“നിങ്ങൾ പുറത്ത് പോയാൽ പിന്നെ ഞാൻ ഇവിടെ ഇരുന്നിട്ട് എന്ത് ചെയ്യാനാ ! ഞാൻ ഉണ്ടായിരുന്നു നിങ്ങളുടെ കൂടെ. ഹ ഹ ഹ. ”
“ആണോ എന്നിട്ട് കണ്ടില്ലല്ലോ. ”
“രാജീവിനു അപർണയുടെ കൂടെ കിട്ടിയ വിലപ്പെട്ട സമയമല്ലേ. ഞാൻ അതിനിടയിൽ രാജീവിന്റെ ശ്രദ്ധ കളയണ്ടാന്നു വിചാരിച്ചു.” അവൾ എന്നെ നോക്കി അങ്ങനെ ചിരിച്ചു നിന്നു. വല്ലാത്ത സൗന്ദര്യമാണ് അവളുടെ ചിരിക്ക്. കണ്ടാൽ ഒന്ന് ചുംബിച്ചെടുക്കാൻ തോന്നുന്ന ചെഞ്ചുണ്ട്.
“എപ്പോഴും ചിരിച്ചിട്ടാണല്ലോ. നല്ല ചന്തമുണ്ട് കാണാൻ. ”
“ചിരി നല്ലതല്ലേ! മനുഷ്യന്മാർക്ക് മാത്രമേ ചിരിക്കാൻ പറ്റുള്ളൂ എന്ന് വിചാരിച്ചു നടക്കുവായിരുന്നല്ലോ ല്ലേ! രാജീവ്‌നെ കണ്ടാൽ എനിക്ക് സന്തോഷമാണ്. അത് കൊണ്ടാണ് ചിരിക്കുന്നത്. ”
“മ്മ്മ്.. വാ അകത്തു പോവാം. ഉറക്കം വരുന്നു. ”
“മനസിലായി. ഉറങ്ങിക്കോ നാളെ രാജീവിന് ഓഫീസിൽ പോവേണ്ടതല്ലേ.”
ഞങ്ങൾ വീടിനു അകത്തെത്തി. ഞാൻ അവിടെ ഉള്ള എന്റെ കസേരയിൽ ഇരുന്നൊന്ന് ഞെളിപിരി കൊണ്ടു.
“ഫുഡ് നല്ല ഹെവി ആയി. അതിന്റെ ഉറക്കച്ചടപ്പാണ്.”
ഇതിനിടയിൽ എന്റെ മുന്നിലേ കസേരയിൽ സിയ വന്നിരുന്നു. എന്നിട്ട് എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്… എല്ലായ്‌പോഴും പോലെ.
ഇരുന്നപ്പോൾ അവളുടെ പൊക്കിൾ കുഴി കണ്ണ് ചിമ്മിയ പോലെ ആയത് ഞാൻ പെട്ടെന്ന് ശ്രദ്ധിച്ചു. നല്ല നീളമുള്ള വെളുത്ത കാലുകൾ ആണ് ഭൂതത്തിന്റെ. ഭൂതം എന്ന് പറയാൻ തോന്നുന്നില്ല ഇവളെ. അത്രക്കും ഭംഗിയാണ് എന്റെ ഭൂതത്തിനു. കാൽ മുതൽ ആ ശരീരം മുഴുവൻ കണ്ണ് കൊണ്ടു ഉഴിഞ്ഞു കൊണ്ട് എന്റെ നോട്ടം അവളുടെ മുഖത്തെത്തി.
നിറഞ്ഞ പുഞ്ചിരി.
“എന്തായാലും നല്ല ഭംഗിയുണ്ട് സിയയുടെ ചിരി കാണാൻ. ”
“ആഹാ. എന്നാലും ഉള്ളിൽ ഇപ്പോഴും ഒരു ചെറിയ പേടി കിടക്കുന്നുണ്ടല്ലേ?” ഇപ്പോഴും ശാന്തമായ ആ പുഞ്ചിരിയാണ് സിയയുടെ മുഖത്ത്.
“സത്യം പറഞ്ഞാൽ പേടി ഉണ്ട്. ചെറുതായിട്ട്. വളരെ കുറച്ച്. ”
“ഞങ്ങളെ എന്തിനു പഠിക്കണം. നിങ്ങൾ പേടിക്കേണ്ടത് മനുഷ്യനെ മാത്രമാണ്. ഞങ്ങൾക്ക് മനുഷ്യരെ എന്തേലും അപകടത്തിൽ ആക്കണമെങ്കിലും മനുഷ്യർ ഞങ്ങളെ കൊണ്ട് ചെയ്യിക്കുന്നതായിരിക്കും അത്. അല്ലാതെ ഭൂതങ്ങൾ ആരെയും ഉപദ്രവിക്കാറില്ല.”
“അപ്പൊ ചെയ്യില്ലാന്നു പറഞ്ഞാൽ പോരെ സിയക്ക്? ”
“ഞങ്ങളുടെ ജീവിതം ഞങ്ങളെ സ്വന്തന്ത്രരാക്കുന്ന ആളുകൾക്ക് വേണ്ടിയാണ്. അവർ പറയുന്നത് കേൾക്കുക എന്നതാണ് ഞങ്ങളുടെ ധർമം. ”
“ആഹാ… അപ്പൊ ഞാൻ പറയുന്നത് എന്തും സിയ ചെയ്യുമോ? ”
“ചെയ്തു തരും. ഞാൻ രാജീവിന്റെ തോഴിയാണ്.”
“സിയ…എന്നെ കുറിച്ച് സിയക്ക് എന്തെങ്കിലും അറിയുമോ? ”
“അറിയാം രാജീവ്. എനിക്ക് നന്നായി അറിയാം എന്റെ രാജീവിനെ.” അവൾ അങ്ങനെ എന്റെ രാജീവ് എന്ന് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ മഞ്ഞു കോറിയിട്ട പോലെ തണുത്തു പോയി. ഞാൻ കുറച്ചു നേരം സിയയുടെ കണ്ണിൽ നോക്കി അങ്ങനെ നിന്നു പോയി.