” അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും….”
അവൾ മനോഹരമായി ആ വരികൾ പാടിയപ്പോൾ ഞാൻ അവളുടെ നെറ്റിയിൽ ഒരു ചൂടുള്ള ഉമ്മ കൊടുത്തു….
” നിനക്ക് വേറൊരു വരി കേൾപ്പിച്ചു തരാം….
കാലമിനിയുമുരുളും വിഷു വരും വർഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പൊളാരെന്നും എന്തെന്നും ആർക്കറിയാം
നമുക്കിപ്പോഴീ ആർദ്രയെ ശാന്തരായി സൗമ്യരായ് എതിരേൽക്കാം
വരിക സഖീ അരികത്തു ചേർന്നു നില്ക്കൂ…
പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യം ഊന്നുവടികളായ് നില്ക്കാം
ഹാ സഫലമീ യാത്ര….
ഹാ ….സഫലമീ യാത്ര..!!”
കക്കാടിന്റെ സഫലമീ യാത്ര കവിതയിലെ അവസാനവരികൾ ഈണത്തിൽ ചൊല്ലി ഞാൻ നിർത്തിയപ്പോൾ അവൾ ചെറിയൊരു തേങ്ങലോടെ എന്നോട് ചേർന്നു നെഞ്ചിലൊട്ടി അള്ളിപ്പിടിച്ചിരുന്നു….
ഈ നിലാവ് പെയ്യുന്ന രാത്രിയിൽ എന്റെ സ്വപ്നങ്ങളുടെ ചിറകിലേറി ഞാനും എന്റെ അമ്മുട്ടിയും പറക്കാൻ തുടങ്ങുകയാണ്…..
ദേ ഫോണടിക്കുന്നുണ്ട് , ശബരി ആണ് , ഞങ്ങക്ക് പോവാനുള്ള സമയമായി..
ഈ ജീവിതത്തിൽ ഒന്നും നേടാൻ കഴിഞ്ഞില്ലെന്നു തോന്നുമ്പോൾ ഏകാന്തമായി എവിടെയെങ്കിലും പോയിരിക്കൂ ,പിന്നെ ഒന്ന് കണ്ണടച്ച് പുറത്തെ തണുത്ത വായു ഉള്ളിലേക്ക് പറ്റാവുന്നത്ര ശ്വസിക്കുക….എന്നിട്ട് നല്ല കാര്യങ്ങൾ ചിന്തിക്കൂ ….
ആരെങ്കിലും എന്നോട് ഇത്രേം കാലം ജീവിച്ചിട്ട് എന്ത് നേടിയെന്നു ചോദിച്ചാൽ എനിക്ക് അവരോടു പറയാൻ ഉത്തരമില്ല…..കാരണം
ഈ ലോകത്ത് എന്നെപോലെ തോൽവിയായ ഒരുവന് കിട്ടിയ ഏറ്റവും വലിയ നേട്ടങ്ങൾ – എന്റെ ബലഹീനതയെ സ്വയം മനസിലാക്കിയ ഒരു മനസ്സ് , എന്നെ എന്റെ എല്ലാ രീതിയിലും മനസിലാക്കി സ്നേഹിക്കുന്ന ചുറ്റിനുമുള്ള കുറേ ആളുകൾ , ചങ്ക് പറിച്ചു തരാൻ പോലും കൂടെ നിൽക്കുന്ന ശബരിയും , അമ്മുട്ടിയും….പിന്നെ ഇവരിലൂടെ ആര്ജിച്ചെടുത്ത തോൽക്കാൻ തയ്യാറില്ലാത്ത ഒരു മനസുമാണ്……എത്രയിടങ്ങളിൽ തോറ്റാലും ഞാനിനിയും എന്റെ വിധിയോട് പോരാടും….ഇതുവരെ തന്ന സൗഭാഗ്യങ്ങൾക്ക് ദൈവത്തിനോട് നന്ദി പറഞ്ഞു കൊണ്ടുതന്നെ….എങ്ങനെയാ … എന്താ പറയാ….?!!
‘ *സഫലമീ* *യാത്ര* ‘ അതുതന്നെ….
( *അവസാനിച്ചു*)
ഒരുപാട് വിഷമത്തോടെയാണ് ഞാനിതു നിർത്തുന്നത് , ഏത് കഥക്കും ഒരു അവസാനമുണ്ടാകുമല്ലോ….ഇതാണ് ഈ കഥയുടെ അവസാനം……ഒരു ച്യൂയിന്ഗം പോലെ വലിച്ചു നീട്ടാൻ തോന്നിയില്ല ,ഈ ജോലിത്തിരക്കിനിടയിൽ എഴുതിയത് കൊണ്ടാണോയെന്തോ കഴിഞ്ഞ പാർട്ടിന് ലൈക്സ് കുറവായിരുന്നു …അതുകൊണ്ട് കൂടിയാണ് വർക്കും എഴുത്തും ഒന്നിച്ചു കൊണ്ടുപോകേണ്ട എന്ന തീരുമാനത്തിൽ എത്തിയത്…. ഇതുവരെ നിങ്ങൾ തന്ന സ്നേഹത്തിന്