മീര : ” ദാ ഈ സവാള അങ്ങോട്ട് അരിഞ്ഞ് എടുക്ക്. അപ്പോഴേക്കും ഞാൻ ചപ്പാത്തിക്ക് മാവ് കുഴയ്ക്കാം ”
അവൾ ഒരു മൂന്നു സവാള എനിക്ക് നേരെ നീട്ടി.
ഞാൻ അത് വാങ്ങി. മീര എനിക്ക് അരിയാൻ ഒരു പലകയും കത്തിയും തന്നു. പക്ഷെ എങ്ങനെ അരിയണം എന്ന് എനിക്ക് അറിയില്ല.
ഞാൻ : ” ഡീ പെണ്ണെ ഇത് എങ്ങനെയാ ”
മീര : ” ഒരു വഹ അറിയില്ല ബുദ്ദുസിന്. ഒരെണ്ണം ഞാൻ കാണിച്ചു തരാം. ദാ ആദ്യം തൊലി പൊളിക്കണം എന്നിട്ട് രണ്ടായിട്ട് മുറിക്കണം എന്നിട്ട് ഈ ഞെട്ട് പോലെത്തെ സാധനം കളയണം. എന്നിട്ട് ഇങ്ങനെ കുനുകുനാ എന്ന് അരിയണം മനസ്സിലായോ ”
ഞാൻ : ” ഓ ഓമ്ബ്ര ”
മീര : ” എന്നാൽ ബാക്കി അങ്ങോട്ട് ചെയ്താലും ”
ഞാൻ സവാള അവൾ പറഞ്ഞത് പോലെ അരിയാൻ തുടങ്ങി. മീര അപ്പോളേക്കും കുറച്ച് മാവ് എടുത്ത് കുഴയ്ക്കാൻ തുടങ്ങി.
ഞാൻ : ” എന്നെ കെട്ടി കഴിഞ്ഞാലും നീ എന്നെ അടുക്കളയിൽ ഇട്ട് പണിയെടുപ്പിക്കുമോടി ”
എന്റെ തമാശ കേട്ട് മീര ചിരിച്ചുകൊണ്ട് എന്നെ നോക്കി. എന്നാൽ അടുത്ത നിമിഷം ആ ചിരി മാഞ്ഞു. അവളുടെ മുഖം വാടി.
ഞാൻ : ” എന്തെടി ”
മീര : ” ഒന്നുമില്ല ഏട്ടാ. നമ്മൾ തമ്മിൽ….. നമ്മൾക്ക് കല്യാണം കഴിക്കാൻ പറ്റുമോ ഏട്ടാ. അച്ഛനും അമ്മയും സമ്മതിക്കുമോ…… ”
ഞാൻ : ” അവര് സമ്മതിച്ചില്ലെങ്കിൽ നിന്നേം കൊണ്ട് ഞാൻ എങ്ങോട്ടേലും പൊയ്ക്കളയും ”
മീര : ” അമ്മയെയും അച്ഛനെയും വിട്ട് ഞാൻ വരില്ല.”
ഞാൻ ഞെട്ടി..
മീര : ” അവരെ വിഷമിപ്പിക്കാൻ പറ്റില്ല എനിക്ക്. എനിക്ക് ഏട്ടനെയും വേണം. അവരെയും വേണം. അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമോ ഏട്ടാ….. ”
ഞാൻ : ” നീ അതൊന്നും ആലോചിക്കേണ്ട. എല്ലാം ശെരിയാകും. ”
മീര : ” അങ്ങനെ നടന്നാൽ അതിൽപരം സന്തോഷം എനിക്ക് കിട്ടാനില്ല. ”
ഞാൻ അവളെ പുറകിൽ നിന്ന് ചുറ്റി പിടിച്ചു. അവളുടെ ചെവിയിൽ ഞാൻ ഉമ്മ വച്ചു. പെണ്ണോന്ന് ചിണുങ്ങി.
ഞാൻ : ” നീ പേടിക്കണ്ട. എല്ലാം ശെരിയാകും. നിന്നെ ഞാൻ തന്നെ കെട്ടും ”
മീര : ” അങ്ങനെ ആവണേ എന്നാണ് എന്റെ പ്രാർത്ഥന…. ”
ഞാൻ : ” നിന്നെ കെട്ടിയിട്ട് ഞാൻ നിന്നെ കൊണ്ട് നിരന്തരം പ്രസവിപ്പിക്കും. ഈ വീട് മുഴുവൻ കുട്ടികൾ ആക്കും ഞാൻ ”
അന്തരീക്ഷം ഒന്ന് മയപ്പെടുത്താൻ ഞാൻ ചുമ്മാ ഒരു തമാശ തട്ടി
മീര : ” അയ്യടാ….. കൊള്ളാലോ ഉദ്ദേശം. ”
ഞാൻ : ” എന്താടി വേണ്ടേ ”
മീര : ” വേണ്ടേയെന്നോ. കൊതിയാകുവാ അങ്ങനെ ഒക്കെ ഓർക്കുമ്പോൾ ”
ഞാൻ അവളുടെ ചന്തിയിൽ ഒന്ന് പിതുക്കി.