ഊർമിളയുടെ വീട്.അല്ല തറവാട് എന്ന് പറയുന്നതാവും കൂടുതൽ ശെരി.നാട്ടിലെ പേരുകേട്ട ഒരു ജന്മി കുടുംബം.ഊർമിളയുടെ ചെറുപ്പ കാലത്ത് വരെ കൂട്ട് കുടുംബം ആയിരുന്നു അത്.എന്നാൽ പിന്നീട് ബന്ധുക്കൾ അവരവരുടെ ഓഹരി വാങ്ങി സ്ഥലം വിട്ടു.ഇപ്പൊ പലയിടത്തായി ചിന്നി ചിതറി താമസിക്കുന്നു.
ഇപ്പോൾ ആകെ ആ വീട്ടിൽ ഊർമിളയും വേലക്കാരി ഗോമതിയും പിന്നെ അവളുടെ ഭർത്താവ് കാര്യസ്ഥൻ സോമനുമാണ് ഉള്ളത്. പുറം പണിക്ക് വരുന്ന ആളുകൾ വൈകുന്നേരം ആവുമ്പോ അവരവരുടെ വീട്ടിൽ പോകും.
രാജശേഖരൻ തമ്പിയുടെ വിശ്വസ്തൻ ആണ് സോമൻ.
നാളികേരത്തിന്റെ കണക്കും മറ്റു ചില്ലറ വരുമാനവും എല്ലാം സോമൻ കൃത്യമായി തന്നെ രാജശേഖരൻ തമ്പിയെ അറിയിക്കും.
“ചേച്ചി ദേ പാല് ”
തുറന്ന് കിടന്നിരുന്ന വാതിൽ മെല്ലെ തട്ടി ഗോമതി പറഞ്ഞു
ഊർമിള കാര്യമായ വായനയിലാണ്.പുള്ളിക്കാരി കൂടുതൽ സമയവും പുസ്തകത്തിന്റെ ഒപ്പം ആയിരിക്കും
“അതവിടെ വെച്ചേക്ക് ഗോമതി”
പുസ്തകത്തിൽ നിന്നും മുഖം എടുത്ത ശേഷം ഊർമിള മറുപടി നൽകി
“ചേച്ചി കിടക്കുന്നില്ലേ ….?”
“ഇതൊന്ന് തീർത്തോട്ടെ നീ പോയി കിടന്നോ.”
“ചേച്ചിക്ക് ഇങ്ങനെ ഒറ്റക്ക് നിക്കാതെ തമ്പി അദ്ദേഹത്തിന്റെ കൂടെ താമസിച്ചാൽ പോരെ ”
“ഹാ ഹാ”
ഊർമിള മെല്ലെ ഒന്ന് ചിരിച്ചു
“എന്താ ചേച്ചി ചിരിക്കൂന്നേ ..?”
“ഒന്നൂല്ല പെണ്ണെ നീ പോയി കിടക്കാൻ നോക്ക്.”
ഊർമിള പിന്നെയും പുസ്‌തകത്തിൽ തന്നെ നോക്കി ഇരുന്നു
ഗോമതി ആണേൽ ഒരു കോട്ട് വായ ഇട്ടു അവളുടെ മുറിയിലേക്ക് നടന്നു.
ഗോമതി മാത്രം അല്ല പലരും ഇതേ കാര്യം ഊർമിളയോട് പറഞ്ഞിട്ടുണ്ട്.എന്നാൽ അവൾക്കു അതിന് സമ്മതം അല്ലായിരുന്നു.ഭർത്താവിന്റെ കൂടെ നിൽക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടൊന്നും അല്ല.അവൾക്കു ഏറെ ഇഷ്ട്ടം ജനിച്ചു വളർന്ന നാട് തന്നെ.
അത് മാത്രമല്ല ജോലി കളയാൻ തീരെ താല്പര്യമില്ല.തമ്പിയുടെ അമ്മയുമായി ഒത്തു പോകാത്തത് കൊണ്ട് സ്വന്തം വീട്ടിൽ തന്നെ വര്ഷങ്ങളായി താമസം.ഇടക്കൊക്കെ ഭതൃ ഗ്രഹത്തിലും പോകാറുണ്ട് അതും വല്ലപ്പോഴും മാത്രം.
തമ്പി ഇടയ്ക്കിടെ മാത്രേ നാട്ടിൽ വരികയുള്ളു.കൂടുതൽ സമയവും അയാൾക് ഇഷ്ടം വിദേശ വാസം തന്നെ.ഒരു മോള് ഉള്ളത് തമ്പിയുടെ തനി പകർപ്പ്.സ്വന്തം കാര്യം അല്ലാതെ മറ്റൊന്നും അവൾ നോക്കില്ല.കല്യാണം കഴിഞ്ഞേ പിന്നെ ഭർത്താവ് ആയി വിദേശത്തു.ഇടയ്ക്കിടെ വീഡിയോ കോൾ വഴി സംസാരം അതും ഇവിടുന്നു അങ്ങോട്ട്.