കിനാവ് പോലെ 12 [Fireblade] [Climax]

Posted by

“എന്താ ഈ ഏട്ടൻ പിറുപിറുക്കണത്…?? ”

എന്നോടൊപ്പം നടന്നെത്താൻ ആഞ്ഞ് ശ്രമിക്കുന്ന തിരക്കിലും എന്റെ ഉരുവിടൽ മനസിലാകാതെ അമ്മു ചോദിച്ചു….

 

” ഒന്നൂല്ല്യ അമ്മുട്ട്യേ , ഞാനെന്റെ പഴേ സ്വപ്നം ഒന്ന് പൊടിതട്ടി അലോയിച്ചതാണ്….”

ഞാൻ അവൾക്കു നേരെ തിരിഞ്ഞു പറഞ്ഞു ….

 

” അതേതാ എനിക്കറിയാത്ത ഒരു സ്വപ്നം…..??”

അവൾ വിടാനുള്ള ഭാവമില്ല….

” അതൊക്കെ ഞാൻ പറഞ്ഞുതരാം , നമുക്ക് ഈ കോപ്പൊക്കെ അഴിച്ചുവെച്ചു നിന്റെ വീട്ടിൽ പോണം , ന്നിട്ട് ഒന്നൂടി ആ കുളപ്പടവിൽ പോയിരിക്കണം …”

ഞാൻ അവളോട്‌ പറഞ്ഞപ്പോൾ അവൾ അമ്പരന്നു…

 

” ഇന്നോ….? അതൊക്കെ നടക്കുമോ…?? ”

സംശയത്തോടെ എന്നോട് ചോദിച്ചപ്പോൾ ഞാൻ നടക്കുമെന്ന് തലയാട്ടി….

 

പിന്നെ ഫോട്ടോയെടുപ്പും ചിരിച്ചുകാണിക്കലും കുശലാന്വേഷണവും ചേർന്ന നീണ്ട സമയം കഴിഞ്ഞു വൈകീട്ട് 7 മണിയോട് കൂടി ഞങ്ങൾ ഫ്രീയായി…..കല്യാണക്കോലമെല്ലാം മാറ്റി കുളിച്ചു റെഡിയായി ഉടനെ വരാമെന്ന് പറഞ്ഞു അധികമാരും കാണാതെ ഞങ്ങൾ അവളുടെ വീട്ടിൽ പോയി….വീട്ടിലുള്ളവരെ അറിയിക്കാതെ പറമ്പിന്റെ പുറകിലൂടെ പാടവരമ്പത്തിറങ്ങി കുളപ്പടവിൽ വന്നിരുന്നു….അല്ലെങ്കിൽ തന്നെ വല്ല്യേ സമ്മതമുണ്ടായിട്ടല്ല കൃപയും കാവ്യയും കല്യാണത്തിന് വന്നത് , അവരുടെ ജീവിതത്തിൽ അച്ഛനും അമ്മയ്ക്കും പ്രാധാന്യം കൊടുക്കാത്തത് പോലെ അമ്മുവിൻറെ ജീവിതത്തിൽ അവരുടെ അഭിപ്രായങ്ങൾക്ക് വിലയില്ലെന്ന് മനസിലാക്കിയതുകൊണ്ടാകണം ……എന്തേലുമാകട്ടെ , ഈ നിമിഷം ഞാൻ ധന്യനാണ് ….ഞങ്ങൾ ഒന്നായത് കണ്ട്‌ പ്രകൃതി നിലവിനാൽ അനുഗ്രഹം ചൊരിഞ്ഞു ആ കുളപ്പടവിനെ സുന്ദരമാക്കിയിരുന്നു….ഇടക്കിടെ അടുക്കലൂടെ പാറിപ്പോകുന്ന മിന്നാമിനുങ്ങിന്റെ സ്വർണ്ണ വെട്ടവും കുളത്തിലെ നിശബ്ദതയുടെ ശാന്തതയും അന്തരീക്ഷവും വല്ലാത്തൊരു അനുഭൂതി തന്നു…….

 

” ഇനി പറ ഏട്ടാ …..എന്താരുന്നു ആ സ്വപ്നം….?? ”

അവൾ എനിക്ക് താഴെയുള്ള പടിയിൽ എന്റെ കാലുകൾക്കിടയിൽ ഇരുന്നു നെഞ്ചിലേക്ക് ചാരി…ഞാനവളെ ചേർത്തുപിടിച്ചു മൂർദ്ധാവിൽ എന്റെ താടി വെച്ചു….

Leave a Reply

Your email address will not be published. Required fields are marked *