ഭയന്നാകണം ഭദ്ര സ്ഥിരമായി പോകുന്ന അമ്പലത്തിൽ രേഷ്മ അവളെ കാണാൻ വേണ്ടി എത്തിയത്…..സംസാരിക്കാൻ താല്പര്യമില്ലന്ന് പറഞ്ഞ് ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും രേഷ്മ നിർബന്ധം പിടിച്ചതോടെ അവിടെ വച്ച് ഒരു സീൻ ക്രീയേറ്റ് ചെയ്യണ്ടെന്നു കരുതി ഭദ്ര കൂടുതൽ വാശി പിടിക്കാതെ അയഞ്ഞു കൊടുത്തു……..താൻ ഓസ്ട്രേലിയയിലേക്ക് പോകുന്ന കാര്യം പറയാൻ വേണ്ടിയാണ് രേഷ്മ വന്നത്….പോകുന്ന ദിവസം തന്നെ യാത്രയാക്കാൻ ഞാനും ഭദ്രയും ഉണ്ടാകണമെന്ന് രേഷ്മ അപേക്ഷിച്ചു…..ചെയ്ത തെറ്റിനെല്ലാം ഒരിക്കൽ കൂടി മാപ്പ് പറഞ്ഞ് കരഞ്ഞിട്ടാണ് രേഷ്മ പോയതെന്ന് ഭദ്ര പറഞ്ഞു……എല്ലാ തെറ്റും ഏറ്റു പറഞ്ഞുള്ള അവളുടെ ആ കരച്ചിൽ ഭദ്രയുടെ മനസ്സിൽ ചെറിയ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്ക് തോന്നി….എത്രയോക്കെയായാലും കുഞ്ഞു നാള് മുതലേ ഒന്നിച്ചു വളർന്ന ചേച്ചിയോടുള്ള സ്നേഹം കുറിച്ചെങ്കിലും ആ മനസ്സിൽ ബാക്കിയില്ലാതെയിരിക്കില്ലല്ലോ…..അതിൽ ഭദ്രയെ എനിക്ക് കുറ്റപ്പെടുത്താനും സാധിക്കില്ല…….എന്നോട് തുറന്നു പറഞ്ഞില്ലെങ്കിലും രേഷ്മയെ യാത്രയാക്കാൻ പോകണമെന്ന് തന്നെയാണ് അവൾ ആഗ്രഹിക്കുന്നതെന്ന് എനിക്ക് മനസ്സിലായി……ദേഷ്യവും വാശിയും മറന്ന് ഭദ്രയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…..സെലിന്റെ മമ്മിയെ ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു….നല്ല കെയർ വേണ്ട സമയമായതിനാൽ സെലിൻ മമ്മിയുടെ കൂടെ തന്നെയാണ്…മാത്രമല്ല അവൾ ലീവ് കുറച്ചു നാളുകൾ കൂടി എക്സ്റ്റൻഡ് ചെയ്തു….മായയും ഇടയ്ക്ക് വിളിക്കാറുണ്ട്…വിഷ്ണുവുമായുള്ള അവളുടെ വിവാഹം ഈ വർഷം തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്…..
