എങ്കിൽ എന്റെ കൈ ൽ ഒരു പൊതി ചോറ് ഉണ്ട് നമ്മുക്ക് ഇതു ഒന്നിച്ചു കഴിക്കാം…
വേണ്ട ടീച്ചർ എനിക്കു വിശപ്പില്ലാ…
ആ സമയം ഞാൻ പൊതി അഴിച്ചു ഒരു പിടി ചോറും വെണ്ടക്ക മിഴക്കു പുരട്ടിയും എടുത്തു ഒരു അമ്മയുടെ വാത്സല്യത്തോടെ ഞാൻ അവൾക് നീട്ടി അവളുടെ മിഴികൾ നിറഞ്ഞു അതു ഒരു കണ്ണീർ ആയി താഴേക്കു പതിച്ചു…അവൾ വാ പൊളിച്ചു ഞാൻ ആ വായിലേക്ക് ആ ഉരുള ചോറ് വെച്ചു…
ആ മുഖം കണ്ടപ്പോൾ അവൾ പറയാതെ എനിക്കു മനസ്സിലായി അവൾക് ‘അമ്മ ഇല്ല എന്നും ആദ്യമായി ഒരു അമ്മയുടെ വാത്സല്യം ഒരു ഉരുള ചൊറിലൂടെ അറിഞ്ഞത് ആണ് എന്ന്…
ആ പൊതി ചോറിൽ നിന്നു തുടങ്ങിയ ബന്ധം ഇന്ന് എന്റെ സ്വന്തം മോളായി മാറി കഴിഞ്ഞു…
ഇനി അവൾ ന്റെ മാത്രം കുഞ്ഞു ആയി മാറണം ഇനി ആരും അവളെ വേദനിപ്പിക്കരുത്….
അങ്ങനെ കിടന്നു ഉറങ്ങി…
ലക്ഷ്മി യുടെ പരീക്ഷ അടുത്തു വന്നു 10 ആം ക്ലാസ്സിലെ പരീക്ഷ അടുത്ത വരാം തുടങ്ങുക അന്ന്
എല്ല കുട്ടികളും സന്തോഷത്തോടെ ഇരുന്നു പഠിക്കുന്നു
ഒരു ദിവസം സ്കൂൾ വിട്ടു വരുമ്പോൾ ടീച്ചർ ഒരുപാട് കാര്യങ്ങൾ പരീക്ഷയെ കുറിച്ചു പറഞ്ഞു കൊടുത്തു
പക്ഷെ ലക്ഷ്മി ഇതു ഒന്നും ശ്രെദ്ധിക്കാതെ നടക്കുന്നു ആ മുഖത്തു ഒരു മ്ലാനത,സങ്കടം വന്നു മൂടി കെട്ടി ഇരിക്കുന്ന പോലെ…
(ഋഷി എപ്പോളും പറയും ലക്ഷ്മി യുടെ മനസിൽ എന്തെങ്കിലും വിഷമം ഉണ്ടേൽ അതു ആ മുഖത്തു വായിച്ചു എടുക്കാൻ സാധിക്കും )
ടീച്ചർ അവളെ ചേർത്തു പിടിച്ചു ചോദിച്ചു എന്തു പറ്റി എന്റെ കുട്ടിക്ക് അമ്മയോട് പറ…
ഈ പരീക്ഷ തീർന്നാൽ ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ടീച്ചർ ‘അമ്മ എന്നെ തനിച്ചു ആക്കി പോകില്ലേ…പിന്നെ വീണ്ടും ഞാൻ ആ ക്രൂരത ഒക്കെ സഹിച്ചു ജീവിക്കണം. ഇപ്പോൾ പലതും അവർ എന്നോട് കാണിക്കുന്നു എങ്കിലും എല്ലാം പറഞ്ഞു കെട്ടിപിടിച്ചു കരയാൻ എനിക്കു ടീച്ചർ ‘അമ്മ ഉണ്ട് .ടീച്ചർ ‘അമ്മ പോയാൽ ഞാൻ എന്ത് ചെയ്യും… എന്നു പറഞ്ഞു അവൾ കരഞ്ഞു…
ടീച്ചർ അവളെ കെട്ടിപിടിച്ചു പറഞ്ഞു നീ ഒറ്റക്ക് ആകില്ല കുട്ടി , അവരുടെ പീഡനങ്ങൾ ഏൽക്കാൻ ഞാൻ നിന്നെ അവർക്ക് വിട്ടു കൊടുക്കില്ല മോള് വിഷമിക്കേണ്ട കേട്ടോ..ടീച്ചർ ‘അമ്മ ഉണ്ടാക്കും എന്നും…
ആ വാക്കുകൾ ഉറച്ചത് ആയിരുന്നു…
ഇപ്പോൾ സന്തോഷം ആയില്ലേ എന്റെ കുട്ടിക്ക് ഇനി ഒരാഴ്ച യുള്ളൂ പരീക്ഷ ക്കു ഇനി മുതൽ അവരൊക്കെ കിടന്നു കഴിഞ്ഞു മോള് രാത്രിയിൽ ടീച്ചർ അമ്മയുടെ അടുത്തേക്ക് വരണം അവിടെ വെച്ചു ഞാനും ഋഷി യും കൂടി നിന്നെ പഠിപ്പിക്കാം കേട്ടോ…
പരീക്ഷ കഴിയും വരെ എല്ല ദിവസവും എല്ലാരും ഉറങ്ങി കഴിഞ്ഞു 10 മണി ആകുമ്പോൾ ടീച്ചറുടെ വീട്ടിലേക്കു പോകും അവിടെ ഇരുന്നു 2 മണി വരെ
പഠിക്കും തിരുച്ചു വീട്ടിൽ വരും ആദ്യ ദിവസങ്ങളിൽ ടീച്ചർ പറഞ്ഞു കൊടുത്തു പിന്നീട് ഉറക്കം നിൽക്കാൻ ഉള്ള ബുദ്ധിമുട്ടു കൊണ്ടു ആ ധൗദ്യം ഋഷിയെ ഏല്പിച്ചു ഋഷി ആ ധൗദ്യം ഭംഗി ആയി തന്നെ കൊണ്ട് പോയി
പക്ഷെ ഓരോ ദിവസവും അവൻ അവൾക്കു പാഠ്യഭാഗങ്ങൾ പറഞ്ഞു കൊടുക്കുന്നതിനോട് ഒപ്പം അവന്റെ മനസും അവൻ അവൾക്കു കൊടുത്തു അവന്റെ ഉള്ളിൽ അവളോട് ഇതു വരെ തോന്നതിരുന്ന ഒരു ഇഷ്ടം തോന്നി തുടങ്ങി…