കിനാവ് പോലെ 12 [Fireblade] [Climax]

Posted by

അപ്പോളേക്കും മഞ്ജിമയും അഞ്ജുവും എല്ലാർക്കും ചായയും മിച്ചറും ആയി വന്നു…..ഞാൻ വരാൻ പോകുന്ന ഭൂമികുലുക്കം അനുഭവിക്കാൻ റെഡിയായി നിന്നു… 

” അപ്പൊ ഞാൻ വന്ന കാര്യം പറയാം……എന്റെ അമ്മുവിനെ നിങ്ങക്ക് അറിയാലോ….അവൾക്കു ഈ മനുവിനെ വല്ല്യേ ഇഷ്ടാണ്….”

അച്ഛൻ ജസ്റ്റ്‌ ഒരു തുടക്കമിട്ടപ്പോൾ തന്നെ അമ്മ ഡിസ്റ്റർബ് ആയി…

 

” ങേ …!! മനുവിനെയോ…..??

മനസിലായില്ലല്ലോ….!! ”

അമ്മ വളരെ ഗൌരവത്തിൽ ചോദിച്ചു , ശബരി ഫോണിൽ നിന്നും ജസ്റ്റ്‌ ഒന്ന് തലപൊന്തിച്ചു എന്നെ ഇടംകണ്ണിട്ട് നോക്കി വീണ്ടും ഫോണിലേക്കു തിരിഞ്ഞു….

 

” എന്ന് വെച്ചാൽ ഇവർ തമ്മിൽ കുറച്ചു കാലങ്ങളായി ഇഷ്ടത്തിലാണ്….സത്യം പറഞ്ഞാൽ എനിക്കും അതിനു എതിരൊന്നുമില്ല….നല്ലത് നമ്മൾ തിരഞ്ഞെടുത്താലും അവർ തിരഞ്ഞെടുത്താലും അത് അംഗീകരിക്കപ്പെടണമെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ….”

അച്ഛൻ പറഞ്ഞു തുടർന്നപ്പോൾ അമ്മ എന്നെ നോക്കി വീണ്ടും അച്ഛനിലേക്ക് തിരിഞ്ഞു ….

” അവർ ഇഷ്ടത്തിലായിരുന്നു എന്നാണോ പറയുന്നത് ….??”

അമ്മ സംശയം പൂര്ണമായും മാറാതെ ചോദിച്ചപ്പോൾ അച്ഛൻ തലയാട്ടി ….അങ്കിൾ ഭീകരാ എന്ന ഭാവത്തിൽ എന്നെനോക്കി….

” ഇതൊക്കെ സത്യമാണോടാ …? ”

അമ്മ ചോദിച്ചപ്പോൾ ഞാൻ മെല്ലെ തലകുലുക്കി …അടി കിട്ടുമോ എന്നുള്ള ഒരു ഭയം ഇല്ലാതിരുന്നില്ല….ഇവരുടെ മുൻപിൽ വെച്ചവരുതെന്നേ ഉണ്ടായിരുന്നുള്ളു….

 

” അപ്പൊ അന്ന് അവളിവിടെ വന്നതൊക്കെ നിങ്ങടെ നാടകമായിരിക്കും അല്ലേ..??? ”

അമ്മ ചെറിയൊരു പരിഹാസത്തിലാണ് എന്നോട് ചോദിച്ചത്….എനിക്ക് ചെറിയൊരു ചടപ്പ് ആയി തുടങ്ങി….

 

” ഏയ്‌ ….നിങ്ങൾ തമ്മിൽ ഇതൊരു വിഷയമാക്കണ്ട , അവർ ഇതൊന്നു ശെരിയാവാൻ പല നമ്പറും ഇറക്കിക്കാണും….ഇനി എന്താണെന്നു സംസാരിച്ചു ഉറപ്പിക്കാം അല്ലേ നാരായണേട്ട…??”

അങ്കിൾ ദൈവദൂതനായി ഇടപ്പെട്ടു , അമ്മയുടെ ഈ പ്രകടനത്തിൽ അൽപ്പം പരുങ്ങലിലായ അച്ഛനും ആ ഡയലോഗ് ഒരു ആശ്വാസമായെന്നു തോന്നി…..

” അതേ……അവർ രണ്ടുപേരും നന്നായി പഠിക്കുന്നവരാണ് , എന്തെങ്കിലുമൊക്കെ ആയിത്തീരുമെന്നു എനിക്കും ഉറപ്പുണ്ട്….അവർ ഒന്നാവട്ടെ എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്….മാനുവിന്റെ അമ്മയുടെ തിരുമാനം അറിഞ്ഞിരുന്നെങ്കിൽ അവർ കരുതുന്ന സമയത്ത് കല്യാണം നടത്താം…”

Leave a Reply

Your email address will not be published. Required fields are marked *