ഋഷി ഉം ലക്ഷ്മി യുടെ കൂട്ടു വന്നത് മൂലം അവനും വളരെ അധികം സന്തോഷം ആയിരുന്നു…
ഒരു ദിവസം വാസുദേവ നമ്പൂതിരി ചികിത്സ കഴിഞ്ഞു പോകാൻ നേരം ടീച്ചർ ഓടു പറഞ്ഞു ലക്ഷ്മി നല്ല ഒരു കുട്ടി ആണ് എനിക്കു പണ്ട് മുതലേ അറിയാം അവളെ ഒരുപാട് കൊടുംക്രൂരതകൾ അവളോട് ചെയ്തിട്ടുണ്ട് ആ സുഭദ്ര എന്നു പറയുന്ന യക്ഷിയും മക്കളും കാശിന്റെ അഹംഗാരമാണ് അവൾക്കു
ഇപ്പോൾ അവൾ വളരെ സന്തോഷവതി ആണ് നിങ്ങൾ പോയാൽ ആ കുട്ടി ഇവിടെ വീണ്ടും ഒറ്റപ്പെട്ടു പോകും ചിലപ്പോൾ അവളുടെ മാനം വരെ അവർ നശിപ്പിക്കും അതു സമ്മദിക്കരുത്
ടീച്ചർ പോകുമ്പോൾ ഒപ്പം കൂട്ടണം അവളെ…
എനിക്കു വളരെ ഇഷ്ടം ആണ് വൈദ്യരെ അവളെ എന്റെ സ്വന്തം മകളെ പോലെ ആണ് ഞാൻ അവളെ കണ്ണുന്നത്… എന്റെ ഒപ്പം വരാൻ അവൾക് ഇഷ്ടം അന്നേൽ ഞാൻ കൊണ്ടു പോകും….ടീച്ചർ പറഞ്ഞു…
നിങ്ങൾ പോയാൽ ആ കുട്ടി യുടെ ജീവൻ പോലും അപകടത്തിൽ ആണ്… സുഭദ്ര ഉം മക്കളും കൂടി അതിനെ ഈ കായലിൽ മുക്കി കൊല്ലാൻ പോലും മടിക്കില്ല…അവൾക്കു അറിയാത്ത ഒരു രഹസ്യം ഉണ്ട്…
പണ്ട് പണ്ട് ഇവിടെ കൃഷി എല്ലാം നടത്തിയിരുന്ന ഒരു തമ്പുരാൻ മാര് ഉണ്ടായിരുന്നു വടക്കു നിന്നു വന്നു ഇവിടെ കുടിയേറി താമസിച്ചവർ
അന്ന് ഇവിടെ ഉണ്ടായിരുന്ന വയലുകളും മറ്റു സ്ഥലങ്ങളും സ്ഥാപന ജംഗമ വസ്തുക്കൾ എല്ലാം
ഈ രമേശന്റെ അച്ഛൻ കാർത്തികേയൻ ആയിരുന്നു ഇവരുടെ കാര്യസ്ഥൻ ഒടുവിൽ കൃഷി ഒക്കെ നിർത്തി പോകാൻ നേരം ആ മടിശേരി ലെ ഒരു എക്കർ വയലും നിങ്ങളുടെ സ്കൂളിനോട് ചേർന്നു ഉള്ള 75 സെന്റ് സ്ഥലവും കാർത്തികേയൻ എഴുതി നൽകി…ആ സ്ഥലം ഇന്നും രമേശൻന്റെ പേരിൽ ആണ് എന്ന ഈ നാട്ടിലെ പലരും വിചാരിച്ചേക്കുന്നെ….
ആ സ്ഥലത്തിൽ ഒരു കണ്ണ് വെച്ചു കൊണ്ട സുകുമാരൻ നായർ തന്റെ വിധവയായ മകളെ രമേശൻ കെട്ടിച്ചു കൊടുത്തെ…
പക്ഷെ ആ സ്ഥലം ഇപ്പോൾ ആ ലക്ഷ്മി കുട്ടി യുടെ പേരിൽ ആണ് സുഭദ്ര യെ വിവാഹം കഴിക്കുന്നതിനു മുൻപ് രമേശൻ ആരും അറിയാതെ ആ സ്ഥലം മറ്റു സ്വത്തുക്കൾ എല്ലാം ലക്ഷ്മി യുടെ പേരിലേക്ക് മാറ്റിയിരുന്നു…അതിനു നേതൃത്വം നൽകിയത് എന്റെ മകൻ ആണ് അഡ്വ ആനന്ദ പദ്മനാഭൻ…..
പ്രശസ്തനായ അഡ്വ അനന്ദപദ്മനാഭൻ വൈദ്യരുടെ മകൻ ആന്നോ… ടീച്ചർ ചോദിച്ചു…
വൈദ്യർ ഒരു ചെറു പുഞ്ചിരി മാത്രം നൽകി…
എന്നിട്ടു ലക്ഷ്മിയെ നോക്കി പറഞ്ഞു അവളുടെ കുഞ്ഞമ്മാവൻ….
എന്നിട്ടു വൈദ്യർ നടന്നു നീങ്ങി
അവസാനത്തെ ഉത്തരം മാത്രം ടീച്ചർക്ക് മനസിലായില്ല…
ഓണം കഴിഞ്ഞു
വിരുന്നു പോയവർ ഒക്കെ തിരികെ വന്നു വന്നപാടെ വീട്ടിൽ വൃത്തിയില്ല തുണി കഴുകി ഇല്ല എന്ന പലതും പറഞ്ഞു അവർ വീണ്ടും ലക്ഷ്മിയെ തല്ലി….കുത്തു വാക്കുകൾക്ക് നടുവിൽ ലക്ഷ്മി വീണ്ടും കണ്ണിരൽ ജീവിച്ചു…