ഞാൻ ടീച്ചർ ഓടു മുൻപും ഒരു കാര്യം ആവശ്യപ്പെട്ടു നിങ്ങൾ മടങ്ങി പോകുന്നതിനു മുൻപ് ഒരു 3ആഴ്ച ഋഷിയെ എങ്ങോട്ടു കൊണ്ടു വരണം ആ 21 ദിവസം അവന്റെ ട്രീറ്റ്‌മെന്റ് ഇവിടെ നടത്താൻ ആണ് ഞാൻ ഉദ്ദേശിച്ചത്…
ദാ ആ കാണുന്ന കെട്ടിടം എന്റെ ക്ലിനിക് ആണ് (കിഴക്കു മാറി ഒരു കെട്ടിടത്തിലേക്ക് കൈ ചൂണ്ടി നമ്പൂതിരി പറഞ്ഞു)
എന്തിനാ സർ ഇപ്പോൾ എങ്ങോട്ടു കൊണ്ടു വരുന്നേ…? ടീച്ചർ ചോദിച്ചുഋഷി യുടെ ശരീരം മാത്രം ശരി ആയാൽ പോര…അവന്റെ മനസും പ്രാപ്തം ആകണം അതിനു വേണ്ടി ഒരു കൗൻസെല്ലിങ് ഒക്കെ തയ്യാർ ആകേണ്ടി ഇരിക്കുന്നു അതിനു ന്റെ ചെറുമകൾ കാർത്തിക വരും
പിന്നെ അല്പം ധാരയും, ഉഴിച്ചിലും ഒക്കെ വേണം ഇത്രയും നാൾ ശരീരത്തിന്റെ ഉള്ളിലെ അവയവങ്ങളെ ആണ് ട്രീറ്റ് ചെയ്തേ ഇനി ശരീരത്തെ ട്രീറ്റ് ചെയണം
ടീച്ചർ പേടിക്കണ്ട ഇവിടെ ഋഷിയെ നോക്കാൻ ഒരുപാട് പേരു ഉണ്ട്… എവിടുന്ന് പോകുമ്പോൾ അവനെ ഒത്ത പുരുഷൻ ആക്കി ഞാൻ ടീച്ചർക്ക് തരും….
ടീച്ചർ വരു ഊണു കാലം ആയി കഴിക്കാം…
ഋഷിക്കു ഇപ്പോൾ എത്ര വയസു ആയി …
ഈ മേടത്തിൽ 30 വയസു തികയുന്നു….ടീച്ചർ പറഞ്ഞു…
അപ്പോൾ ഇവിടുന്നു പോയ ശേഷം പെണ്കുട്ടി യെ കണ്ടു പിടിക്കാം അല്ലെ…നമ്പൂതിരി ചോദിച്ചു
ഒരാൾ മനസിൽ ഉണ്ട് പക്ഷെ അതിനു ഒരു യുദ്ധം തന്നെ വേണ്ടി വരും…ടീച്ചർ ഒരു പുഞ്ചിരി ഓടെ പറഞ്ഞു…
അകത്തേക്ക് പ്രവേശിച്ചതും തീൻമേശയിൽ ലക്ഷ്മി ഇരിക്കുന്നനു ഒപ്പം ഞങ്ങളും ഇരുന്നു…
ഊണു കഴിക്കുമ്പോൾ നമ്പൂതിരി ലക്ഷ്മി ഓടു ചോദിച്ചു
മോൾടെ പിറന്നാൾ അല്ലെ അടുത്ത ദിവസം
അങ്ങനെ 18 പൂർത്തിയായി അല്ലെ….
ലക്ഷ്മി യുടെ മുഖത്തു ഒരു നാണം ടീച്ചർ കണ്ടു
ഈ 2 വർഷം എന്തു പറ്റിയത ലക്ഷ്മി ക്കു
നമ്പൂതിരി പറഞ്ഞു അവൾക് ഒരു ധീനം വന്നു ടീച്ചറെ അതിന്റെ ട്രീറ്റ്‌മെന്റ് ഉം ആയി ബന്ധപ്പെട്ടു ആണ്… അതു കേട്ടപ്പോൾ ലക്ഷ്മി യുടെ മുഖം മങ്ങുന്നത് ടീച്ചർ ന്റെ ശ്രദ്ധയിൽ പെട്ടു അതു കൊണ്ടു ടീച്ചർ പിന്നീട് ഒന്നും ചോദിക്കാൻ നിന്നില്ല…
ഊണ് ഇന് ശേഷം അവർ വീട്ടിലേക്കു മടങ്ങി…
സുഭദ്ര യുടെ ചീത്തവിളി ഉം ശകാരവും ഉപദ്രവും ഒക്കെ ആയി ദിവസങ്ങൾ മുന്നോട്ടു പോയി
ടീച്ചർ നു എസ്.എസ്.എൽ.സി യുടെ പേപ്പർ വലുവേഷൻ ഉള്ളത് കൊണ്ട് ടീച്ചർ ഉം ബിസി ആയിരുന്നു…എങ്കിലും എല്ല ദിവസവും രാത്രി എല്ലാരും ഉറങ്ങി കഴിഞ്ഞു അവർ മൂവരും ഒത്തു കൂടുമായിരുന്നു
ഒരു ദിവസം രാവിലെ ഒരു കാർ ടീച്ചർ ന്റെ മുറ്റത്തു എത്തി അതിൽ നിന്ന് ഋഷിയെ കൊണ്ട് പോകാൻ നമ്പൂതിരി യുടെ ആളുകൾ ഇറങ്ങി അല്പം നേരത്തിനു ശേഷം അവൻ യാത്ര ആയി ലക്ഷ്മി ഉം ടീച്ചറും കൂടി ഋഷിയെ യാത്ര ആക്കി…
ഇനി 21 ദിവസം കഴിയും ടീച്ചർക്ക് ഋഷിയെ ഒരു നോക്കു കാണാൻ…
ദിവസം വീണ്ടും കടന്നു പോയി…
ഒരു സുപ്രഭാതത്തിൽ…പതിവ് പണികൾ ഒക്കെ ചെയ്തു കഴിയുമ്പോൾ ആണ് ആ ദുഃഖ വാർത്ത ടീച്ചറുടെ കാത്തുകളിലേക്കു എത്തിയത്..
ലക്ഷ്മി യുടെ അച്ഛൻ രമേശൻ ഹൃദയാഘാതം മൂലം മരണം അടഞ്ഞു…
ഉടൻ തന്നെ ടീച്ചർ ആ മരണ വീട്ടിലേക്കു ചെന്നു ചെല്ലുന്ന സമയം വാസുദേവ നമ്പൂതിരി ഉം മകൻ അനന്ത പദ്മനാഭൻ ഉം വസുന്ധര അമ്മ യും അവിടെ ഉണ്ടായിരുന്നു