സ്കൂൾ തുറന്നു…..
പതിവ് പോലെ ടീച്ചർ ‘അമ്മ ഉം ഒത്തു സ്കൂളിലേക്ക് പോകുന്നു വരുന്നു..
ദിവസങ്ങൾ ആഴ്ചകൾ ഒക്കെ മാനിനെ പോലെ കുതിച്ചു പായുന്നു
ഒരു ദിവസം രാത്രി മോനെ ഉറങ്ങിയോ എന്നു നോക്കാൻ റൂമിൽ ചെല്ലുമ്പോൾ ഋഷി എന്തോ സ്വപ്ന ലോകത്തു എന്ന പോലെ കിടക്കുന്നു..ഇടക്ക് പുഞ്ചിരിക്കുന്നു… അവന്റെ മുഖം കണ്ടാൽ അറിയാം നല്ല സന്തോഷത്തിൽ ആണ്..
മോൻ ഇതു വരെ ഉറങ്ങിയില്ലേ…? ടീച്ചർ ചോദിച്ചു
അവൻ തിരിഞ്ഞു നോക്കി
ഇല്ല അമ്മേ ഞാൻ അവളെ കുറിച്ചു ആലോചിക്കുവാരുന്നു ലക്ഷ്മിയെ…
എന്തു പാവം ആണ് അല്ലെ അവൾ..അധികം സൗന്ദര്യം ഒന്നുമില്ല ഒരു ഇരു നിറം എങ്കിലും ഒരു കുട്ടിത്തം ഉള്ള മുഖം കുസൃതി, ഒരു പൊട്ടികാളി അല്ലെ എങ്ങനെ, എന്തിനു ആണ് അമ്മേ അവർ അവളെ എത്രയും ഉപദ്രവികുന്നേ…എന്തിനു വേണ്ടി…
അറിയില്ല മോനു ഈ ചെറുപ്രായത്തിൽ അവൾ അനുഭവിക്കാൻ ഇനി ഒന്നും ബാക്കി ഇല്ല.. പട്ടണി ഒക്കെ ഒരുപാട് കിടന്നിട്ടുണ്ട് ഒരു നല്ല ഉടുപ്പ് പോലും ഇല്ല എല്ലാം കീറിയതും തുന്നിയതും മാത്രം.അതാ ‘അമ്മ കുറച്ചു ഉടുപ്പ് വാങ്ങി നൽകിയതു. ഈ കഴിഞ്ഞ തിരുവോണത്തിന് ആണ് ഓര്മവെച്ച നാളിൽ ആദ്യം ആയി ഒരു നല്ല സദ്യ കഴിച്ചത് സാധാരണ ഓണത്തിന് അവളുടെ ചെറിയമ്മ മക്കളും കഴിച്ചതിന്റെ ബാക്കി ഉള്ള ചോറ് മാത്രം ആണ് അവൾ കഴിക്കുന്നത്
ആ ഇളയ പയ്യൻ സൂരജ് അവൻ മാത്രേ ആ വീട്ടിൽ അവളോട് അല്പം സ്നേഹം ഉള്ളു ആ സുഭദ്ര അവളുടെ ദേഹത്തു തിളച്ച വെള്ളം വരെ ഒഴിച്ചിട്ടുണ്ട്…അന്ന് രക്ഷിച്ചത് ആ വൈദ്യൻ ആണ്.. ടീച്ചർ പറഞ്ഞു
അവരൊക്കെ അനുഭവിക്കും അമ്മേ…നോക്കിക്കോ..
ഞാൻ കഴിഞ്ഞ ദിവസം അവളോട് പറഞ്ഞു അടുത്ത അധ്യയന വർഷം മുതൽ അമ്മക്ക് പാലക്കാട് സ്കൂളിൽ ആണ് ഞങ്ങൾ പോയി കഴിഞ്ഞാൽ നീ എന്തു ചെയ്യും എന്ന്…?
അവളുടെ മറുപടി കരച്ചിൽ മാത്രം ആയിരുന്നു
നമ്മൾ പോയാൽ അവൾ എന്തു ചെയ്യും അമ്മേ…
അവളെ എല്ലാരും കൂടി കൊന്നു കളയും…
അറിയാം മോനെ ദൈവം ഒരു വഴി കാണിക്കും..
മോൻ ഉറങ്ങിക്കോ നാളെ രാവിലെ വൈദ്യർ അപ്പൂപ്പൻ വരും
ടീച്ചർ മുറിയിൽ വന്നു കിടന്നു എങ്കിലും മനസു നിറയെ ലക്ഷ്മി ആയിരുന്നു…ഒപ്പം ഋഷി പറഞ്ഞ കാര്യങ്ങളും
ഇവിടുത്തെ ജീവിതം ഇനി ഏറിയാൽ 3 മാസം കൂടി അതു കഴിഞ്ഞാൽ പാലക്കാട്
ഇനിയുള്ള ഋഷി യുടെ ചികിത്സ കോട്ടക്കൽ ആര്യ വൈദ്യശാല ൽ മതി എന്നു
പക്ഷെ ലക്ഷ്‌മി അവളെ വിട്ടു എങ്ങനെ പോകാൻ കഴിയും… ആദ്യം ഞാൻ അവളെ കണ്ടത് സ്കൂളിൽ താമസിച്ചു വരുന്നതിനു ഹെഡ്മാഷ് ഇന്റെ തല്ലു കൊള്ളുന്നതാ പിന്നീട് പല ടീച്ചർ മാർ പറഞ്ഞു അറിഞ്ഞു സ്കൂളിന്റെ വാഗ്ദാനം ആണ് അവൾ…
ഒരു ദിവസം ഉച്ച ഊണ് സമയത്തു കുട്ടികൾ ഊണ് കഴിക്കുമ്പോൾ ആണ് ഞാൻ ആ കുട്ടിയെ ശ്രെദ്ധിക്കുന്നെ…
സ്കൂളിലെ ഉച്ചഊണു സമയത്തു ആൽ മര ചുവട്ടിൽ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന കുട്ടി അടുത്തു ചെന്നു ഞാൻ ഉം ഇരുന്നു എന്നെ കണ്ടപാടെ അവിടെ നിന്നു ചാടി എഴുനേറ്റ അവൾ
എന്റെ ഒപ്പം പിടിച്ചു ഇരുത്തി ചോദിച്ചു
എന്തേ ഊണ് കഴിക്കുന്നില്ലേ…?
ഇല്ല ടീച്ചർ ഞാൻ ഉച്ചക്ക് കഴിക്കാറില്ല…എന്റെ അന്നം ഈ മരച്ചുവട്ടിലെ ഈ ഇളം തെന്നൽ ആണ്
എങ്കിൽ ഞാനും ഈ ഇളം തെന്നൽ ഭക്ഷിക്കാം ഇന്ന്…