❤️അനന്തഭദ്രം 7❤️ [രാജാ]

Posted by

കൈവിരൽപ്പാടുകളാണത്…നാലു വിരൽപ്പാടുകളും ശരിക്കും നല്ല കനത്തിൽ തന്നെ പതിഞ്ഞിട്ടുണ്ട്…. ഏട്ടത്തിക്ക് എന്തായാലും നന്നായി വേദനിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്…. എന്റെ നോട്ടം ആ പാടുകളിലേക്ക് തന്നെയാണെന്ന് മനസ്സിലായതും തല ഉയർത്തി എന്നെ നോക്കിയ ഏട്ടത്തിയുടെ കണ്ണുകളെല്ലാം നിറഞ്ഞിരുന്നു…. ആ നോട്ടത്തിലെ ദയനീയത മനസ്സിലായതും ഞാൻ ഏട്ടത്തിയുടെ ഇരുതോളിലും പിടിച്ച്‌ എന്റെ നേരെ തിരിച്ചു നിർത്തി…..

“”ഏട്ടൻ തല്ലിയോ ന്റെ ഏട്ടത്തീനെ….. “”

“”ഹ്മ്മ്….’’’
തല കുനിച്ചു കൊണ്ടുള്ള ഒരു മൂളൽ മാത്രമായിരുന്നു മറുപടി…എന്നാൽ അപ്പോഴേക്കും നിയന്ത്രണം വിട്ട് കൊണ്ട് ആ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു…..

“”ഏയ്യ്,, ഏട്ടത്തി കരയല്ലേ…. കരയല്ലേ പ്ലീസ്…. “”
കൈത്തണ്ടയിൽ മുറുകെപ്പിടിച്ചു കൊണ്ട് വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങിയ ഏട്ടത്തിയെ ആശ്വസിപ്പിക്കാനാകാതെ ഞാൻ ബുദ്ധിമുട്ടി…. എന്റെ കൈയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അൽപനേരം കരഞ്ഞ ഏട്ടത്തി പെട്ടന്ന് ഇരു കണ്ണുകളും വാശിയോടെ തുടച്ചു.. എന്നെ നോക്കി ആ പാവം പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു…..

“”സാരമില്ലടാ…ഏട്ടത്തിക്ക് കുഴപ്പൊന്നുമില്ല…ഏട്ടൻ അപ്പോഴത്തെ ദേഷ്യത്തിന്‌ അറിയാതെ തല്ലിപ്പോയതാ…അല്ലാതെ വേറെയൊന്നുമില്ല…. “”
ഞാൻ കവിളിലേ പാടുകളിലൂടെ വിരലോടിക്കവേ എന്റെ കൈത്തലത്തിൽ മുഖം ചേർത്ത് പിടിച്ചു കൊണ്ട് ഏട്ടത്തി എന്നെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു……

“”നീ ഇത് അവൾക്ക് കൊണ്ട് കൊടുക്കാൻ നോക്കിയേ ചൂടോടെ….””
പാത്രത്തിൽ നിന്നും ചുക്ക് കാപ്പി ഒരു ടീ കപ്പിലേക്ക് പകർന്നെടുത്തു കൊണ്ട് ഏട്ടത്തി പറഞ്ഞു…

“”എന്താ ഏട്ടത്തി പ്രശ്നം…എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറയു…അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞ് ഞങ്ങൾ ഏട്ടനോട്‌ സംസാരിക്കാം….. “”

“”ഏയ് എന്ത് പ്രശ്നം…ഒരു പ്രശ്നവുമില്ലടാ…നീ പോകാൻ നോക്കിയേ…. ഹ്മ്മ്.. ഇത് കൊണ്ടക്കോ…””
കോഫീ കപ്പ്‌ എടുത്ത് എന്റെ കയ്യിൽ തന്നിട്ട് ഏട്ടത്തി എന്നോട് പറഞ്ഞു….

“”എന്നെ പറഞ്ഞു വിട്ടിട്ട് ഇവിടെ ഒറ്റയ്ക്കിരുന്നു കരയാനല്ലേ…അതിനെന്തായാലും ഞാൻ സമ്മതിക്കല്ലേ… ഈ മുഖം കഴുകിയിട്ട് പോയി കിടക്കാൻ നോക്ക്….””

“”കിടന്നിട്ട് ഉറക്കം വന്നില്ലടാ…കുറച്ചു നേരം ഹാളിലിരിക്കാമെന്ന് കരുതി വന്നതാ.. അപ്പോഴാ ഇവിടെ ലൈറ്റ് കണ്ടെ…. “”

“”ദേവൂട്ടിയുണ്ടോ റൂമിൽ…??””

“”ഇല്ല,, അവളിന്ന് അച്ഛന്റെയും അമ്മയുടെയും റൂമിലെ കിടന്നേ…””

“”ഏട്ടൻ….?? “”

“”ഉറങ്ങി…. “”

“”ഹ്മ്മ്…ഏട്ടത്തി എന്തായാലും തനിച്ചിരുന്ന് ഉറക്കം കളയണ്ടാ…ആദ്യം ഈ മുഖമൊക്കെയൊന്ന് കഴുകിയെ….””
ഏട്ടത്തിയെ അവിടെ തനിച്ചിരിക്കാൻ വിട്ടാൽ രാത്രി മുഴുവൻ ആ പാവം അവിടെയിരുന്നു കരയുമെന്ന് അറിയാകുന്നത് കൊണ്ട് ഞാനതിനു സമ്മതിച്ചില്ല..അടുക്കളയിലെ സിങ്കിൽ തന്നെ മുഖം കഴുകി വന്ന ഏട്ടത്തിയെ ഞാൻ റൂമിൽ കൊണ്ട് ചെന്ന് വിട്ടു…ഏട്ടനുമായി വഴക്ക് ഉണ്ടായതും ഏട്ടൻ തന്നെ തല്ലിയതുമൊന്നും ആരോടും പറയരുതെന്ന് ഏട്ടത്തി എന്നോട്

Leave a Reply

Your email address will not be published. Required fields are marked *