ഒരു മകൻ ഉണ്ട് പക്ഷെ
ആ മകന് അരക്ക് താഴേക്കു ചലനം ഇല്ലായിരുന്നു പക്ഷെ മകൻനു അമ്മ എന്നു വെച്ചാൽ ജീവൻ ആയിരുന്നു അമ്മക്ക് തിരിച്ചും അതു പോലെ തന്നെ അവൻ അമ്മ മാത്രം ഉണ്ടായിരിന്നുള്ളൂ. അച്ഛൻ ഓർമ വെച്ച നാൾ മുതൽ മരിച്ചു പോയി .
കുട്ടനാട്ടിൽ അന്ന് ഒരു പേരുകേട്ട വൈദ്യൻ ഉണ്ടായിരുന്നു വാസുദേവ നമ്പൂതിരി.. മകന്റെ ചികിത്സക്ക് വേണ്ടി ആണ് മൃദുല ടീച്ചർ മകൻ ഋഷികേശ് ഇവിടെ എത്തിയത്ടീച്ചർക്കു പെണ്കുട്ടികളെ വലിയ ഇഷ്ടം ആയിരുന്നു അതു കൊണ്ടു കൂടി ആണ് ലക്ഷ്മി യുടെ കഥകേട്ടപ്പോൾ മുതൽ ടീച്ചർ ഒരു മകളെ പോലെ സ്നേഹിച്ചതും 8 ആം ക്ലാസ് മുതൽ അവളുടെ പ്രിയ സുഹൃത്തു എന്നു പറയുന്നതും മൃദുല ടീച്ചർ ആയിരുന്നു
ഇതിന്റെ ഇടയിൽ രമേശൻ സുഭദ്ര ദമ്പതികൾക് 2 മക്കൾ കൂടി ഉണ്ടായിരുന്നു സുജിത് ഉം സൂരജും (അവരുടെ കഥ ഇതു വരെ വേണ്ടി വന്നിരുന്നില്ല അതു കൊണ്ടു ഞാൻ അതു പറയാതിരുന്നത്) സുജിത് അമ്മയുടെ വാക്കിനു വിപരീതം ആയി ഒന്നും ചെയ്യില്ല ആ വീട്ടിൽ അല്പം സ്നേഹം ലക്ഷ്മിക്ക് കിട്ടിയതു സൂരജ്ൽ നിന്നു മാത്രം ആണ് അത് ഒരു പക്ഷെ സ്വന്തം ജീവിതം രക്ഷിച്ചതിനു ഉള്ള കടപ്പാട് ആകാം
അതു എങ്ങനെ എന്നു അല്ലെ
ഒരിക്കൽ കാലവർഷം തകർത്തു പെയ്യുന്ന സമയം സൂരജിന് അന്ന് 4 വയസ് കുട്ടനാട്കാർക്ക് മഴ എന്നു കേട്ടാൽ പേടിക്കുന്ന സമയം പുഴ നിറഞ്ഞു ഒഴുകുന്നു അങ്ങനെ ഒരു ദിവസം മുറ്റത്തു കളിച്ചു കൊണ്ടു നിന്ന സൂരജ് കാലു തെറ്റി പുഴയിലേക്ക് വീണു സുഭദ്രക്കു മക്കൾക്കും എന്തു ചെയ്യണം എന്ന് അറിയാതെ നിന്ന സമയം ലക്ഷ്മി തന്റെ ജീവൻ പണയപ്പെടുത്തി നീന്തി അവനെ കരയിലേക്ക് കൊണ്ടു വന്നു രക്ഷപെടുത്തി.. അതിൽ സാധാരണ ഒരു അമ്മ ഇൽ നിന്നു സ്നേഹത്തോടെ ഒരു വാക്ക് പറയണ്ട സുഭദ്ര കരയിലെത്തിയപ്പോൾ ലക്ഷ്മി മനപൂർവ്വം ആ കുഞ്ഞിനെ തള്ളി ഇട്ടതു ആണ് എന്നു പറഞ്ഞു അടിച്ചു അല്ലെ സ്മിത അതിനു വേദം ഓതി കൊടുത്തു പക്ഷെ ആ പിഞ്ചു ബാലൻ തന്റെ ജീവൻ രക്ഷിച്ച മാലാഖ ആയിരുന്നു സൂരജിന് അന്ന് മുതൽ എന്തു കിട്ടിയാലും അതിൽ ഒരു പങ്കു ആരും അറിയാതെ തന്റെ മൂത്ത ചേച്ചിക്ക് തരാൻ അവൻ മറന്നില്ല അന്ന് മുതൽ എല്ലാരും ഉറങ്ങി കഴിഞ്ഞ അവൻ ചേച്ചിക്ക് കൂട്ട് ഇരിക്കും ചേച്ചിയുടെ ഒപ്പം കിടന്നു ഉറങ്ങും
അങ്ങനെ കൊടും ക്രൂരത ഒക്കെ സഹിച്ചു ലക്ഷ്മി 10 ക്ലാസ് ൽ എത്തി
ഓണം പരീക്ഷയും കഴിഞ്ഞു ഓണം ആഘോഷ വേളയിൽ എല്ലാരും പുത്തൻ ഉടുപ്പുകളും ഒക്കെ ഇട്ടു സ്കൂളിൽ വന്നപ്പോൾ ലക്ഷ്മി ആകട്ടെ കീറിയതും തുന്നിയതും ആയ പഴയ പട്ടു പാവാട ആയിരുന്നു അവളുടെ വേഷം പുത്തൻ ഉടുപ്പ് ഇടാനും വാങ്ങിക്കാനും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല അതിനു ഉള്ള നിവർത്തി കേടു കൊണ്ടു ആണ്…
ലക്ഷ്മി ഓട് കാണിക്കുന്ന കൊടുംക്രൂരത കണ്ടു സുഭദ്ര ഓട് ചോദിക്കാൻ നോക്കിയതാ പക്ഷെ പലിശ കാരന്റെ മകൾ എന്ന ഒരു നിലയിൽ ആരും അതിനു മുതിർന്നില്ല എല്ലാവർക്കും അവളെ ഭയം ആയിരുന്നു സ്വന്തം ഭർത്താവിന് പോലും…
രമേശൻ ആകട്ടെ സ്നേഹം കുന്നോളം ഉണ്ട് ഭാര്യ യുടെ കാർക്കശ്യം കാണുമ്പോൾ അതു പുറത്തേക്കു വരുന്നില്ല 10 ക്ലാസിൽ പഠിപ്പും മൃദുല ടീച്ചർ ന്റെ കോച്ചിങ്ങും ഉം എല്ലാം നന്നായി പോന്നിരുന്നു