കേരളത്തിലെ എയർപോർട്ടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണ്ണ കള്ളക്കടത്തിനെപ്പറ്റി അന്വേഷിക്കാൻ എത്തിയ നാഷണൽ ഇൻവെസ്റ്റിഗഷൻ ഏജൻസിയെ അസിസ്സ്റ്റ് ചെയ്യുന്നതിനു വേണ്ടി സ്റ്റേറ്റ് പോലീസിൽ നിന്നും അലോട്ട് ചെയ്ത പോലീസ് ഉദ്യോഗസ്ഥരിൽ രാജശേഖർ സാറും ഉണ്ട്….ദേശീയ പ്രാധാന്യം ഉള്ള ആ കേസിന്റെ തിരക്കുകളിൽ മുഴുകിയതോടെ സാറിന് സുദേവന്റെ കേസ് കാര്യമായി ഫോളോ അപ്പ് ചെയ്യാൻ സാധിക്കുന്നില്ല….അതിനാൽ കേസിന്റെ അന്വേഷണചുമതല താൽക്കാലികമായി അന്വേഷണസംഘത്തിൽ തന്നെയുള്ള സി ഐ മോഹൻകുമാർ സാറിനെ ഏൽപ്പിച്ചിരിക്കുകയാണ്…..അദ്ദേഹത്തെയും എനിക്ക് ശേഖർ സാർ മുഖേന മുൻപരിചയമുണ്ട്…..ഇത്രയും ദിവസമായിട്ടും മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലാത്തതിനാൽ സുദേവനുമായി ബന്ധപ്പെട്ട സെക്സ് റാക്കെറ്റിൽ നിന്നും ഇപ്പോഴും ഭദ്രയ്ക്ക് ഭീഷണി നിലനിൽക്കുന്നുണ്ടാകാം എന്നുള്ള തന്റെ അനുമാനം ഇനിയും കാര്യമാക്കണ്ടാന്ന് ശേഖർ സാർ പറഞ്ഞു……വിവാഹം കഴിഞ്ഞ ഭദ്ര ഇപ്പോൾ മുൻപത്തേക്കാൾ സേഫ് ആയ സ്റ്റാറ്റസിൽ ആണെന്നറിഞ്ഞപ്പോൾ അവർ പിന്മാറിയിട്ടുണ്ടാകാനും സാധ്യത ഉണ്ടെന്ന് സാർ സൂചിപ്പിച്ചു…..അല്ലെങ്കിലും സാർ പറയുന്ന പോലെ എത്ര നാൾ ഇങ്ങനെ പേടിച്ചു കഴിയാൻ സാധിക്കും…..
ഓഡിറ്റിങ് വർക്കുകൾ നടക്കുന്നതിനാൽ ഓഫീസിൽ ഇപ്പോൾ നല്ല ജോലിത്തിരക്കാണ്.. ഒപ്പം ഡിപ്പാർട്മെന്റ് ഹെഡ് ആയതിനാൽ അതിന്റെതായ ഉത്തരവാദിത്വങ്ങളും ജോലിഭാരവും കൂടി ആയതോടെ ആകെ നട്ടം തിരിഞ്ഞിരിക്കുന്ന അവസ്ഥയാണ്….. വീട്ടിലെത്തിയാലും മിക്കവാറും സമയം ലാപ്ടോപ്ന് മുമ്പിൽ ഓഫീസ് വർക്കുകളുമായി മല്ലിട്ടിരിക്കും……ഭദ്രയുടെ കാര്യങ്ങളൊന്നും വേണ്ട പോലെ ശ്രദ്ധിക്കാനും സാധിക്കുന്നില്ല……എന്റെ ജോലിത്തിരക്കുകൾ മനസ്സിലാക്കി പക്വതയോടെ പെരുമാറുന്ന അവൾ അതിലൊന്നും ഒരു പരാതിയും പറയുന്നില്ലെങ്കിലും എന്റെയൊപ്പം അധികം സമയം ചിലവഴിക്കാൻ സാധിക്കാത്തതിൽ അവൾക്ക് സങ്കടമുണ്ടെന്നു എനിക്കറിയാം….വീട്ടിലെ ജോലിത്തിരക്കുകൾക്ക് പുറമെ നൃത്തപരിശീലനവും പിജി പഠനവുമായി ഭദ്രയും ബിസി ആണ്… എന്റെ ഒഴിച്ച് കൂടാനാവാത്ത ജോലി തിരക്കുകൾ കാരണമാണ് കുറച്ചു നാളുകളായി പ്ലാൻ ചെയ്യുന്ന ഞങ്ങളുടെ ഹണിമൂൺ ട്രിപ്പ് ഇങ്ങനെ നീണ്ടു പോകുന്നത്………എല്ലാ തിരക്കുകൾക്കും കുറച്ചു നാളത്തേക്ക് അവധി കൊടുത്ത് ഞാനും എന്റെ പ്രിയതമയും മാത്രമുള്ള ആ ഒരു ലോകത്തെ അസുലഭമുഹൂർത്തങ്ങൾ നിറഞ്ഞ