” അല്ല ഫ്രണ്ടായിട്ടെങ്കിലും കണ്ടിരുന്നെങ്കിൽ ഈ നിശ്ചയക്കാര്യമെങ്കിലും പറയാർന്നു….ഇതിപ്പോ ഞാൻ ഒരു പൊട്ടിയായില്ലേ അവളുടെ മുൻപിൽ….??
അവളുടെ സ്വരത്തിൽ ചെറിയൊരു വിറ വന്നു….
“സോറിയെടോ ….!! പക്ഷെ ഇത് നിശ്ചയമല്ല , ജസ്റ്റ് ഒന്ന് ഒറപ്പിക്കലാണ് ഫോർമൽ ആയിട്ട്…..ഇതാണെങ്കിൽ എനിക്കും അറിയില്ലാരുന്നു , എന്നാലും ഇഷ്ടത്തിന്റെ കാര്യം മുൻപ് ഞാൻ പറഞ്ഞതല്ലേർന്നോ….?? ”
അവൻ തിരികെ പിടിച്ചു നിക്കാനെന്ന പോലെ ചോദിച്ചു…
” എന്തോ…എനിക്ക് അറിയില്ല…… ! പിന്നെ വേറെന്താ …? ”
അവൾ വിഷയം നീട്ടാൻ താല്പര്യമില്ലാതെ ചോദിച്ചു…അപ്പോളാണ് വാതിലിൽ മുട്ട് കേട്ടത് …ഞാൻ വേഗം എണീറ്റു …ശബരി ഫോൺ ലൗഡ് മാറ്റി ചെവിയിൽ ചേർത്തു വെച്ചു …ഞാൻ ഡോർ തുറന്നു നോക്കിയപ്പോൾ ആന്റി വെള്ളത്തിന്റെ ജാറുമായി സംശയത്തിൽ എന്നെ നോക്കി….
ഞാൻ എന്താ എന്ന അർത്ഥത്തിൽ പുരികം പൊക്കി…
” എന്തോന്നാണ് ഒരു കള്ളലക്ഷണം…വാതിൽ കുറ്റിയൊക്കെ ഇട്ട് ….??”
ഉള്ളിലേക്ക് കേറി ശബരിയെ നോക്കി ആന്റി എന്നോട് ചോദിച്ചു….ശബരി ഫോൺ അപ്പോളേക്കും വെച്ചു…
” എന്ത് കള്ളലക്ഷണം….അത് ശെരി , വാതിൽ കുറ്റിയിടാനുള്ള അവകാശം പോലും ഞങ്ങൾക്കില്ലേ …??”
അത് അവനാണ് ചോദിച്ചത്…..
” ഇനി നിങ്ങൾക്ക് വേണ്ടാത്ത പരിപാടിയെങ്ങാനും ഉണ്ടോടെ…?? ”
കൃത്രിമ സംശയം വെച്ചു ഞങ്ങളെ പാളി നോക്കികൊണ്ട് ആന്റി ചോദിച്ചു…എനിക്ക് ചിരിയാണ് വന്നത്…
” ദേ പെറ്റ തള്ളയാണെന്നു ഞാൻ നോക്കൂല……കിക്ക് ബോക്സിങ് ഞാൻ ഇവിടെ പരീക്ഷിക്കും…”
ശബരി എണീറ്റു ആന്റിയുടെ വയറിനിട്ടു പതിയെ കുത്തിക്കൊണ്ടു ദേഷ്യപ്പെട്ടു…..
” ഓ പിന്നെ……എന്നാപിന്നെ നീ തീർന്നു….നിനക്ക് ഭക്ഷണത്തിൽ പാഷാണം തന്നു നിന്നെ ഞാൻ പരലോകത്തേക്ക് അയക്കും….”
മൂപ്പത്തി ലോകത്തിലെ മുഴുവൻ പുച്ഛവും മുഖത്ത് കാണിച്ചു അവനോടു പറഞ്ഞു…പിന്നെ മുഖം വെട്ടിച്ചു റൂമിൽ നിന്നും പോയി….
” നല്ല തങ്കപ്പെട്ട തള്ളയും മോനും………ഹാപ്പി ഫാമിലി…! ”