കിളി The Man in Heaven 4 [Demon king]

Posted by

ഞാൻ ദേഷ്യത്തിൽ പറഞ്ഞു…. അതിനുള്ള കലി എന്നിൽ ഉണ്ടായിരുന്നു…സഹോ: അതിന്റെ ആവശ്യമില്ല…. അവരുടെ നാളുകൾ എണ്ണപ്പെട്ടു… ശാന്തയുടെ കയ്യാൽ മരിക്കാൻ പോകുന്ന 16 ൽ രണ്ടുപേർ സാമും ബോണിയും ആണ്….

ആ വാക്കുകൾ എന്നിൽ ഞെട്ടൽ ആണ് ഉണ്ടാക്കിയത്… എന്നിരുന്നാലും അതെനിക്ക് സന്തോഷം നൽകി… 🤓 എന്നെ ചതിച്ചവർക്ക് അതികം നാളില്ല…

പിന്നെയും നേരം കടന്നുപോയി…

വീട്ട് മുറ്റത്തെ മാവ് വെട്ടി എനിക്ക് ചിത ഒരുക്കിയിരുന്നു….

കർമങ്ങൾ കഴിഞ്ഞു… എന്റെ ദേഹത്ത് പട്ടുടുപ്പിച്ചു…

ശേഷം എന്നെ ചിതയിലേക്ക് എടുത്തു…🔥

അമ്മയും ചേച്ചിയും എന്റെ അപ്പുവിനെ കൊണ്ടുപോവല്ലേ എന്ന് ഉറക്കെ വിളിച്ചു കരയുന്നുണ്ട്…. പാവങ്ങൾ….😭

പതിയെ എന്നെ ചിതയിൽ കടത്തി….🥴

അവസാനം അതിലേക്ക് തീ കൊളുത്തി… എന്റെ ശരീരം അതിൽകിടന്ന് കത്തി…💥

ആ ശരീരം വെന്തുരുകുതോറും എന്നിൽ ചില മാറ്റങ്ങൾ സംഭവിച്ചു…🥶

മനസ്സ് ശാന്തമാവാൻ തുടങ്ങി….😌

എന്റെ ശരീരം വെട്ടി തിളങ്ങി…🌞

ഞാനുടുത്ത ഡ്രെസ്സ് മാറി… ഒരു വെള്ള ഡ്രെസ്സ് എന്നിലേക്ക് വന്നു…. തലയിൽ ഒരു സ്വർണത്തിന്റെ റിങ് പ്രത്യക്ഷപ്പെട്ടു…👻

പിന്നിൽ നിന്നും ഒരു വെള്ള ചിറക് പുറത്തേക്ക് വന്നു….

ആഹാ… കൊള്ളാല്ലോ കളി…. ഞാനിപ്പോ മാലാഖ ആയല്ലോ….🤑

ആ ഉയർന്നു പൊങ്ങുന്ന പുകയുടെ ഒപ്പം എന്റെ ഓർമകളും കൊറേ പുറത്തേക്ക് പോയി…

മാനസ്സിലേ കോപം പക ചതി കാമം സ്നേഹം എല്ലാം എന്നിൽനിന്നും ഇല്ലാതെയായി…😌

അമ്മയുടെയും അച്ഛന്റെയും ചേച്ചിയുടെയും കൂട്ടുകാരുടെയും മുഖം ഇല്ലാതായി…🥰

അവരുടെ വിഷമം കണ്ടുള്ള വേദന ഇല്ലാതായി..😌

മനസ്സ് ശാന്തമായി…😌

ഹോ… വല്ലാത്തൊരു റിലാക്സേഷൻ😌

ശരിക്കും പറക്കുന്ന പോലെ…

നമ്മുടെ സലീമേട്ടൻ പറയണ ഇപ്പോഴാണ് നീ ശരിക്കും ശശി ആയെ…😅

ചുരുക്കം പറഞ്ഞാൽ ഇപ്പോഴാണ് ഞാൻ ശരിക്കും കിളി ആയത്….😅

എന്തൊരാശ്വാസം…😌

സഹോ: കിളി…..

സഹോ എന്നെ വിളിച്ചു..

ഞാൻ: എന്തോ….

സഹോ: പോവല്ലേ…

ഞാൻ: പിന്നെ ഇവടെ നിക്കാനോ…. വേഗം പോകാം ഈ നരകത്തിൽ നിന്ന്… എന്തൊരു ചൂട്….🥵

Leave a Reply

Your email address will not be published. Required fields are marked *