❤️അനന്തഭദ്രം 7❤️ [രാജാ]

Posted by

കുഞ്ഞുനാളുമുതൽ മുതൽ കണ്ട് പരിചയിച്ച എനിക്കും ഗംഗയ്ക്കും ഈ വിവാഹലോചനയിൽ എതിർപ്പ് ഉണ്ടാകില്ലന്ന് വീട്ടുകാർ ഊഹിച്ചു…..പ്രതീക്ഷിച്ച പോലെ ഗംഗ വിവാഹത്തിന് സമ്മതം അറിയിച്ചപ്പോൾ അന്നും കല്യാണത്തിന് വലിയ താല്പര്യം കാണിക്കാതെ ബാച്‌ലർ ലൈഫും അടിച്ചു പൊളിച്ച് നടന്നിരുന്ന ഞാൻ ഓരോ മുടന്തൻ കാരണവും പറഞ്ഞ് എതിർപ്പ് പ്രകടിപ്പിച്ചു…..എന്നാൽ അത് കൊണ്ട് വലിയ കാര്യമുണ്ടായില്ല…….ഒടുവിൽ വീട്ടുക്കാരുടെ നിർബന്ധത്തിന്‌ വഴങ്ങി എനിക്ക് പൂർണമനസ്സോടെയല്ലെങ്കിലും സമ്മതം മൂളേണ്ടി വന്നു…..അച്ഛന്റെ സുഹൃത്തിന്റെ മകൾ എന്നതിൽ ഉപരി വിദ്യാസമ്പന്നയും ബാങ്കുദ്യോഗസ്ഥയുമായ ഗംഗയുടെ ആലോചന വേണ്ടെന്ന് വയ്ക്കാൻ വീട്ടുകാർക്ക് സ്വീകാര്യമായ കാരണങ്ങളൊന്നും എനിക്ക് പറയാനുമുണ്ടായിരുന്നില്ല…..’ഒന്നുമില്ലെങ്കിലും ചെറുപ്പം മുതൽ എനിക്ക് അറിയാവുന്ന ഒരു പെൺകുട്ടിയല്ലേ’എന്ന് ഞാനും കരുതി…….അങ്ങനെ വിവാഹനിശ്ചയത്തെപ്പറ്റിയുള്ള ഇരുവീട്ടുകാരുടെയും സന്തോഷകരമായ ആലോചനകൾക്ക് വെറും ദിവസങ്ങളുടെ ആയുസ്സ് മാത്രം നൽകി കൊണ്ട് വില്ലൻ അവതരിച്ചു…….യെസ് ലവൻ തന്നെ കൊടും ഭീകരൻ,,,, “ജാതകം……”ഈ 2020ലും കല്യാണമുടക്കിയായി അരങ്ങു വാഴുന്ന ആ കള്ളപ്പന്നി……..എന്റെയും ഗംഗയുടെയും ജാതകങ്ങൾ തമ്മിൽ ഗണിച്ചു നോക്കിയപ്പോൾ തമ്മിൽ ചില വിഘ്നങ്ങൾ കണ്ടത്രേ…….ഗംഗയുടെ ജാതകത്തിൽ എന്തൊക്കെയോ ദോഷങ്ങൾ ഉണ്ടെന്നും വിവാഹം നടന്നാൽ അനന്തരഫലമായി ആ ദോഷങ്ങൾ എന്നെയും ബാധിക്കുമെന്ന് ജോത്സ്യൻ ഗണിച്ചു പറഞ്ഞു……അതോടെ കല്യാണലോചന ഗുദാ ഹുവാ…….ജാതകം ചേരില്ലന്നറിഞ്ഞതോടെ ചാഞ്ചാടി നിന്നിരുന്ന എനിക്ക് സന്തോഷത്തിന്റെ പെരുന്നാളായിരുന്നു…….എല്ലാവരുടെയും നിർബന്ധം കാരണം സമ്മതം പറയേണ്ടി വന്ന എനിക്ക് വിവാഹലോചന മുടങ്ങിയതിൽ സത്യം പറഞ്ഞാൽ എനിക്ക് ഒരു വിഷമവും ഉണ്ടായിരുന്നില്ല……വിവാഹം നടക്കില്ലന്നറിഞ്ഞിട്ടുള്ള എന്റെ ആ മനോഭാവം തിരിച്ചറിഞ്ഞതിനാലാകം ഗംഗ എന്നോട് അത് തുറന്നു ചോദിച്ചു……’പൂർണസമ്മതത്തോടെയല്ലാതെ എന്തിന് വിവാഹത്തിന് സമ്മതിച്ചു ‘എന്ന അവളുടെ ചോദ്യത്തിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല……എന്റെയൊപ്പമുള്ള ഒരു