ഞാൻ : അതിനാണോ താൻ ഇത്രയും സങ്കടപെട്ടു നിക്കുന്നേ അതൊക്കെ ഇപ്പൊൾ സ്ഥിരം നടക്കുന്ന കാര്യമല്ലേ..
അർച്ചന: അതല്ല ചേട്ടാ. ആ റിലേഷനിൽ ചേട്ടനോട് പറയാൻ പറ്റാത്ത പലതും സംഭവിച്ചിട്ടുണ്ട്. അതൊക്കെ മനസ്സിൽ ഉള്ള കൊണ്ട് എനിക്ക് മറ്റൊരാളെ ചതിക്കാൻ തോന്നുന്നില്ല ചേട്ടാ. അതുകൊണ്ട് ചേട്ടൻ എന്തെങ്കിലും പറഞ്ഞു ഈ ആലോചന ഒന്ന് ഒഴിവാക്കി തരണം. പ്ലീസ്..
ഇതൊക്കെ തുറന്ന് പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.
ഞാൻ : താനെന്തിന അതിന് ഇങ്ങനെ കരയുന്നെ.. താനാദ്യം ആ കണ്ണൊന്നു തുടച്ചേ ആരേലും കണ്ടാൽ പ്രശ്നമാകും.
പിന്നെ ഇതൊക്കെ ഇതിന് മുന്നേ പെണ്ണ് കാണാൻ വന്നവരോടൊക്കെ പറഞ്ഞിട്ടുണ്ടോ..
അർച്ചന : എന്നെ ആദ്യമായി കാണാൻ വന്നത് ചേട്ടനാ
ഞാൻ: ഇതിപ്പോൾ താൻ പറയുന്ന പോലെ ഞാൻ ഇത് വേണ്ടാന്നു പറഞ്ഞു ഒഴിവായാൽ ഇനിയും വേറെ ആൾക്കാർ കാണാൻ വരില്ലേ അവരോടൊക്കെ ഇതേ പോലെ പറഞ്ഞാല് തന്നെ കുറിച്ച് നാട്ടിൽ മോശമായല്ലെ സംസാരിക്കു.
അർച്ചന: അതൊന്നും ഞാൻ ചിതിച്ചില്ല ചേട്ടാ ആരെയും ചതിക്കരുതെന്നെ ഞാൻ കരുതിയുള്ളു
ഞാൻ : എടോ തനിത്രയും പറഞ്ഞു സ്ഥിതിക്ക് ഞാൻ ഉള്ള കാര്യം തുറന്ന് പറയാം ഞാൻ തന്നെ പെണ്ണ് കാണാൻ വന്നത് തന്നെ വീട്ടുകാർ നിർബന്ധിച്ചിട്ടാ അല്ലാതെ തന്നെ കെട്ടിക്കൊണ്ട് പോകാനൊന്നുമല്ല. പിന്നെ താൻ മനസ്സ് തുറന്നു പറഞ്ഞത് എനിക്ക് ഇഷ്ടായി. മറ്റൊരാളെ ചതിക്കാൻ താൽപര്യമില്ലാത്ത തന്റെ നിഷ്കളങ്കമായ മനസ്സും. അതുകൊണ്ട് താനിനി ആരുടെയും മുന്നിൽ ഉടുത്തൊരുങ്ങി നിക്കണ്ട കേട്ടോ.
അർച്ചന : എന്താ..
ഞാൻ : എടി പോത്തെ എനിക്ക് നിന്നെ വിവാഹം ചെയ്യാൻ സമ്മതമാണെന്ന്
അർച്ചന : ചേട്ടാ അത്…
ഞാൻ: അതും ഇതുമൊന്നും ഇല്ല. നിന്റെ സൗന്ദര്യം കണ്ടിട്ടോന്നുമല്ല. തുറന്നു പറയാൻ കാണിച്ച നിന്റെ മനസ്സാണ് എനിക്കിഷ്ടപ്പെട്ട ഇതേപോലെ എപ്പോഴും ഓപ്പണായി സംസാരിക്കുന്നതാണ് എനിക്കിഷ്ടം
പിന്നെ ഞാൻ താൻ കരുതുന്ന പോലെ അത്ര നല്ല ആളൊന്നുമല്ല ഞാൻ. അത്യാവശ്യം ചുറ്റികളിയോക്കെ എനിക്കുമുണ്ട്. അതുകൊണ്ടുതന്നെ ഞാൻ കെട്ടുന്ന പെണ്ണ് വിർജിൻ ആയിരിക്കണമെന്നൊന്നും എനിക്കില്ല. മനസ്സിലായോ..
അർച്ചന : ഉം
ഞാൻ : കല്ല്യാണം കഴിഞ്ഞെന്ന് കരുതി തനിക്ക് ഞാൻ ഫ്രീഡം ഒന്നും തരാതെ ഇരിക്കില്ല. ഇതിന്റെ പേരിൽ തന്നെ ഒരിക്കലും ഞാൻ വാക്കുകൊണ്ട് പോലും വേദനിപ്പീക്കുകയും ഇല്ല. അതേപോലെ എന്റെ താൽപര്യങ്ങൾ മനസ്സിലാക്കി താൻ നിന്നാൽ മാത്രം മതി. പിന്നെ മൻസിലുള്ളതെല്ലാം തുറന്ന് പറയാൻ തയ്യാറാകുന്ന എന്റെ ഇഷ്ടങ്ങൾ എതിരു നിക്കാത്ത ഒരു പാർട്ണറെ ആണ് എനിക്കാവില്ല. തന്നെ അങ്ങനെ ആക്കിയെടുക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ്ട്. താൻ നല്ലപോലെ ആലോചിച്ചിട്ട് പറഞ്ഞാല് മതി.
അർച്ചന : ഉം
ആപൊഴേക്കും അളിയൻ അവിടെ നിന്നും എന്നെ വിളിച്ചു
സംഗീത് : അളിയാ കുറെ നേരമായല്ലോ.