കിടന്നിരുന്ന ഭദ്രയുടെ മുടിയിഴകളിലും പുറം വടിവിലും എന്റെ വിരലുകൾ പാഞ്ഞു…. കുറച്ചു നേരം അതെ കിടപ്പ് കിടന്ന ഭദ്ര പെട്ടന്ന് എന്തോ ഓർത്തിട്ടെന്നപ്പോലെ ബെഡിൽ ചമ്രം പടിഞ്ഞു എഴുന്നേറ്റിരുന്നു…ഇടതു ചൂണ്ടു വിരൽ ചുണ്ടിൽ അമർത്തി എന്തോ ആലോചിക്കുന്ന പെണ്ണിന്റെ തുടയിൽ തഴുകി കൊണ്ട് ഞാൻ ‘എന്തേ ‘ എന്ന ഭാവത്തിൽ പുരികമുയർത്തി……
“”അനന്തേട്ടാ ഈ ടീ ഷർട്ടൊന്നൂരിക്കെ…. “”
“എനിക്ക് തണുക്കും മോളെ AC ഇട്ടേക്കുവല്ലേ……. “”
“”അത് സാരമില്ല…പെട്ടെന്ന് ഊര്…..ഹ്മ്മ് വേഗം…. “”
ഉറങ്ങാൻ കിടന്ന പെണ്ണ് ഇപ്പൊ എഴുന്നേറ്റിരുന്നു കൊച്ചു കുട്ടികളെ പോലെ വാശിപ്പിടിക്കുന്നത് കണ്ട ഞാൻ എഴുന്നേറ്റ് ടീ ഷർട്ട് ഊരിയെടുത്തതും അവൾ അത് എന്റെ കയ്യിൽ നിന്നും വാങ്ങി കട്ടിലിന്റെ ക്രാസിയിലേക്കിട്ടു…ശേഷം കൈ എത്തിച്ചു കൊണ്ട് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു…..
“”ഇതെന്താ അനന്തേട്ടന്റെ ദേഹത്തു ഈ പാടുകൾ….നഖം പോറിയ പോലെ….. “”
പതിയെ എന്റെ നെഞ്ചിലും തോളിലും വിരലുകൾ ഓടിക്കവേ ഭദ്ര ചോദിച്ചു……ഞാനും സെലിനും മാത്രമുള്ളപ്പോഴുള്ള നിമിഷങ്ങളിൽ അവൾ എനിക്ക് സമ്മാനിച്ച അടയാളങ്ങളായിരുന്നു അവ…ഒരിക്കൽ പ്രണയത്തിന്റെയും ഇപ്പോൾ സൗഹൃദത്തിന്റെയും മധുരം നിറഞ്ഞ നോവുള്ള പാടുകൾ…പതിയെ ഉണങ്ങിത്തുടങ്ങിയ ആ പാടുകളിലൂടെ വിരലോടിക്കവേ മനസ്സെപ്പോഴോ സെലിനൊപ്പമുള്ള അനിർവചനീയമായ ആ മനോഹരനിമിഷങ്ങളിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു…….
“”അത് അമ്മു…അത് ഞാൻ ഉറക്കത്തിൽ അറിയാതെ സ്വയം മാന്തിയതാ…””
മറുപടിയിലെ വിളർച്ച സസൂക്ഷ്മം മനസ്സിലാക്കിയ ഭദ്രയുടെ കണ്ണുകളിൽ സംശയത്തിന്റെ ലാഞ്ചന ഞാൻ കണ്ടു…..
“”അനന്തേട്ടാ..…വേണ്ടാട്ടോ….. എന്നോട് കള്ളം പറയരുതെന്ന് ഞാൻ പറഞ്ഞതല്ലേ…മര്യാദയ്ക്ക് സത്യം പറഞ്ഞെ…. അന്ന് വീട്ടിൽ പോകാൻ നേരം ഏട്ടൻ കുളിച്ചിറങ്ങി വന്ന സമയത്ത് ഞാൻ ഈ പാടുകൾ ശ്രദ്ധിച്ചതാ….ഇത് ആരാ ചെയ്തേ.. പറയ് ഏട്ടാ….. “”
ഉള്ളിലെ സംശയം മനസ്സിൽ തന്നെ വയ്ക്കാതെ ഭദ്ര എന്നോട് തുറന്നു ചോദിച്ചു…..
