“”ഹലോ,,,, എന്താ അനന്തേട്ടന്റെ ഉദ്ദേശം….ഞാൻ കരുതി എന്നെ സാരി ഉടുപ്പിച്ചു തരാൻ പോകുവാണെന്ന്….പക്ഷേ ഇതാണ് പരിപാടിയെങ്കിൽ ഞാൻ സാരി ഉടുക്കലും ഉണ്ടാവില്ല നമ്മൾ സമയത്തു ഇവിടെ നിന്ന് ഇറങ്ങത്തുമില്ല……”””
ഭദ്ര ഇടുപ്പിൽ കൈ കുത്തി കൊണ്ട് എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…..പതിയെ എഴുന്നേറ്റു അവളുടെ അടുത്തേക്ക് പിന്നെയും നീങ്ങിയടുത്ത എന്റെ കുസൃതി ചിരിയിലെ ദുരുദ്ദേശം മുൻ കൂട്ടി കണ്ട അവൾ എന്നെ ഉന്തിത്തള്ളി മാറ്റിയിട്ട് അയെൺ ചെയ്തു വച്ച എന്റെ ഡ്രസ്സ് എടുത്തു തന്നിട്ട് വേഗം മാറാൻ പറഞ്ഞു…..ഡ്രസ്സ് ചെയ്തു റെഡിയായി ഞങ്ങൾ താഴെക്കു ചെന്നു….ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് ഞാനും ഭദ്രയും വീട്ടിൽ നിന്നും ഇറങ്ങി….. ഞങ്ങൾ പോരും വരെയും ഏട്ടൻ ഉറക്കമുണർന്നിട്ടില്ലായിരുന്നതിനാൽ അവനോട് എനിക്ക് രാവിലെ സംസാരിക്കാൻ സാധിച്ചിട്ടില്ലായിരുന്നു….. ഞങ്ങൾ വരുന്ന കാര്യം ഭദ്ര രേഷ്മയെ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു….അവിടെ എത്തുമ്പോൾ ഞങ്ങളെ കാത്തിട്ടെന്ന പോലെ അങ്കിളും രേഷ്മയും ഉമ്മറത്തിരുപ്പുണ്ടായിരുന്നു…….. എന്നോട് സംസാരിക്കാൻ മടിച്ചു നിന്ന രേഷ്മയോട് ഞാൻ തന്നെ ഓരോ വിശേഷങ്ങൾ ചോദിച്ചു…. യാത്രയെപ്പറ്റിയും മിഥുന്റെ വിശേഷങ്ങളെപ്പറ്റിയുമെല്ലാം….കുറച്ചു കഴിഞ്ഞപ്പോൾ രേഷ്മ ഭദ്രയെയും കൂട്ടിക്കൊണ്ട് അകത്തെ മുറിയിലേക്ക് പോയി…. ഞാൻ ഹാളിൽ അങ്കിളിനോടും ആന്റിയോടും സംസാരിച്ചിരുന്നു…. ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ നിർബന്ധിച്ചുവെങ്കിലും വീട്ടിൽ നിന്നും കഴിച്ചിട്ട് ഇറങ്ങിയതിനാൽ അവരുടെ ആവശ്യം ഞങ്ങൾ സ്നേഹപൂർവ്വം നിരസിച്ചു…..ആന്റിയും രേഷ്മയും അമ്പലത്തിലേക്ക് പോകാൻ നിൽക്കുകയായിരുന്നു…ഞങ്ങൾ വന്നിട്ട് ഇറങ്ങാമെന്ന് കരുതി നിന്നതാണ്….പെട്ടന്ന് വരാമെന്ന് പറഞ്ഞ് അവർ രണ്ട് പേരും അമ്പലത്തിലേക്ക് പോയി……അങ്ങനെ അങ്കിളുമായി സംസാരിച്ചിരിക്കവേ ഉമ്മറത്ത് ആരോ പരിചയക്കാരൻ വന്നപ്പോൾ അങ്കിൾ അങ്ങോട്ടേക്ക് പോയി….കുറച്ചു നേരം ഹാളിൽ തന്നെ ഇരുന്ന് മുഷിഞ്ഞ ഞാൻ ഭദ്രയെ തിരക്കി അടുക്കളയിലേക്ക് ചെന്നു….. രേഷ്മയും ആന്റിയും അമ്പലത്തിലേക്ക് പോയ നേരം കേറിയതാണ് അവൾ അടുക്കളയിൽ….പിന്നെ ഇത് വരെയും അവളെ പുറത്തൊട്ട് കണ്ടിട്ടില്ലായിരുന്നു…..ഞാൻ ചെല്ലുമ്പോൾ അടുക്കളയിൽ നിന്നും വീടിന്റെ പുറകു വശത്തെ വരാന്തയിലേക്കുള്ള വാതിൽപ്പടിക്കരുകിലെ തിണ്ണയിലിരുന്ന് പച്ചക്കറി കഷ്ണങ്ങൾ അരിയുകയാണ് കക്ഷി….എന്നെ കണ്ടതും എഴുന്നേൽക്കാൻ തുനിഞ്ഞ ഭദ്രയെ തോളിൽ പിടിച്ച് അവിടെ തന്നെ ഇരുത്തിയിട്ട് ഞാൻ അരികിലായി ഇരുന്നു…..
