” ചുമ്മാ വാ പെണ്ണേ….നിനക്കറിയാത്തതോ നിന്നെ അറിയാത്തവരോ അല്ലല്ലോ അവിടെയുള്ളത്…നമുക്ക് പോയിട്ട് കുറച്ചുനേരം ഇരുന്നു പോരാം……”
അങ്ങനെ പറഞ്ഞപ്പോൾ അവൾ ആലോചനയോടെ തലയാട്ടി…..ഞാൻ സന്തോഷവാനായി…ഇവർ രണ്ടുപേരും ഒരുമിച്ചുള്ളപ്പോൾ അമ്മുവിനോടൊപ്പം കുളപ്പടവിൽ ഇരിക്കണമെന്നുള്ള ചെറിയൊരു ആഗ്രഹമുണ്ടായിരുന്നു …..ശബരി റെഡി അല്ലാത്തതുകൊണ്ട് മാത്രം നടക്കാതിരുന്ന ആഗ്രഹം….ഹ്മ്മം ..അവനെക്കൂടി സമ്മതിപ്പിച്ചെടുക്കണം…
അമ്മ പറഞ്ഞതനുസരിച്ച് നിത്യയെ കൊണ്ടുപോകാൻ അവളുടെ അച്ഛൻ വന്നു…കുറച്ചു നേരം എല്ലാരോടും സംസാരിച്ചു പുള്ളി നിത്യയുമായി മടങ്ങി പോയി…..ശബരിയും ഞാനും കുറച്ചു നേരം ഞങ്ങൾ ഇരിക്കാറുള്ള മതിലിൽ പോയിരുന്നു ഓരോ കാര്യങ്ങൾ സംസാരിച്ചു …. അന്ന് ഒന്നിച്ചു കിടക്കാൻ പ്ലാൻ ഇട്ടു നേരെ അവന്റെ റൂമിൽ പോയി….
വാതിൽ അടച്ചു കുറ്റിയിട്ടു അവൻ കട്ടിലിൽ ഫോണുമായി വന്നിരുന്നു…പിന്നെ y എന്ന വൈദേഹിയെ വിളിച്ചു….എന്നിട്ട് ലൗഡ് സ്പീക്കറിൽ ഇട്ടു….
ഒരു റിംഗ് മുഴുവൻ കഴിഞ്ഞെങ്കിലും ഫോൺ എടുത്തില്ല…ഞാൻ അവന്റെ മുഖത്തേക്ക് നോക്കി…
” ഇപ്പൊ എന്തിനാട വിളിക്കുന്നത്…?
ഞാൻ സംശയിച്ചു…
” ഒന്നുമില്ല , അവളെങ്ങനെയൊക്കെ പറഞ്ഞിട്ട് ഒന്ന് വിളിക്കാഞ്ഞാൽ മോശമല്ലേ…?? ”
അവൻ എന്നോട് സംശയത്തിൽ ചോദിച്ചു…..എനിക്ക് അത്ഭുതമാണ് തോന്നിയത് …ഇവൻ ഇങ്ങനെയൊന്നും ചിന്തിക്കുന്ന പതിവില്ലാത്തതാണല്ലോ….ആ എന്തെങ്കിലുമാകട്ടെ….
അവന്റെ ഫോൺ അടിച്ചു…അത് അവളായിരുന്നു…അവൻ ഫോൺ അറ്റൻഡ് ചെയ്ത് ലൗഡിലിട്ടു …
“ഹെലോ കല്യാണച്ചെക്കൻ…..”
അതാണ് അപ്പുറത്ത് നിന്നും ആദ്യം വന്ന ഡയലോഗ്….
” പോടീ പോടീ…..കളിയാക്കാതെ പോയി തരത്തിൽ കളിക്കെടീ കോപ്പേ ..”
ശബരി എന്നെ നോക്കി കണ്ണടിച്ചു കാണിച്ചുകൊണ്ട് പറഞ്ഞു….
” എന്നാലും ഇത്രേം പിന്നാലെ നടന്നിട്ടും താനെന്നെ ഒരു ഫ്രണ്ടായിട്ടു കൂടി കണ്ടിട്ടില്ലല്ലേ…?? ”
ചെറിയൊരു നിശ്ശബ്ദതക്കു ശേഷം അവൾ ചോദിച്ചു….പക്ഷെ അത് കേട്ടപ്പോളാണ് ശബരി നിശ്ശബ്ദനായതും…
” അതെന്താ അങ്ങനെ ചോദിച്ചേ…? ”
അവൻ ചോദിച്ചു…