“”അത് സെലിൻ…എന്റെ ഫ്രണ്ടാ…ഓഫീസിൽ എന്റെയൊപ്പം വർക്ക് ചെയ്യുന്നതാ….സെലിനും ഞാനും തമ്മിൽ നല്ല കൂട്ടാണ്….ഇടയ്ക്ക് സംസാരത്തിനിടയിൽ അവൾ ചുമ്മാ തമാശയ്ക്ക് ചെയ്തതാ….. “”
എന്തോ എനിയ്ക്ക് അറിയില്ല,, സെലിനെപ്പറ്റി പറയുമ്പോൾ എന്റെ ശബ്ദം പതറിയിരുന്നു…എന്നെത്തന്നെ ഉറ്റു നോക്കികൊണ്ടിരിക്കുന്ന ഭദ്രയുടെ കണ്ണിൽ നോക്കി സംസാരിക്കാൻ ഞാനാദ്യമായി മടിക്കുന്നത് പോലെ…
“”ഹ്മ്മ്…കിടക്കാം…””
കൂടുതലൊന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ അത്രമാത്രം പറഞ്ഞു കൊണ്ട് ഭദ്ര എന്റെ അരികിലായി കിടന്നു…ലൈറ്റ് അണച്ചു കൊണ്ട് കിടന്നതും നെഞ്ചിനു താഴെ വരെ ബ്ലാങ്കെറ്റ് വലിച്ചിട്ട് ഭദ്ര എനിക്ക് നേരെ ചരിഞ്ഞു കിടന്നു……അവൾ എന്റെ നെഞ്ചിൽ പതിയെ തലോടി……മുറിയിലെ അരണ്ട വെളിച്ചത്തിലും ഭദ്രയുടെ മുഖത്തെ ഗൗരവം എനിക്ക് വ്യക്തമായിരുന്നു….സെലിനും ഞാനുമായുള്ള ബന്ധത്തെപ്പറ്റി എന്തെങ്കിലും കരട് എന്റെ ഭദ്രയുടെ മനസ്സിൽ വീണിട്ടുണ്ടെങ്കിൽ അത് കളയണമെന്ന് എനിക്ക് തോന്നി….
“’ഏട്ടാ,, ആ ചേച്ചിയെ എനിക്കറിയാം…. ഏട്ടത്തി പറഞ്ഞിട്ടുണ്ട് അവരെപ്പറ്റി…നിങ്ങൾ നല്ല ഫ്രണ്ട്സാണെന്ന് എനിക്ക് മനസ്സിലായി…. നിങ്ങളുടെ റിലേഷനെപ്പറ്റി വേണ്ടാത്ത ചിന്തകളൊന്നും എന്റെ മനസ്സിൽ ഇല്ലാട്ടോ…. അനന്തേട്ടൻ അതോർത്ത് ടെൻഷൻ അടിക്കണ്ടാ…. എനിക്ക് വിശ്വാസാ എന്റെ ഏട്ടനെ….. ഞാൻ പറഞ്ഞില്ലേ,,ഈ ലോകത്ത് ഇപ്പോൾ മറ്റാരേക്കാളും എനിക്ക് വിശ്വാസം എന്റെ അനന്തേട്ടനെയാ….’’’
എന്റെ കഴുത്തിന്റെ വശങ്ങളിൽ മുത്തമിട്ട് കൊണ്ട് ഭദ്ര അത് പറഞ്ഞപ്പോൾ ഞാൻ മനസ്സിലാക്കുകയായിരുന്നു,, എന്റെ പെണ്ണിന്റെ സ്നേഹത്തെപ്പറ്റി,,