എങ്കിൽ എന്തു കൊണ്ട് ആ കുട്ടിയെ അറിഞ്ഞു കൊണ്ട് സുഭദ്ര യുടെ ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നു…?
അതിൽ നിന്ന് അവളെ ഒന്നു മോചിപ്പിച്ചു കൂടെ..?
ലക്ഷ്മി യുടെ അമ്മയുടെ അച്ഛൻ എങ്ങനെ വൈദ്യൻ ആകും..?
ഒരിക്കൽ ലക്ഷ്മി ഓടു അമ്മയുടെ വീട്ടുകാരെ കുറച്ചു ചോദിച്ചപ്പോൾ അമ്മയും അമ്മയുടെ അമ്മയും ഊമ ആയിരുന്നു എന്ന് മാത്രമേ അറിയാൻ കഴിഞ്ഞുള്ളു അമ്മക്ക് അച്ഛൻ ഇല്ലായിരുന്നു എന്നും രമേശന്റെ ‘അമ്മ പറഞ്ഞു അവൾക്കു അറിയാം
എന്താ അതിൽ നിറഞ്ഞു ഇരിക്കുന്ന ആ നിഗൂഢത..
അറിയണം എല്ലാം എന്നിട്ടു ഇനി ഒരാൾക്കും ഉപദ്രവിക്കാൻ വിട്ടു കൊടുക്കരുത് അവളെ
പറ്റുമെങ്കിൽ എവിടുന്ന് പോകുമ്പോൾ അവളെ കൂടെ കൂട്ടണം അവൾടെ അച്ഛന്റെ സമ്മതത്തോടെ…
എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു കൊണ്ടു ടീച്ചർ ഉറങ്ങി…പിറ്റേ ദിവസം രാവിലെ ടീച്ചർ ലക്ഷ്മി ഉം ഒത്തു
വാസുദേവൻ നമ്പൂതിരി യുടെ ഇല്ലാതെക്കു യാത്ര തിരിച്ചു….
കുട്ടനാടൻ കടലിലൂടെ ഓളങ്ങൾ താണ്ടിയുള്ള യാത്ര
ആ യാത്രയിൽ ലക്ഷ്‌മി ഒരുപാട് കൗതുകം നിറഞ്ഞ കാഴ്ചകൾ കാണിച്ചു കൊടുത്തു
ആ നാടും എല്ലാം അവൾക് നല്ല പരിചയം ആയിരുന്നു…
അങ്ങനെ യാത്ര യുടെ അവസാനം കിനാശ്ശേരി എന്ന ഒരു സ്ഥലത്ത് ആ ബോട്ട് അടത്തു അവിടുന്നു കുറിച്ച് നടക്കന്നെ ഉണ്ടായിരുന്നുള്ളു നമ്പൂതിരി യുടെ ഇല്ലാതെക്കു…
നടന്നു അവർ ഒരു പടികെട്ടിൽ എത്തി
അതും കടന്നു ശ്രീമംഗലം എന്ന തറവാട്ടു മുറ്റത്തു അവർ എത്തി
തറവാടിന്റെ പൂമുഖത്തു വാസുദേവ നമ്പൂതിരി ഉം ഉണ്ടായിരുന്നു…
ടീച്ചർ കണ്ടപ്പോൾ അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു…ഒപ്പം ലക്ഷ്മിയെ കണ്ടപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷം ആയി അല്പം നേരം വിശേഷം പറഞ്ഞ ശേഷം അകത്തു നിന്നു വന്ന ഭാര്യ വസുന്ധര യെ പരിചയപ്പെടുത്തി വസുന്ധര ലക്ഷ്മി യെ കൂട്ടി അകത്തേക്ക് പോയി
വാസുദേവ നമ്പൂതിരി ടീച്ചർ ഓടു പറഞ്ഞു
നമ്മുക്ക് പുറത്തേക്ക് നിൽക്കാം ടീച്ചർ….
ശേഷം തുടർന്നു…
ടീച്ചർ ആദ്യം ആയി ഇവിടെ ഈ മുറ്റത്തു വന്നപ്പോൾ ടീച്ചറുടെ മകൻ ദേഹം മുതൽ താഴേക്കു തളർന്ന അവസ്ഥയിൽ ആയിരുന്നു എന്ന് ഞാൻ ടീച്ചർ ഓടു പറഞ്ഞതു ഓർക്കുന്നോ.. അടുത്ത 10 മാസം തുടന്നു ഉള്ള ചികിത്സയിൽ പഥ്യം നോക്കി ക്രമം തെറ്റാതെ ചെയ്താൽ കൈ കാലുകളുടെ ചലനം വരെ ഞാൻ ഭേദം ആകാം എന്നു ഞാൻ ന്റെ ധൗത്യം പൂർത്തിയാക്കി
ഇനി ഋഷിക്കു യുടെ അസുഖം എന്നു പറഞ്ഞാൽ കാലിന്റെ ബലക്കുറവ് മാത്രം സ്വന്തം ശരീരത്തിന്റെ ഭാരം താങ്ങാൻ ഉള്ള സ്വാധിനം അതു കാലിലേക്ക് പോകുന്ന രക്തകുഴൽ ഇലെ പ്രശനം മാത്രം (ബ്ലഡ് circulation)അതിനു വേണ്ട ട്രീറ്റ്‌മെന്റ് അന്ന് കോട്ടക്കൽ ആര്യ വൈദ്യശാല ൽ നടത്തേണ്ടത് അതു കൂടി കഴിഞ്ഞാൽ അവൻ അസുഖം പൂർണം….
ഒരുപാട് പറഞ്ഞാൽ തീരാത്ത നന്ദി ഉണ്ട് സർ തങ്ങളോട്…ഇവിടെ വന്നില്ലരുന്നേൽ ഞാനും ന്റെ കുട്ടിയും ഒരു പിടിയും ഇല്ല…
ടീച്ചർ ഇന്റെ അമ്മാവൻ ശ്രീധര മേനോൻ ന്റെ പഴയ ഒരു സ്നേഹിതൻ ആണ് തീർത്താൽ തീരാത്ത ഒരുപാട് കടപ്പാട് ഉണ്ട് എനിക്കു ആ മനുഷ്യനോട്…
നമ്പൂതിരി തുടർന്നു..