സമയം 6:30 കഴിഞ്ഞു.സ്കൂളിലെ തിരക്കുകൾ എല്ലാം ഒഴിഞ്ഞു ഊർമിള പതിവ് തെറ്റിക്കാതെ ന്യൂസ് ചാനലിന്റെ മുമ്പിൽ ഇരുപ്പ് ഉറപ്പിച്ചു.
ഇടക്കൊക്കെ ഗോമതിയും ഉണ്ടാവും.ഊർമിളക്ക് ദയവു തോന്നിയാൽ കുറച്ചു നേരം പുള്ളിക്കാരിക്ക് സീരിയലും കാണാം.
ഊർമിള കൂടുതൽ സമയവും പുസ്തകങ്ങളുമായി റൂമിൽ ആയിരിക്കും.മിണ്ടിയും പറയാൻ ആ വീട്ടിൽ ഗോമതിയും ഭർത്താവ് സോമനും മാത്രം.
സോമന് പറയാൻ ഉള്ളത്.തേങ്ങയുടെയും മാങ്ങയുടെയും കണക്ക് മാത്രം.ഗോമതിക്ക് ആണേൽ പരദൂഷണവും സീരിയൽ കഥയും മാത്രേ ഉള്ളു താനും.
അന്ന് ന്യൂസ് കാണാൻ കൂട്ടിനു ഗോമതിയും വന്നു.അപ്പോഴേ ഊർമിളക്ക് കാര്യം പിടികിട്ടി
“എന്താ ഗോമതി ..?”
“ഏയ് ഒന്നുല്ല ചേച്ചി ..”
“ജോലി എല്ലാം ഒതുങ്ങിയോ ..?”
“ഉവ്വ ..”
“സോമൻ എവിടെ .?”
“അയാള് കണക്ക് എഴുതുവാ ചേച്ചി”
“മം കുറച്ചു നേരം കണ്ടോ.കണ്ടു കഴിഞ്ഞാൽ ഉടൻ നിർത്തിയേക്കണം ”
“ഉറപ്പായും ചേച്ചി ”
ഗോമതിയുടെ മുഖത്ത് നിലാവ് തെളിഞ്ഞു
ഊർമിള മുറിയിലേക്ക് നടന്നു.ഒരു പുസ്തകം എടുത്ത് മറിച് മറിച്ചു നോക്കി.ആകെ ഒരു മടുപ്പ്
:മോളെ വിളിച്ചിട്ട് കുറേ ആയി.ഒന്ന് വിളിക്കാം ‘
ഊർമിള മനസ്സിൽ പറഞ്ഞു
ഒട്ടും വൈകാതെ ഫോൺ എടുത്ത് വീഡിയോ കോൾ മകളുടെ നമ്പറിലേക്ക്.
ആദ്യ ബില്ലിൽ എടുത്തില്ല.ഒന്നൂടി ട്രൈ ചെയ്തു അപ്പോ മകൾ എടുത്തു.
ഊർമിള സംസാരിക്കാൻ തുടങ്ങുന്നതിനു മുൻപേ അവിടുന്ന് ഇങ്ങോട്ട്
“അമ്മേ ഞാൻ ബിസിയാ പിന്നെ വിളിക്കാം”
ഊർമിളക്ക് നല്ല അരിശം വന്നു
“നിനക്ക് വയ്യങ്കിൽ അത് പറ.നിന്നെ ഒന്ന് കാണാനാ വിളിച്ചേ”
“അയ്യോ അമ്മേ ദേഷ്യ പെടല്ലേ.ഇപ്പൊ കുറച്ചു ബിസിയാ.ഫേസ്ബുക്കിൽ പുതിയ ഫോട്ടോ ഉണ്ട്.കാണണം എങ്കിൽ കണ്ടോ ”
അവളുടെ മറുപടി കേട്ട് ഊർമിളയുടെ അരിശം ഇരട്ടിച്ചു.വേഗം തന്നെ കോൾ കട്ട് ചെയ്തു.