❤️അനന്തഭദ്രം 7❤️ [രാജാ]

Posted by

കളിയാക്കി….പാവം ഭദ്ര അച്ഛന്റെ ആ ഡയലോഗിൽ എല്ലാവരും ചിരിച്ചപ്പോൾ ചെറുതായൊന്നു ചൂളിപ്പോയി……എങ്കിലും വിരലിലെ ചന്ദനം അവൾ ചെറുതായൊന്നു എന്റെ നെറ്റിയിൽ തൊടുവിച്ച് ബാക്കി എന്റെ കഴുത്തിലും തൊട്ട് തന്നു……നവരാത്രി ഉത്സവത്തോടനുബന്ധിച്ച് അമ്പലത്തിൽ കലാപരിപാടികളെല്ലാം ഉണ്ടായിരുന്നു….കുറച്ചു നേരം അതെല്ലാം ഇരുന്നു കണ്ടിട്ട് വീട്ടിൽ പോകാമെന്ന് അമ്മ പറഞ്ഞപ്പോൾ അച്ഛന് വലിയ താല്പര്യമൊന്നു ഇല്ലായിരുന്നെങ്കിലും ഏട്ടത്തിയും ഭദ്രയും നിർബന്ധിച്ചപ്പോൾ ആള് മറുത്തൊന്നും പറഞ്ഞില്ല……അമ്മയും ഏട്ടത്തിയും ഭദ്രയും സ്റ്റേജിന്റെ മുന്നിലെ സദസ്സിലേക്ക് പോയപ്പോൾ ദേവൂട്ടിയും അവരുടെ കൂടെപ്പോയി….ഞാനും അച്ഛനും ചേട്ടനും ആൽത്തറയിൽ തന്നെ ഇരുന്നു…….അവിടെയിരുന്നാലും സ്റ്റേജിലേക്ക് നോട്ടം കിട്ടുന്നത് കണ്ട് പരിപാടികൾ ഞങ്ങൾക്ക് കാണാമായിരുന്നു…..പക്ഷെ ഞാൻ പരിപാടിയൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു……… എന്റെ ശ്രദ്ധ മുഴുവൻ സദസ്സിലെ അഞ്ചാമത്തെ നിരയിലെ ഇടത്തു നിന്നും മൂന്നാമത് ഇരിക്കുന്ന പെങ്കൊച്ചിലായിരുന്നു……നിങ്ങൾ വെറുതെ സംശയിക്കേണ്ട,,,,, ആ ഇരുന്നിരുന്നത് എന്റെ പെണ്ണാ…….എന്റെ ഭദ്ര…………സ്റ്റേജിൽ നടക്കുന്ന നൃത്തപരിപാടിയിൽ ആസ്വദിച്ചു മുഴുകിയിരിക്കുവാണ് കക്ഷി….ആ തലയൊന്ന് ചരിച്ച്‌ എന്നെയൊന്ന് നോക്കിയിരുന്നവെങ്കിൽ, ഒന്ന് പുഞ്ചിരിച്ചിരുന്നെവെങ്കിൽ എന്നൊക്കെ കുറെ ഞാൻ ആശിച്ചു….പക്ഷെ എവിടുന്ന്,,,, നിരാശയായിരുന്നു ഫലം….അവളാണെങ്കിൽ പ്രോഗാം കാണുന്നതിൽ തന്നെ മുഴുകിയിരിപ്പാണ്……സ്റ്റേജിൽ പിന്നെ അവളുടെ സ്വന്തം കലാപരിപാടിയാണല്ലോ അരങ്ങേറുന്നത്…..ക്ലാസിക്കൽ ഡാൻസ്……പിന്നെയെങ്ങനെ അവളുടെ ശ്രദ്ധ മാറും……. നൃത്തപഠനം മുടക്കേണ്ടന്നും ഇടയ്ക്ക് പ്രോഗ്രാമെല്ലാം ചെയ്യണമെന്നും ഞാൻ അവളോട് ആവശ്യപ്പെട്ടിട്ടുണ്ട്……കുറെകാലമായി പ്രാക്ടീസ് കുറവാണെന്നും ഇനി പ്രോഗ്രാം ചെയ്യുമ്പോൾ നന്നായി തയ്യാറെടുക്കണമെന്നാണ് ഭദ്ര പറയുന്നത്……അന്ന് രണ്ട് മാസം മുന്നേ പ്രോഗ്രാം അവതരിപ്പിച്ചത് പെട്ടെന്ന് തട്ടിക്കൂട്ടിയ ഒന്നാണെന്നും അന്ന് കാര്യമായി പ്രാക്ടീസ് ചെയ്യാൻ പറ്റാത്തതിനാൽ ആ പെർഫോമൻസിൽ താൻ ഒട്ടും സംതൃപ്തയല്ലന്നാണ് ഭദ്ര പറയുന്നത്…..