നല്ല വിവാഹജീവിതം സ്വപ്നം കണ്ടിരുന്ന ഗംഗയ്ക്ക് തന്റെ ജാതകദോഷം കാരണം വിവാഹലോചന മുടങ്ങി എന്നതിനേക്കാൾ വിഷമം ഉണ്ടാക്കിയത് വീട്ടുകാരുടെ നിർബന്ധത്തിന്‌ വഴങ്ങിയാണ് ഞാൻ വിവാഹത്തിനു സമ്മതിച്ചത് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ്….. അതിന്റെ ഒരു നീരസം കക്ഷിക്ക് എന്നോടുണ്ട് ഇപ്പൊഴും……..ഭദ്രയുമായുള്ള എന്റെ വിവാഹം നടന്നപ്പോൾ ഏർപ്പാടാക്കിയ വിരുന്നിൽ പങ്കെടുക്കാൻ ഞങ്ങൾ ക്ഷണിച്ചുവെങ്കിലും ഗംഗ വന്നില്ലായിരുന്നു………..ലീവ് കിട്ടാഞ്ഞതിനാൽ ജോലിസ്ഥലത്ത് നിന്നും ഗംഗയ്ക്ക് എത്താൻ കഴിഞ്ഞില്ലന്നാണ് വിരുന്നിനു വന്ന വാസുദേവൻ അങ്കിളും വിലാസിനി ആന്റിയും പറഞ്ഞത്……ഞാനെന്തോ അത് വിശ്വസിച്ചിട്ടില്ല……ഗംഗയ്ക്കു ഇപ്പൊഴും എന്നോട് ഒരു അകൽച്ചയുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്……കാരണം ഞാൻ അവളോട് ചെയ്തത് തെറ്റ് തന്നെയല്ലേ……. ഒന്നുമില്ലെങ്കിലും ആദ്യമേ അവളോട് മനസ്സ് തുറന്ന് സംസാരിച്ചിട്ട് പ്രൊപോസൽ proceed ചെയ്താൽ മതിയായിരുന്നു എന്ന് എനിക്ക് പിന്നീട് പലപ്പോഴും തോന്നിയിരുന്നു……അതിന്റെതായ ഒരു കുറ്റബോധം പിന്നീട് കുറെ നാൾ എന്നെ വേട്ടയാടിയിട്ടുണ്ട്…….. ആ സംഭവത്തിന്‌ ശേഷം വളരെ കുറച്ചു നാളുകളെ ഗംഗ നാട്ടിൽ ഉണ്ടായിരുന്നുള്ളു…….ബാങ്കിന്റെ കോട്ടയം ടൌൺ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ വാങ്ങിച്ചു ഗംഗ പോയി…….കുറെ നാളുകൾ കഴിഞ്ഞു പിന്നെ ഇപ്പോഴാണ് തമ്മിൽ കാണുന്നത്…….എന്നാൽ വീട്ടുകാർ തമ്മിൽ പിണക്കം ഉണ്ടാകാൻ കാരണം മറ്റൊന്നു കൂടിയുണ്ട്…….ജാതകദോഷം ഉണ്ടെങ്കിലും ഗംഗയെ ഞാൻ വിവാഹം കഴിക്കുന്നതിൽ പേടിക്കേണ്ടതില്ലന്നും വിവാഹശേഷം കുറച്ചു കാലത്തേക്ക് ചില വഴിപാടുകൾ കഴിക്കുകയും നിർദ്ദേശിക്കുന്ന പരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ മതിയെന്ന് ജ്യോൽസ്യൻ പറഞ്ഞിരുന്നു……..അത് കേട്ടതോടെ ഗംഗയുടെ വീട്ടുകാർ കല്യാണം നടത്താൻ താല്പര്യം പ്രകടിപ്പിച്ചുവെങ്കിലും തികഞ്ഞ ഈശ്വരവിശ്വാസികളായ എന്റെ അമ്മയും മേമയും അമ്മായിയുമെല്ലാം വിവാഹത്തിന് എതിരായിരുന്നു……

Leave a Reply

Your email address will not be published. Required fields are marked *