അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 11 [രാജർഷി]

Posted by

ആ വാക്കുകൾ എന്റെ മനസ്സ് പാടേ… തച്ചുടയ്ക്കാൻ ശക്തിയുള്ളതായിരുന്നു…എന്റെ മുഖത്ത് നിന്നത് മനസ്സിലാക്കിയിട്ടെന്നവണ്ണം …
എന്ന് വച്ച് അച്ഛൻ എടുത്ത് ചാടി ഒരു തീരുമാനം പറഞ്ഞതോന്നുമല്ല….പാടത്ത് സത്യനും വന്നിട്ടുണ്ടാകും ഞാനവനോട് കാര്യങ്ങൾ സംസാരിക്കാം…അവന് എതിർപ്പില്ലെങ്കിൽ അതെന്റെ മകന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതും… മറിച്ചാണെങ്കിൽ…എന്റെ മോൻ അച്ഛനെ വിഷ്‌മിപ്പിക്കാൻ ഇടവരുത്തരുത്…മറിച്ചാണ് സത്യന്റെ തീരുമാണമെങ്കിലും ഞാനവനെ തെറ്റ് പറയില്ല…നിന്റെ പെങ്ങളുടെ കാര്യത്തിൽ ഞാനും ഇതേ പോലൊരു അവസ്‌ഥയിൽ മകൾക്ക് എല്ലാ രീതിയിലും മികച്ചു നിൾക്കുന്ന ഒരാളുടെ കൈപിടിച്ചേല്പിക്കാനെ ആഗ്രഹിക്കുള്ളൂ…എന്ന് വച്ച് മോനിതിൽ തെറ്റ്കാരൻ ആണെന്നൊന്നും അച്ഛൻ പറയില്ല..അതും ദിയ പറഞ്ഞിരുന്നു കാർത്തുവാണ് ആദ്യം ഇഷ്ടം പറഞ്ഞതെന്ന്…എന്തായാലും രാവിലെ അച്ഛൻ വരുമ്പോൾ ഒരു തീരുമാനം ഉണ്ടാകും… അനുകൂലമല്ലെങ്കിൽ രണ്ട് കുടുംബത്തിന്റെയും നന്മയേക്കരുതി മോൻ കാർത്തുവിനെ മറക്കണം…പറഞ്ഞവസാനിപ്പിച്ചു അച്ഛൻ പോകാനായി എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി…
നി മനസ്സ് വിഷമിപ്പിക്കാതെ പോയി കിടന്നുറങ്ങു മോനെ…എല്ലാം നല്ലതിനാണെന്നു കരുതിയാൽ മതി ഇടയ്ക്ക് അമ്മയെ ഒന്ന് ശ്രദ്ധിച്ചേക്കണേ…
അച്ഛൻ ടോർച്ചും തെളിച്ചു റോഡിലേയ്ക്കിറക്കി…മനസ്സിൽ വല്ലാത്ത ഭാരവും പേറി ഞാൻ അകത്തോട്ട് കയറി വാതിൽ അടച്ചു കൂറ്റിയിട്ട് തിരിഞ്ഞപ്പോൾ ആണ് കണ്ടത്…
കാർത്തു എല്ലാം കേട്ട് കൊണ്ട് ഭിത്തിയിൽ ചാരി നിൽപ്പുണ്ടായിരുന്നു…അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…അത് കണ്ട് നിൽക്കാനാകാതെ ഞാൻ റൂമിലേയ്ക്ക് വേഗത്തിൽ നടന്നു…..