അമ്മയുടെ ആവശ്യപ്രകാരമായിരുന്നു ഭദ്ര ചെറുപ്പത്തിലെ നൃത്തം പഠിച്ചു തുടങ്ങിയത്…പിന്നെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളെല്ലാം അവളെ നൃത്തത്തിൽ നിന്നും ആകറ്റിയെങ്കിലും ഇടക്കാലത്ത് പിന്നീടും ഭദ്ര നൃത്തപഠനം ആരംഭിച്ചു…എന്നാൽ അവിടെയും വല്ല്യമ്മയുടെ എതിർപ്പിന് അവഗണിച്ചു കൊണ്ട് അത് വേണ്ട രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ അവൾക്ക് സാധിച്ചിട്ടില്ലായിരുന്നു……വിവാഹശേഷം നൃത്തം പൂർണമായും ഉപേക്ഷിക്കേണ്ടി വരുമെന്ന് ഭയന്നിരുന്ന ഭദ്രയ്ക്ക് എന്റെ പിന്തുണ വലിയൊരു പ്രചോദനവും ആശ്വാസവുമാണ്…….
ഭദ്ര ഡാൻസ് പ്രോഗ്രാമിൽ തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതിനാൽ അവൾ എന്നെ ശ്രദ്ധിക്കാൻ സാധ്യതയില്ലെന്ന് മനസ്സിലായത്കൊണ്ട് ഞാൻ സ്വൽപ്പം നിരാശയോടെ നോട്ടം മാറ്റി…….അങ്ങനെ അമ്പലത്തിലെ മറ്റ് കാഴ്ചകളിലേക്കും തിരക്കുകളിലേക്കും കണ്ണോടിക്കവേയാണ്‌ ഞങ്ങളുടെ നാട്ടുകാരായ വിലാസിനി ചേച്ചിയും മകൾ ഗംഗയും അങ്ങോട്ടേക്ക് വന്നത്……അച്ഛന്റെ സുഹൃത്ത് വാസുദേവൻ മാഷിന്റെ ഭാര്യയും മകളും ആണ് അത്…….അവരെ കണ്ടപ്പാടെ ഞാൻ ആൽത്തറയിൽ നിന്നും എഴുന്നേറ്റു നിന്നു…….. വിലാസിനിയന്റി എന്നോട് വിശേഷങ്ങൾ ഓരോന്ന് ചോദിച്ചപ്പോൾ ഗംഗ പരിചയഭാവേന ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളു……ഇപ്പൊഴും പഴയ അകൽച്ച ഗംഗയ്ക്ക് എന്നോട് ഉണ്ടോ എന്ന് ഞാൻ സംശയിച്ചു, അവളുടെ ആ പെരുമാറ്റം കണ്ടപ്പോൾ……അച്ഛന്റെ സുഹൃത്തിന്റെ കുടുംബം എന്നതിനുമപ്പുറമുള്ള ഒരു അടുപ്പം ഞങ്ങൾ ഇരുവീട്ടുകാർ തമ്മിലും ഉണ്ടായിരുന്നു…….എന്നാൽ പഴയത് പോലെ ഉണ്ടോ എന്ന് ചോദിച്ചാൽ മറുപടി പറയാൻ കുറച്ചു പ്രയാസമുണ്ട്……നല്ല രീതിയിൽ മുന്നോട്ട് പോയിരുന്ന ഞങ്ങൾ ഇരുവീട്ടുകാരുടെയും ബന്ധത്തിൽ വിള്ളൽ വീഴാൻ കാരണം ഞാൻ തന്നെയാണ്…… ഞാൻ എന്ന് വച്ചാൽ, എന്റെ കല്യാണലോചന……എന്റെ വിവാഹലോചനകൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് അച്ഛന്റെ സുഹൃത്തിന്റെ മകൾ എന്ന നിലയ്ക്ക് സ്വാഭാവികമായി ഗംഗയുടെ പ്രൊപോസൽ എനിക്ക് വരുന്നത്……പരസ്പരം അറിയാവുന്നവരായത് കൊണ്ട് ഇരുവീട്ടുകാർക്കും ആ ആലോചനയിൽ താല്പര്യം ഉണ്ടായിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *