൽ സുദേവൻ ഇപ്പോൾ ജോലിയിൽ നിന്നും സസ്പെന്ഷനിൽ ആണെന്ന കാര്യം രേഷ്മ സുദേവനെപ്പറ്റി അന്വേഷിച്ചപ്പോൾ അറിഞ്ഞിരുന്നു…..ഈ കാര്യം ഭാനുമതി ആന്റിയെ അറിയിച്ചപ്പോൾ അത് ഒരു കാരണവശാലും മറ്റാരും അറിയരുതെന്ന് ആന്റി രേഷ്മയോട് ചട്ടം കെട്ടി…….കല്യാണത്തിന് മുൻപ് ആണുങ്ങൾ ഇങ്ങനത്തെ പ്രശ്ങ്ങളിൽപ്പെടുന്നത് അത്ര വലിയ കാര്യമാക്കേണ്ടെന്നായിരുന്നു ആന്റിയുടെ ന്യായവാദം….ഈ സംഭവം ആന്റിയുടെ സഹോദരൻ നടേശനുമായി പങ്ക് വച്ചപ്പോൾ ആളും ഇത് തന്നെയാണ് പറഞ്ഞത്….സുദേവനുമായുള്ള ഭദ്രയുടെ കല്യാണം മുടങ്ങാതിരിക്കാൻ വേണ്ടി ഒരിക്കലും ഇതൊന്നും മറ്റാരും അറിയരുതെന്ന് നടേശനും രേഷ്മയോട് ആവശ്യപ്പെട്ടു…..ഭദ്രയുടെ വിവാഹം എങ്ങനെയെങ്കിലും നടത്തി അവളെ ഒഴിവാക്കണമെന്ന ചിന്തയെ അവർക്കുണ്ടായിരുന്നുള്ളു…..അമ്മയുടെയും അമ്മാവന്റെയും കടുംപിടുത്തത്തിന്‌ വഴങ്ങിയാണ് രേഷ്മ ആരോടും ഒന്നും പറയാതിരുന്നത്…..തന്റെയും സഹോദരന്റെയും പഠനവും ജോലിയും ഒടുക്കം വിവാഹത്തിലുമുൾപ്പടെ പല കാര്യങ്ങളിലും ഒരുപാട് കടപ്പാട് ഉള്ള അമ്മാവനെ ധിക്കരിക്കാൻ രേഷ്മയ്‌ക്ക് കഴിയുമായിരുന്നില്ല……റോഷനുമായുള്ള അഫ്‌യർ നേരിട്ട് ഞാൻ കണ്ടറിഞ്ഞതും അതിന്റെ പേരിൽ നടന്ന വഴക്കിൽ ഞാൻ തല്ലിയതുമെല്ലാം രേഷ്മയ്ക്ക് എന്നോട് നല്ല ദേഷ്യമുണ്ടാക്കിയിരുന്നു…..തന്നാലാവും വിധം ശ്രമിച്ചിട്ടും ഭദ്രയെ ഞാൻ വിവാഹം കഴിക്കുന്നത് തടയാൻ സാധിക്കാത്തതിന്റെ നീരസവും അവൾക്കുണ്ടായിരുന്നു…..എന്നെക്കുറിച്ച് മോശമായി ഭദ്രയുടെ അടുത്ത് ചിത്രീകരിച്ചു കൊണ്ട് എന്റെയും ഭദ്രയുടെയും ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടാക്കുവാൻ രേഷ്മ ശ്രമിച്ചു….സുദേവന്റെ കൊലപാതകം പോലും അതിന് വേണ്ടി സമർത്ഥമായി ഉപയോഗിക്കാനുള്ള വൈരാഗ്യബുദ്ധിയും അവൾക്കുണ്ടായിരുന്നു…..നേരിട്ട കണ്ട നാൾ മുതൽ ഭദ്രയോട് താല്പര്യം തോന്നിയ റോഷന്റെ തുടരെയുള്ള നിർബന്ധപ്രകാരം അവർ തമ്മിൽ റിലേഷൻഷിപ്പ് വർക്ക്‌ ഔട്ടാക്കാനുള്ള പല ശ്രമങ്ങളും രേഷ്മ നടത്തി……അതിലൊന്ന് പാളുകയും ഭദ്ര റോഷനെ തല്ലുകയും ചെയ്തതോടെ ആ പ്രതീക്ഷയും അസ്തമിച്ചിരുന്നു….പിന്നെയും റോഷന്റെ നിർബന്ധം സഹിക്ക വയ്യാതെ അവസാന ശ്രമം എന്ന നിലയിൽ വ്യാജ ഇന്റർവ്യൂവിന്റെ പേരിൽ രേഷ്മ ഒരു അവസരം കൂടി ഉണ്ടാക്കി കൊടുത്തു….. പക്ഷെ അന്ന് അതും വിജയിച്ചില്ല….പിന്നെ റോഷൻ ഹൈദരാബാദിലേക്ക് പോവുകയും ചെയ്തു……മിഥുനുമൊപ്പമുള്ള കുറച്ചു നാളത്തെ ജീവിതം പോലും രേഷ്മയെ ഒരുപാട് സ്വാധീനിച്ചിരുന്നു…..അതിന്റെതായ മാറ്റങ്ങൾ അവളുടെ സ്വഭാവത്തിലും പ്രതിഫലിച്ചു തുടങ്ങി……വിവാഹം കഴിഞ്ഞ് അധികം താമസിയാതെ മിഥുൻ തിരിച്ചു പോയെങ്കിലും ഫോൺ കോളുകളിലൂടെയും മറ്റും അവർ തമ്മിൽ ഒരുപാട് അടുത്തു……തന്നെ ഒരുപാട് സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന മിഥുനുമൊപ്പമുള്ള സന്തോഷകരമായ ഒരു ജീവിതമാണ്

Leave a Reply

Your email address will not be published. Required fields are marked *