അതേ നമ്പൂതിരി… ശ്രീ ലക്ഷ്മി…ഞാൻ ആദ്യം ഋഷിയെ ഒബ്സർവഷൻ ചെയ്തപ്പോൾ പെണ്ണുങ്ങളോടെ ഒരു സോഷ്യൽ distance കീപ് ചെയ്ത ആള് ഇപ്പോൾ കാർത്തിക ഓടു വളരെ മാന്യം ആയി പെരുമാറി ഋഷി ഉദര ഭൂതകാലം ഒരു കേട്ടു കഥ അകാൻ അവൾക്കു സാധിച്ചു ഇനി അവൻ പഴയ പോലെ വായലന്റെ ആക്കില്ല
എന്നാലും ഒന്നി ശ്രെധികണം….
അപ്പോൾ എത്രയൊക്കെ ഉള്ളു ടീച്ചർ…7 ദിവസം കഴിഞ്ഞു ന്റെ ആളുകൾ തന്നെ ഋഷിയെ തിരിച്ചു എത്തിക്കും…
ടീച്ചർ തുടർന്നു
സർ കുറച്ചു നാളായി ഞാൻ എന്നോട് തന്നെ ചോദിക്കുന്ന കുറച്ചു ചോദ്യങ്ങൾ ഉണ്ട് ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ അതിന്റെ ഉത്തരം ചിലപ്പോൾ സർ ഇന് തരാൻ കഴിയും…
ടീച്ചർ ചോദിക്ക്… എന്താ അറിയണ്ടേ…?
ലക്ഷ്മിയെ കുറിച്ചു…
ആരാണ് ലക്ഷ്മി… ലക്ഷ്‌മി ഉം നമ്പൂതിരി യും തമ്മിൽ എന്താ ബന്ധം…
ഹമ്മം പറയാം…
ലക്ഷ്മി യുടെ ‘അമ്മ ദേവകി എന്റെ മകൾ അന്ന് എന്റെ അതേ ചോര
ദേവകി യുടെ അമ്മ സരസ്വതി ന്റെ അമ്മാവന്റെ മകൾ ഒരു മഴയുള്ള ദിവസം വളരെ അവിചാരിതം ആയി സംഭവിക്കാൻ പാടില്ലാത്ത ഒന്നു എനിക്കു സംഭവിച്ചു സരസ്വതി ഗർഭിണി ആയി ഒടുവിൽ അവൾ ഒരു പെണ്കുഞ്ഞിന് ജന്മം നൽകി ഞാൻ ആണ് അവൾടെ അച്ഛൻ എന്നു ആരോടും പറഞ്ഞില്ല ഇല്ലാത്തിന്റെ മാനം കാക്കാൻ ന്റെ അച്ഛൻ അതു എല്ലാം മൂടി വെച്ചു ദേവകിക്കു 18 വയസു ആയപ്പോൾ ആണ് ഞാൻ അറിയുന്നെ..ദേവകി ന്റെ മകൾ ആണ് എന്ന്
അച്ഛൻ തമ്പുരാൻ സരസ്വതിയെ മകളെ കൊല്ലാൻ ആളെ അയച്ചു അതു അറിഞ്ഞു അതിൽ നിന്ന് രക്ഷിക്കാൻ ഞാൻ എന്റെ ഒറ്റ സുഹൃത്തു ആയ രമേശൻ നെ അയച്ചത് പക്ഷെ അവൻ ദേവകിയെ മാത്രമേ രക്ഷിക്കാൻ ആയുള്ളൂ ഊമ ആയ ദേവകിയെ കൂടി അവൻ നാടുവിട്ടു..ഒടുവിൽ കുറെ നാളുകൾക്കു ശേഷം നാട്ടിൽ തിരിച്ചു എത്തി…അന്ന് ദേവകി അവന്റെ ഭാര്യ ആയിരുന്നു…
രമേശൻ ന്റെ പേരിൽ ഉള്ള സ്വത്തുക്കൾ കണ്ടു രമേശന്റെ അമ്മാവൻ സുകുമാരൻ സ്വന്തം മോളെ രമേശൻ കൊണ്ട് കെട്ടിച്ചു സ്വത്തുക്കൾ കൈക്കലാക്കാൻ നോക്കിയപ്പോൾ അന്ന് രമേശൻ എങ്ങനെ ഒരു സാഹസം കാണിച്ചത് അതോടു കൂടി സുകുമാരൻ അവനോട് പക ആയി
ദേവകി യുടെ മരണം അതു കൊലപാതകം ആയിരുന്നു അതു ചെയ്തത് ആര് എന്നു അറിയില്ല സുകുമാരൻ അകാൻ സാധ്യത എന്ന എല്ലാരും വിശ്വസിച്ചത്…പിന്നീട് രമേശന്റെ സ്വത്തു കണ്ടു മോഹിച്ചു തന്നെ സുകുമാരൻ രമേശൻ ട്രാപ്പിൽ ആക്കി മകളെ കൊണ്ടു കെട്ടിച്ചു…എല്ലാം സ്വത്തിനു വേണ്ടി മാത്രം…
പക്ഷെ ഒന്നും അവർക്ക് കിട്ടില്ല എല്ലാം ലക്ഷ്മിയുടെ പേരിൽ ആയി കഴിഞ്ഞു….
ടീച്ചർ തുടർന്നു
പിന്നെ എന്തിനാ സർ ആ പാവം കുട്ടിയെ അവിടെ ഇട്ടു നരകയാതന അനുഭവിപ്പിച്ചത്… ഈ ചെറുപ്രായത്തിൽ എന്തൊക്കെ ആ കുട്ടി അനുഭവിച്ചു ചൂട് വെള്ളം വരെ അവർ അവളുടെ ദേഹത്തു കോരി ഒഴിച്ചില്ലേ….എന്തിന് കൊല്ലാൻ വരെ ശ്രെമിച്ചു അവർ… സർ ഇന് ആ നരകത്തിൽ നിന്ന് ഒന്നു രക്ഷിച്ചു കൂടയിരുന്നോ ആ പാവത്തിനെ…?
നമ്പൂതിരി തുടർന്നു
അറിയാം ടീച്ചറെ അതു ഒരുപാട് അണിഭവിച്ചു എന്നു പക്ഷെ പലപ്പോഴും ലക്ഷ്മി ഓടു ഞാൻ പറഞ്ഞു അവിടെ നിൽകണ്ട മോള് ഇവിടെ വന്നു നില്ക്കു എന്നു എല്ലാം…പക്ഷെ അവൾ കൂട്ടാക്കിയില്ല അതിനു അവൾ പറഞ്ഞ മറുപടി അവൾ പൊന്നാൽ അച്ഛനെ അവർ കൊല്ലും…അച്ഛനെ അവൾക് രക്ഷിക്കണം എന്നു