വാതിൽ കൂട്ടിയിട്ട് ഞാൻ ബെഡിലേക്ക് കിടന്നു…
ചിന്തകളിലാണ്ട് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നെപ്പോഴോ ഞാൻ പതിമയക്കത്തിലേയ്ക്കാണ്ട് പോയി…
വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് ഞാൻ എണീറ്റ്‌ ഫോണെടുത്ത് നോക്കി…1 മണി കഴിഞ്ഞിരുന്നു…ഒരു നിമിഷം എന്റെ ഉളളിൽ നിന്നൊരാന്തൽ ഉണ്ടായി…അമ്മയ്ക്ക് വയ്യായ്ക വല്ലതും…
ഞാൻ വേപ്രാളത്തോടെ എണീറ്റ്‌ പോയി വാതിൽ തുറന്നു…
കരഞ്ഞു തളർന്ന മുഖവുമായി നിൽക്കുന്ന കാർത്തുവിനെയും ഉറക്കപ്പിച്ചിൽ അവളുടെ ദേഹത്തേക്ക് കൈകൾ ചുറ്റി ചാരി നിൽക്കുന്ന ദിയയെയും ആണ് കണ്ടത്….
അമ്മയ്ക്ക് പനി കൂടുതൽ ആണോ….
ദിയ:-അമ്മയ്ക്കൊരു കുഴപ്പവുമില്ല അമ്മ സുഖമായി കിടന്നുറങ്ങുന്നുണ്ട്…ദേ… ഈ സാധനത്തിനാണ് ഉറക്കമില്ലാത്ത…എന്നെയോട്ട് ഉറങ്ങാനും വിടില്ല…എന്ത് പറഞ്ഞിട്ടും മനസ്സിലാകുന്നുമില്ല…ബാക്കിയുള്ളവന് ഉറക്കം പിടിച്ചു നിർത്തി ഭ്രാന്ത് പിടിക്കാറയി.
ചേട്ടയ്ക്കറിയാലോ ഉറങ്ങിയില്ലേങ്കിൽ പിറ്റേന്ന് പകൽ മുഴുവൻ എനിക്ക് തലവേദനയായിരിക്കുമെന്ന്… അത് കൊണ്ട് ദേ ഇതിനെ ഇവിടെ ഏല്പിച്ചിട്ട് പോകാൻ വന്നതാ ഇവിടെക്കിടന്നു കരയോ… കൊല്ലോ..വളർത്തോ…എന്താച്ചാ ആയിക്കോ…കുറച്ചങ്ങോട്ട് മാറി നിൽക്ക് മനുഷ്യാ… വാതിൽ അടഞ്ഞു നിന്ന എന്നെ റൂമിനകത്തേയ്ക്ക് തള്ളി മാറ്റിയിട്ട് കാർത്തുവിനെ അകത്തോട്ട് കയറ്റി നിർത്തി വാതിൽ അടച്ചു ദിയ ഉറങ്ങാനായി പോയി…കാർത്തുവിന്റെ കണ്ണുകൾ അപ്പോഴും പെയ്തൊഴിയുന്നുണ്ടായിരുന്നു….
കുറച്ചു നേരം ഞങ്ങൾ രണ്ടാളും ഒന്നും മിണ്ടിയില്ല…കാർത്തുവിന്റെ സങ്കടം കണ്ട് എന്റെ നെഞ്ച് നീറിപ്പുകയുന്നുണ്ടായിരുന്നു…അവളെ എന്ത് പറഞ്ഞശ്വസിപ്പിക്കണമെന്നയിയാതെ ഞാൻ മരവിച്ച മനസ്സുമായി നിന്നു…
സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു…ഇനിയും കാഴ്ച കണ്ടിരുന്നാൽ ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയപ്പോൾ….
എന്തിനാ…പെണ്ണേ… നിയെന്നെയിട്ടിങ്ങനെ വിഷ്‌മിപ്പിയ്ക്കുന്ന…സങ്കടം കൊണ്ട് വല്ലാതെയെന്റെ…വാക്കുകൾ ഇടറിയിരുന്നു….
കാർത്തുവെന്റെ നെഞ്ചിലേക്ക് വീണുകിടന്നെന്നെ ഇറുകെ കെട്ടിപ്പിടിച്ചു എങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു…ഞാനവളെ ചേർത്ത് പിടിച്ച് തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *