വശീകരണ മന്ത്രം 4 [ചാണക്യൻ]

Posted by

മാലതി ഷൈലയെയും അഞ്ജലിയെയും നോക്കി.

“ചെറിയൊരു ആക്‌സിഡന്റ് പറ്റിയതാ. അത് അന്ന്…….. ”

വിജയൻ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ഷൈല ഇടക്ക് കയറി പറഞ്ഞു.

“ഇപ്പൊ ഒരു വർഷത്തോളം ആവാനായി. നമ്മുടെ നാട്ടിലെ തന്നെ ഒരു വൈദ്യനെയാ കാണിക്കുന്നേ..ആള് ബഹു കേമനാണെന്നാണ് കേട്ട് കേൾവി. അദ്ദേഹം ശരിയാക്കി തരാമെന്നു വാക്ക് തന്നിട്ടുണ്ട്. ഇപ്പൊ അതാണ്‌ ആകെയുള്ള പ്രതീക്ഷ. ”

ഷൈല വിജയനെ തുറിച്ചു നോക്കി. അയാൾ പുറത്തേക്ക് മുഖം വെട്ടിച്ചു.

“ഏത് വൈദ്യനെയാ ഏട്ടത്തി കാണിക്കുന്നേ ? ”

മാലതി ആകാംക്ഷയോടെ ഷൈലയെ നോക്കി

“കാക്കട്ടൂർ മനയിലെ നാരായണൻ തമ്പി വൈദ്യർ. മാലതിയ്ക്ക് അറിയുമോ? ”

“അറിയാം ഏട്ടത്തി. പണ്ട് എന്റെ ചെറുപ്പത്തിലും  ഇടക്കിടക്ക് വൈദ്യരുടെ അടുത്ത് മരുന്ന് വാങ്ങാൻ പോയിട്ടുണ്ട്. ”

“അതു തന്നെ മാലതി വയസ്സ് 70 ആയെങ്കിലും ഇപ്പോഴും ആളുകളെ പരിശോധിക്കാറുണ്ട് വൈദ്യർ. ദിവസവും എത്ര പേരാണെന്ന് അറിയുമോ മറ്റു ഗ്രാമങ്ങളിൽ നിന്നു വരെ
ചികിത്സക്ക് എത്തുന്നേ”

വിജയൻ അദ്ദേഹത്തെ കുറിച്ച് വാചാലനായി

“ബാക്കി പിന്നെ സംസാരിക്കാം അവർ ഇപ്പൊ വന്നതല്ലേയുള്ളൂ. മക്കൾ ഒന്ന് വിശ്രമിക്കട്ടെ ”

മുത്തശ്ശൻ പതിയെ മുറിയിലേക്ക് കയറി വന്നു പറഞ്ഞു. മാലതിയും ശിവയും അഞ്ജലിയോട് പറഞ്ഞു പുറത്തേക്കിറങ്ങി. അനന്തു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾക്ക് ചാരെ വന്നു നിന്നു.

“പോട്ടെ പിന്നെ വരാം അഞ്‌ജലി ”

“ശരി നന്ദുവേട്ടാ പിന്നെ കാണാം. ”

അഞ്‌ജലി പറയുന്നത് കേട്ടു മുത്തശ്ശൻ വായ് പൊളിച്ചു നിന്നു. അദ്ദേഹം  വിടർന്ന കണ്ണുകളോടെ അവളെ നോക്കി. ഈ സമയം അനന്തു മുറി വിട്ടു പുറത്തേക്ക് പോയിരുന്നു.

“ആഹാ എന്റെ അഞ്‌ജലി കുട്ടീടെ ആൺവിരോധം ഒക്കെ മാറിയോ? ”

അനന്തുവിനെ കണ്ടപ്പോൾ  മുത്തശ്ശൻ കളിയായി അവളോട്‌ ചോദിച്ചു.

“പിന്നില്ലാതെ മുത്തശ്ശാ നല്ല അടിപൊളി മുറ ചെറുക്കനെ കിട്ടിയാൽ ഞാൻ വിടുമോ? ”

മുത്തശ്ശൻ അതു കേട്ട് പൊട്ടിച്ചിരിച്ചു. അയാൾ പതിയെ മുറി വിട്ടിറങ്ങി പോയി. ഷൈല അഞ്ജലിയെ കൈകളിൽ താങ്ങിക്കൊണ്ട് പതുക്കെ കട്ടിലിൽ കിടത്തി. അവളെ പതുക്കെ കിടത്തിയ ശേഷം ഷൈല നിവർന്നു നിന്നു വിജയന് നേരെ തിരിഞ്ഞു നോക്കി.

“വിജയേട്ടാ നിങ്ങൾ അവരോട് എല്ലാം പറയാൻ തുടങ്ങുവായിരുന്നു അല്ലെ ? ”

ഷൈല അയാളെ തുറിച്ചു നോക്കി

“അതേ ഷൈലേ മാലതി ചോദിച്ചപ്പോൾ ഒന്നും ഓർക്കാതെ  പറഞ്ഞു തുടങ്ങിയതാ ”

“ഓർക്കണം വിജയേട്ടാ.. നമ്മുടെ മോൾക്ക് സംഭവിച്ചത് നമ്മൾ മാത്രം

Leave a Reply

Your email address will not be published. Required fields are marked *