ഇനി രമേശൻ ഇല്ല ഇനി അതിനെ അവിടെ നിർത്തുന്നത് അപകടം ആണ്… ടീച്ചർ പോയാൽ ഞാൻ അതിനെ ഈ നാട്ടിൽ നിന്ന് കൊണ്ട് പോകും എല്ലാത്തിനും ഞാൻ വഴി കണ്ടിട്ടുണ്ട്…ആനന്ദൻ അറിയാം എല്ലാം കുറിച്ച് നാൾ മുൻപ് അവനോടു ഞാൻ എല്ലാം പറഞ്ഞു ഇനി എനിക്കു എന്തേലും പറ്റിയാലും അവൾക് അവൻ ഉണ്ടാകും തുണ….
ഒരു കാര്യം കൂടി ടീച്ചർ അറിയണം… രമേശന്റെ മരണം അതും കൊലപാതകം തന്നെ…
അതു ചെയ്തത് ദേവദത്തൻ
ദേവദത്തൻ..??
സുഭദ്ര യുടെ അമ്മയുടെ സഹോദരന്റെ മകൻ തനി ഗുണ്ട..
അവനെ മാത്രമേ എനിക്കു പേടി ഉള്ളു…
ടീച്ചർ തുടർന്നു
ഇന്ന് ലക്ഷ്മിക്ക് സ്വന്തം എന്നു പറയാൻ അവൾ അറിയാത്ത അവൾടെ ഈ മുത്തശ്ശൻ മാത്രമേ ഉള്ളു അപ്പോൾ സർ ഇനോട് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ….?
ഞാൻ പോകുമ്പോൾ ലക്ഷ്മിയെ കൂടെ കൂട്ടിക്കോട്ടെ… അവൾ ഈ ഒരു വർഷം എന്റെ മോള് ആയിരുന്നു അവൾ ഇല്ലാതെ പോകാനും എനിക്കു മനസു വരുന്നില്ല പൊന്നു പോലെ നോക്കികൊളം പടുപ്പിച്ചോളാം സ്വന്തം മോളെ പോലെ ഒരു കുറവും വരുതില്ല…എനിക്കു അറിയാം ടീച്ചർ പലപ്പോഴും ആ വീട്ടിൽ വരുമ്പോൾ ഞാൻ ശ്രെദ്ധിച്ചിട്ടുണ്ട് നിങ്ങളുടെ സ്നേഹം അവൾ ടീച്ചറെ അമ്മെ എന്നു വിളിക്കുന്നതും അതു ഒരു മാതൃ വാത്സല്യം ആയി എനിക്കു പലപ്പോഴും തോന്നിട്ടുണ്ട്….
അതു കൊണ്ട് ഞാൻ ആനന്ദൻ ഓടു ഒന്നി സംസാരികട്ടെ ഇതിനു എന്തേലും നിയമ നടപടി ഉണ്ടോ എന്ന്…
ഞാൻ ഇറങ്ങുന്നു സർ…
ശെരി ടീച്ചർ ഋഷി യെ ഡിസ്ചാർജ് ചെയുന്ന ദിവസം ഞാൻ വിളിക്കാം അന്ന് ആനന്ദൻ ഉം ഉണ്ടാകും… ടീച്ചർ പറഞ്ഞ കാര്യങ്ങളെ കുറിച്ചു അന്ന് ഒരു തീരുമാനം എടുക്കാം..
പിന്നെ 3 ദിവസങ്ങൾക്കു ശേഷം
ഒരു ദിവസം രാവിലേ ലക്ഷ്മി തന്റെ പണികൾ എല്ലാം തീർത്തു…
ടീച്ചർ തന്ന ഒരു കഥ വായിക്കുന്ന സമയം
പുറത്തു
ഒരു സ്കൂട്ടർ നിർത്തുന്ന ശബ്ദം …
അപ്പോൾ അതാ സ്കൂട്ടർ സ്റ്റാൻഡ് ഇത് വെച്ചു ഉമ്മറത്തേക്ക് കയറുന്ന ദേവദത്തൻ
അല്പം സമയം കുശാലനുവേഷണത്തിന് ശേഷം…
അവൻ സുഭദ്ര ഓട് പറഞ്ഞു
ചാവേണ്ടവൻ ഒക്കെ ചത്തിലെ ഇനി നിനക്കും നമ്മുടെ മക്കൾക്കും ഈ കണ്ട സ്വത്തുക്കൾ ഒക്കെ ആയി സുഖം ആയി ജീവിക്കാമല്ലോ..?
അതു കേട്ടപ്പോൾ ലക്ഷ്മി യുടെ ഉള്ളു ഒന്നു കാളി…നമ്മുടെ മക്കളോ അപ്പോൾ കുഞ്ഞമ്മ യുടെ മക്കൾ എല്ലാവരും ഇയാളുടെ അന്നോ…?
സാധ്യത ഉണ്ട് സ്മിതകും സുജിത്തിനും ഇയാളുടെ സ്വഭാവം അന്ന് പക്ഷെ സൂരജ് ന്റെ കുഞ്ഞു അനുജൻ ആണ് അവൻ ഒരിക്കലും ഇയാളുടെ ആകില്ല….
ദേവേട്ട കഴിഞ്ഞിട്ടില്ല…..
അവൾ ആ ലക്ഷ്മിയെ അവളെ കൂടി ഒഴുവക്കണം…എന്നാലേ ഈ സ്വത്തുക്കളുടെ അവകാശി നമ്മളും നമ്മുടെ മക്കളും മാത്രം ആകു…അതിനു എന്താ വഴി…?സുഭദ്ര ചോദിച്ചു..
അവളെ ആരും അറിയാത്ത രീതിയിൽ അങ്ങു കൊന്നു കളഞ്ഞാലോ..?
ഹേയ് അതു നടക്കില്ല അതിനു അയാൾ സമ്മതിക്കില്ല ആ നമ്പൂതിരി അയാൾക്കു എന്തോ അവളോട് ഒരു ഇഷ്ട്ടം ഉണ്ട്…പിന്നെ എന്തിനാ ഇവളെ സംരക്ഷിക്കുന്നെ…