ലക്ഷ്മി 1 [നാഗവല്ലി]

Posted by

പരീക്ഷ എല്ലാം അവൾ ഭംഗി ആയി എഴുതി…കൊണ്ടു ഇരുന്നു ഒപ്പം സുഭദ്ര യുടെ പരിഹാസവും ആക്ഷേപവും…വീട്ടു വേലക്കാരി മജിസ്ട്രേറ്റ് ആകാൻ പോകുവായിരിക്കും എന്നു ആണ് സുഭദ്ര യുടെ പൂച്ച ഭാവം…
പലപ്പോഴും പരീക്ഷ എഴുതുന്ന ലക്ഷ്മി യുടെ മുഖ ഭാവം കാണുമ്പോൾ തന്നെ ടീച്ചർക്ക് മനസിമു ഒരു സംതൃപ്തി ആണ് എല്ലാം അവൾക് അനായാസം ആണ് എന്ന് ടീച്ചർ ക്കു മനസ്സിലായി…
ഒരിക്കൽ അവസാന പരീക്ഷക്കു ഉള്ള തയ്യാറെടുപ്പ് നടത്തുന്ന സമയം രാത്രി ഋഷി അവളോട്‌ ഒരു കൂട്ടം ചോദിച്ചു…
നീ ആരേലും പ്രണയിച്ചിട്ടുണ്ടോ….??
പക്ഷെ അവളുടെ മറുപടി ജീവിതത്തിൽ ആരും സ്നേഹിക്കാൻ ഇല്ലാത്ത ഒരാൾ ആണ് ഞാൻ എന്റെ വീട്ടിൽ അവർ എന്നെ കണ്ണുന്നത് എച്ചിൽപാത്രത്തെ പോലെ …കൂട്ടുകൂടാൻ പോലും ആരും വരില്ല എന്നോട് കാരണം 9 ക്ലാസ്കാരി സ്മിത യുടെ കാർക്കശ്യം അങ്ങനെ ആയിരുന്നു ആ എനിക്കു ആരോടും പ്രണയം തോന്നിട്ടില്ല… ആകെ ഇഷ്ടം തോന്നിയത് സ്വന്തം മോളെ പോലെ സ്നേഹിക്കുന്ന എന്റെ ടീച്ചർ അമ്മയോട് ആണ്…ഋഷി ചോദിച്ചു അപ്പോൾ എന്നെ ഇഷ്ടമല്ലേ…?
അവൾ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല ഒപ്പം അവന്റെ കണ്ണുകളിൽ അവളെ നോക്കുന്ന ഒരു പ്രതേക ഭാവം..
അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു ഒപ്പം നെഞ്ചു തുടിച്ചു…
അവൾ പറഞ്ഞു
അത്……
പറ ഋഷി പറഞ്ഞു…
ഇഷ്ടത്തിന് ഒന്നും കുറവില്ല പക്ഷെ…
ഞാൻ ഒന്നും എല്ലാത്തവൾ ആണ് സൗന്ദര്യവും സമ്പത്തും ആർക്കും വേണ്ടതാവൾ ആ ഞാൻ എങ്ങനെയാ…
ആർക്കും വേണ്ടത്ത് ആണ് എന്ന് ആരു പറഞ്ഞു ആർക്കും വേണ്ട എങ്കിലും എന്റെ അമ്മക്ക് വണ്ണം നിന്നെ എനിക്കു അതു മതി പിന്നെ എനിക്കും…
അത് പറഞ്ഞു അവളെ തന്നിലേക്ക് ചേർത്തു ആ നെഞ്ചിൽ കിടത്തി… ആ നെറ്റിയിൽ ഒരു മുത്തം കൊടുത്തു…
ലക്ഷ്മി ഏതോ മായലോകത്തു ആയിരുന്നു
പെട്ടന്ന് പുറത്തു എന്തോ ഒച്ച കേട്ടപ്പോൾ 2 പേരും അകന്നു മാറി..
വാതിൽ കൂടി ടീച്ചർ അകത്തേക്ക് വന്നു ചോദിച്ചു
കഴിഞ്ഞില്ലേ 3 മാണി ആയി ആ കുട്ടി പോയി ഒന്നു മയങ്ങാട്ടെ ഋഷി….മോള് ചെല്ലു….
ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഓടെ അവൾ പുറത്തേക്കു ഓടി…..

പിറ്റേ ദിവസം പരീക്ഷ കഴിഞ്ഞു അവൾ ഓടിച്ചെന്നു അവൾടെ ടീച്ചർ അമ്മയെ കെട്ടിപിടിച്ചു കവിളിൽ തുരുതുരാ മുത്തം നൽകി…
അന്ന് പരീക്ഷ കഴിഞ്ഞ ശേഷം അവർ വീട്ടിലേക്കു തിരിച്ചു…
വീട്ടിൽ വന്നു അല്പം നേരം ഋഷി ഉം ഒത്തു ചിലവഴിച്ച ശേഷം ഋഷി ഓടു പറഞ്ഞു നാളെ അമ്മയും ലക്ഷ്‌മി ഉം കൂടി വൈദ്യർ മുത്തച്ഛന്റെ അടുത്തു വരെ പോകും
നാളെ അവിടെ വരെ ചെല്ലാൻ പറഞ്ഞു….
പിന്നീട് ടീച്ചർ പോയി കിടന്നു

അപ്പോളും ടീച്ചർ യുടെ മനസിൽ ഒരു കാര്യം മാത്രം ഉണ്ടായിരുന്നുള്ളു…എത്ര ആലോചിച്ചിട്ടും അതിനു ഒരു ഉത്തരം ഇതു വരെ കിട്ടിയില്ല…

വൈദ്യൻ അന്ന് പറഞ്ഞ കാര്യങ്ങൾ ടീച്ചറുടെ മനസിൽ ഉണ്ടേലും അവസാനം പറഞ്ഞതു മാത്രം ടീച്ചർക്ക് മനസിലായില്ല…

Leave a Reply

Your email address will not be published. Required fields are marked *