“”വന്ന പാടെ അടുക്കളയിൽ കയറി പാചകം തുടങ്ങിലോ നീ……””“”വല്ല്യമ്മ പറഞ്ഞ് എൽപ്പിച്ചിട്ട് പോയതാ ഏട്ടാ…. അമ്പലത്തിൽ നിന്ന് വരുമ്പോഴേക്കും ഇതെല്ലാം അരിഞ്ഞു വയ്ക്കാൻ…. “””
“”അവര് ആള് കൊള്ളാല്ലോ…വന്നപ്പോഴേ എന്റെ പെണ്ണിനെ പിടിച്ച് ഓരോ പണിയും ഏൽപ്പിച്ചല്ലേ…. “”
“”സാരല്ല്യ ഏട്ടാ…. ഞാനും കൂടി സഹായിച്ചില്ലേൽ ഒന്നും തീരില്ല…. ഉച്ചത്തേക്കുള്ള സാമ്പാറിന്റെ കഷ്ണങ്ങളാ……..എന്തോ അറിയില്ല ഏട്ടാ,,കുറെ നാള് കൂടി ഈ അടുക്കളയുടെ അകത്ത് ഇത്തിരി സമയം നിന്നപ്പോൾ വല്ലാത്ത ഒരു ഫീലിംഗ്….. ഈ വീട്ടിൽ താമസിച്ചിരുന്ന വർഷങ്ങളത്രയും ഇതിനകത്ത് തന്നെയായിരുന്നു ഞാൻ…. ദേ.. ഈ തിണ്ണ എന്റെ സ്ഥിരം സ്പേസാ…ഇവിടിരുന്നാ ഞാൻ ഇത് പോലെ മിക്കവാറും അടുക്കളയിലെ ഓരോ ജോലികൾ ചെയ്തിരുന്നെ….. ഇവിടെയിരുത്തിയാ എനിക്ക് വല്ല്യമ്മ എപ്പോഴും ഭക്ഷണം തരാറുണ്ടായിരുന്നത്……. “””
അത് പറയുമ്പോൾ ഇടറിയ സ്വരത്തോടൊപ്പം ആ കണ്ണുകളും നിറഞ്ഞിരുന്നു…. അത് ഞാൻ കാണാതിരിക്കാൻ വേണ്ടി അവൾ അവിടെ നിന്നും എഴുന്നേറ്റു…..
“”അനന്തേട്ടന് ഓഫീസിലേക്ക് പോകാനുള്ള സമയായോ…. “”
ഷെൽഫിൽ നിന്നും എടുത്തു കൊണ്ട് വന്ന പാത്രത്തിലേക്ക് അരിഞ്ഞു വച്ച പച്ചക്കറി കഷ്ണങ്ങൾ മാറ്റി കൊണ്ട് ചോദിച്ചു….
“”ഹ്മ്മ് സമയമായി…അവര് അമ്പലത്തിൽ നിന്ന് വന്നിട്ട് ഇറങ്ങാമെന്ന് കരുതി….””
പാത്രത്തിൽ പച്ചക്കറി കഷ്ണങ്ങൾ കഴുകാനുള്ള വെള്ളം പിടിക്കുന്ന ഭദ്രയുടെ അരികിലേക്ക് ഞാൻ എഴുന്നേറ്റു ചെന്നു……
“”ഏട്ടൻ വൈകുന്നേരം എപ്പോഴാ വരാ…. നേരത്തെ വരോ….. “”