കിനാവ് പോലെ 12 [Fireblade] [Climax]

Posted by

ഞാൻ അവരെ ഒന്ന് പ്രോത്സാഹിപ്പിച്ചു….അവൻ ചിരിച്ചുകൊണ്ട് കട്ടിലിൽ കേറി കിടന്നു….ഞാനും അവനരികിൽ സ്ഥാനം പിടിച്ചു…

” നാളെ നമുക്ക് അമ്മൂന്റെ വീട്ടിൽ പോവണംട്ടോ….”

ഞാൻ അവനെ ഓർമ്മിപ്പിച്ചു…

” ഏയ്‌ , ഞാനില്ല ……..എള്ള് ഒണങ്ങണത് എണ്ണക്ക് , കുറുഞ്ചാത്തൻ ഒണങ്ങീട്ട് എന്ത് കാര്യം…?? ”

അവൻ പഴയൊരു വായ്മൊഴി പറഞ്ഞു എന്നെ ചൂടാക്കി….

 

” ഫ മൈ…….കുറുഞ്ചാത്തനു ഒണങ്ങിയാൽ കാര്യമുണ്ടാവാനുള്ളത് നാളെ അവിടെയുണ്ടാകും…..ബുദ്ധിമുട്ടാണെങ്കിൽ വേണ്ട ,ഞാൻ ഒറ്റക്ക് പൊക്കോളാം ……”

ഞാൻ കുറച്ചു വെയ്‌റ്റിട്ടു ……അല്ല ,നമുക്കെന്താ ചേതം ..

 

” ആ ….അതാ നല്ലത്, ഞാനെങ്ങും വരുന്നില്ല ….

അവൻ തിരിഞ്ഞു കിടന്നു….അത് എനിക്ക് പണിയായി….കോപ്പ് , നാലു പേർക്കും കൂടി കുളപ്പടവിലിരിക്കുന്ന ആഗ്രഹം മൂഞ്ചുമോ…

ഞാൻ മെല്ലെ അവനെ പുറകിലൂടെ കെട്ടിപ്പിടിച്ചു…

 

” നീ വാടാ……നിങ്ങളൂടി ഉണ്ടെങ്കിൽ ഒരു രസമായേനെ….”

ഞാൻ അവനോടു കെഞ്ചി….അല്ലെങ്കിൽ ഇനി എന്തൊക്കെ പറഞ്ഞാലും അവൻ വരൂല , ചെറുക്കൻ ദുരഭിമാനിയാണ്….

 

” അവിടെ ഞങ്ങൾ കൂടി വന്നിട്ട് എന്ത് ചെയ്യാനാ..?? വെറുതെ നിനക്ക് തന്നെ മോശപ്പേരു വരും നോക്കിക്കോ ….”

അവൻ മറുപടി തന്നു….

 

” അതൊന്നും ഇല്ല , നിങ്ങൾ വാ …….അച്ഛനും അമ്മേം അവളുമല്ലേ ഉള്ളൂ , അവർക്കൊക്കെ സന്തോഷമേ ഉണ്ടാവൂ ,നോക്കിക്കോ….”

ഞാൻ അവനെ സമാധാനിപ്പിച്ചു….അവൻ ഒന്നും മറുപടി തന്നില്ല…

ആലോചിച്ചപ്പോൾ എനിക്ക് അതിൽ വലിയ പ്രശ്നമൊന്നും തോന്നിയില്ല , പക്ഷെ എന്താണ് അവർ കൂടി ഞങ്ങൾക്കൊപ്പം ഉണ്ടാവണമെന്ന് ഞാൻ ഇത്രയധികം ആഗ്രഹിക്കാനുള്ള കാരണമെന്നും എനിക്ക് അറിയില്ലായിരുന്നു…

ചില ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും നമുക്ക് ആർക്കും പറഞ്ഞുകൊടുക്കാൻ ഇല്ലാത്ത ഒരു കാരണമുണ്ടാകുമല്ലോ….ഇത് അങ്ങനൊന്നാവാം….ഞാൻ അവനെ കെട്ടിപ്പിടിച്ചു കണ്ണടച്ചു….

പിറ്റേന്ന് ഒരുപാട് വൈകിയാണ് എണീറ്റത്….പിന്നെ വേഗം റെഡിയായി നിത്യയോടും ഇറങ്ങാൻ വിളിച്ചു പറഞ്ഞു 15 മിനിറ്റിനുള്ളിൽ ഞങ്ങൾ ഇറങ്ങി……

ശബരിയുടെ ബൈക്കിലായിരുന്നു പോയത്‌ , അവൻ തന്നെ ഡ്രൈവർ , അവിടെ പടിക്കെട്ടിനടുത്തെത്തുമ്പോൾ തന്നെ കണ്ടു ഏന്തി വലിച്ചു നടക്കുന്ന നിത്യയെ , ഞങ്ങൾ അവളെ വിളിച്ചതിന് ശേഷം കുറച്ചു സമയം കഴിഞ്ഞിറങ്ങിയത് അവൾ കൂടി എത്താൻ വേണ്ടി ആയിരുന്നു…..അടുത്തെത്തിയപ്പോൾ ഞങ്ങളെ കണ്ട അവൾ വിയർത്തുകുളിച്ചു രണ്ടു കൈകളും ഊരക്ക് മുട്ടു കൊടുത്തു നിന്നു കിതച്ചു….

Leave a Reply

Your email address will not be published. Required fields are marked *