അതും പറഞ്ഞ് ചേച്ചി ഡ്രസ്സ് മാറാനായി റൂമിലേക്ക് പോയി.. അളിയനും അമ്മയും എന്റെ അടുത്ത് വന്ന് സോഫയിൽ ഇരുന്നു
സംഗീത് : രാധൂട്ടി അവളെയൊന്നു വിളിച്ചിട്ട് വാ. നമുക്ക് കല്യാണക്കാര്യം എങ്ങനാന്നൊക്കെ തീരുമാനിച്ചിട്ട് നാളെയങ്ങ് ചെല്ലുമ്പോൾ പറഞ്ഞ് സെറ്റാക്കാം.
അമ്മ അവളെ വിളിക്കാനായി എഴുന്നേറ്റപ്പൊഴേക്കും അവൾ ഡ്രസ്സ് മാറി ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്നിട്ട് അമ്മയുടെ മടിയിൽ തലവെച്ച് സോഫയിലേക്ക് കിടന്നു.
സംഗീത് : എടിയേ.. എങ്ങനാ അപ്പോൾ കാര്യങ്ങൾ.. സ്ത്രീധനം വല്ലതും ചോദിക്കണോ…
അഞ്ജിത : ഓ എന്നാത്തിനാന്നേ ഇട്ടു മൂടാനുള്ളത്രയും ഇവിടില്ലേ..
രാധിക : അത് നേരാ.. പിന്നെ ഇവനൊന്ന് കെട്ടാന്ന് പറഞ്ഞത് തന്നെ വലിയ കാര്യാ.. ഇനിയത് സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് കളയാൻ നിൽക്കേണ്ട..
സംഗീത് : നിനക്ക് അഭിപ്രായം വല്ലതും ഉണ്ടോടാ..
ഞാൻ : ഏയ് എനിക്കങ്ങനെ നിർബന്ധമൊന്നൂല്ല നിങ്ങൾ എന്താന്നുവെച്ചാ തീരുമാനിച്ചോ..
രാധിക : എന്നാ നമ്മുക്കിത് എത്രയും പെട്ടെന്ന് നടത്താനുള്ള പരിപാടി നോക്കാം..
അഞ്ജിത :എന്നാ ശരിയമ്മേ ഞങ്ങളിറങ്ങുവാ..
രാധിക : ഇന്നു തന്നെ പോകണോടാ നാളെ അവരുടെ വീട്ടിൽ പോയിട്ട് പോയാൽ പോരെ…
അഞ്ജിത : ഇന്നു പോയില്ലേൽ ശരിയാകില്ലമ്മേ
കൊച്ചിനെ അച്ചനെ ഏപ്പിച്ചിട്ടല്ലേ പോന്നത്.. അതുമല്ല ഞാനില്ലെങ്കിൽ അച്ഛൻ മരുന്നൊന്നും സമയത്ത് കഴിക്കില്ല..
അതും പറഞ്ഞ് അവർ പുറത്തേക്കിറങ്ങി.
അവർ പോകുന്നതിന്റെ സങ്കടം അമ്മയുടെ മുഖത്ത് നല്ലപോലെ ഉണ്ടായിരുന്നു. അതു മനസിലാക്കിയിട്ടാവണം അളിയൻ തിരിച്ചു വന്ന് അമ്മയെ ചേർത്ത് പിടിച്ച് പറഞ്ഞു.
സംഗീത് : എന്തിനാ രാധൂട്ടീ ഇങ്ങനെ സങ്കടപെടുന്നെ ഞങ്ങൾ പോയിട്ട് രാവിലെ തന്നെ ഇങ്ങെത്തില്ലേ.. രാധൂട്ടി രാവിലെ ഒരു ഒമ്പത് മണിയാകുമ്പോൾ ഒരുങ്ങി നിക്കണം കേട്ടോ..
രാധിക : ഉം..
അതും പറഞ്ഞ് അളിയൻ അമ്മയുടെ കവിളിൽ ഒരു നുള്ള് കൊടുത്തിട്ട് ചേച്ചിയേയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയി. അച്ഛൻ ഉണ്ടായിരുന്ന കാലം തൊട്ടേ അമ്മയും അളിയനും തമ്മിൽ നല്ല ഫ്രണ്ട്‌ലി ആരുന്നു. അമ്മയില്ലാതെ വളർന്ന അളിയന് ഒരമ്മയുടെ സ്നേഹവും വാത്സല്യവും എല്ലാം ഞങ്ങളുടെ അമ്മയിൽ നിന്നുമാണ് കിട്ടിയിരുന്നത്.
അവരു പോയി കഴിഞ്ഞാണ് ഞാൻ ഓർത്തത് അർച്ചനയുടെ നമ്പർ ചേച്ചീയോട് വാങ്ങാൻ മറന്ന കാര്യം.. ഇനിയവളെ വിളിച്ചു നമ്പർ ചോദിച്ചാൽ അവളെന്നെ കളിയാക്കി കുപ്പിലാക്കുമെന്ന് അറിയാവുന്ന കൊണ്ട് നാളെ വിളിച്ചു നമ്പർ വാങ്ങാമെന്ന് കരുതി. പിന്നെ അമ്മയുമായി കുറച്ചു നേരം സംസാരിച്ചിരുന്നിട്ട് ഞാൻ ഉറങ്ങാനായി റൂമിലേക്ക് പോയി.. യാത്രാ ക്ഷീണം ഉണ്ടാരുന്നകൊണ്ട് നല്ലപോലെ ഞാനൊന്നുറങ്ങി പോയി. പിന്നെ മൊബൈൽ റിംഗ് ചെയ്യുന്ന സൗണ്ട് കേട്ടാണ് ഞാനുണർന്നത്. പരിചയമില്ലാത്ത നമ്പരീന്നുള്ള കോൾ ആയതിനാൽ ആദ്യം ഞാൻ കട്ട് ചെയ്തു. പീന്നീടും കോൾ വന്നപ്പോൾ ഞാനത് അറ്റെന്റ് ചെയ്തു.. ഹലോ ആരാണെന്ന് ചോദിക്കാൻ തുടങ്ങും മുന്നേ അഭിജിത്ത് ചേട്ടനല്ലേ എന്നൊരു ചോദ്യം ഇങ്ങോട്ട് വന്നു . അതുകേട്ടപ്പോഴേ മനസിലായി അവളാണെന്ന്.