കാർത്തി: ഏയ് ഒന്നുമില്ലടി. ഹോസ്പിറ്റലിൽ ഇരുന്നപ്പോ നിന്നേ കുറിച്ച് ഓർത്തു. അപ്പൊ നിന്നെ കാണാൻ തോന്നി. ഇപ്പോ നിന്നേ കണ്ടപ്പോ…… സന്തോഷം കൊണ്ടാടി.
അവൻ കണ്ണിര് തുടച്ച് അവളോട് പറഞ്ഞു.
“കരയാൻ വേണ്ടിട്ട് എന്താ ന്നെ കുറിച്ച് ഓർത്തെ????”
കാർത്തി: അത്…….. അത് പിന്നെ……
“Mm മതി മതി നിക്ക് മനസിലായി. നീ എന്നെ ആദ്യമായി ഉമ്മ വച്ചതിനെ കുറിച്ചല്ലേ ഓർത്തെ????”
കാർത്തി: mm
അവന് തല കുനിച്ച് അതിന് മറുപടി കൊടുത്തു.
“വഷളൻ. വേറെ ഒന്നും നിനക്ക് ഓർക്കാൻ ഇല്ലായിരുന്നോ????”
കാർത്തി: അത് പിന്നെ ആ സിറ്റുവേഷനിൽ ഓർക്കാൻ അതെ ഉണ്ടായിരുന്നുള്ളൂ.
“ഏത് സിറ്റുവേഷൻ????”
അവൻ നടന്നത് എല്ലാം അവളോട് പറഞ്ഞു.
“അയ്യേ നിന്റെ ഈ ഒളിഞ്ഞു നോട്ടം ഇത് വരെ മാറ്റിലെ????”
അതും പറഞ്ഞ് അവൾ അവന്റെ തോളിൽ കടിച്ചു.
കാർത്തി: അഹ് ടി പാറു എനിക്ക് നന്നായി വേദനിച്ചൂട്ടോ.
“കണക്കായിപ്പോയി. കന്നംതിരിവ് കാണിച്ചോണ്ട് അല്ലെ????”
കാർത്തി: ആ സമയത്ത് അറിയാണ്ട് എന്റെ കണ്ണ് അങ്ങോട്ട് പോയി. അത് കന്നംതിരിവാണോടി????
“ഓഹ് നിന്നെ കൊണ്ട് തോറ്റല്ലോ കാർത്തി. അതൊക്കെ പോട്ടെ അനുവിന് ഇപ്പൊ എങ്ങനെയുണ്ട്????”
അവള് അത് പറഞ്ഞപ്പോ കാർത്തിയുടെ മുഖത്ത് വീണ്ടും സങ്കടം നിഴലിച്ചു.
“എന്താ കാർത്തി അനുവിന് പറ്റിയെ പറയടാ.”
കാർത്തി: എടി അത്, അത് പിന്നെ……
അവൻ നടന്നതെല്ലാം അവളോട് പറഞ്ഞു.
“ന്റെ ദേവി……. ആരാ ആരാടാ ഇത് ചെയ്തേ????”
കാർത്തി അതിന് മറുപടി പറഞ്ഞില്ല.
“നിക്കറിയാം കാർത്തി ഇത് ചെയ്തവൻ ആരാണെന്ന് നിനക്ക് അറിയാം. ഇപ്പൊ ഒന്നിനും പോണ്ടടാ. ഇപ്പൊ നീ അവിടെ ഉണ്ടാവണം. എല്ലാത്തിനും അവരുടെ കൂടെ നിക്കണം. അതുകഴിഞ്ഞു മതി ബാക്കി എന്തും.”
കാർത്തി: പ……, പാറു
“എന്താ കാർത്തി നീ പിന്നേം കരയാ???” ഇപ്പൊ എന്തിനാ കരായണേ???”
കാർത്തി: ഞാ…..,ഞാൻ കാരണം ആണല്ലോ അവൾക്ക് ഇതൊക്കെ സംഭവിച്ചത് എന്നൊരു തോന്നൽ.
“Mm ഒരു വിധത്തിൽ പറഞ്ഞാൽ നീയും കാരണകാരനാ കാർത്തി. മരിച്ചവർക്ക് വേണ്ടി അല്ല നീ ജീവിക്കാൻ ഉള്ളത്. നിനക്ക് വേണ്ടി ജീവിക്കുന്നവർക്ക് വേണ്ടി വേണം നീ ജീവിക്കാൻ. അന്നാ കുട്ടി നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഇന്നാ കുട്ടി പകുതി പോയ മുഖവുമായി ജീവിക്കുന്നു. എല്ലാം വിധിയാ കാർത്തി.”