അമർ ഒന്ന് ആലോചിച്ചു എന്നിട്ട് ചോദിച്ചു.
അമർ :അല്ല ഇലക്ഷൻ പ്രമാണിച്ചു വരുന്നത് ആണോ.
വിശ്വനാഥൻ :ഉം.
അമർ :ഓഹ് എത്ര നാൾ ഇവിടെ കാണും എന്ന് വല്ല വിവരവും ഉണ്ടോ.
വിശ്വനാഥൻ :അറിയില്ല. പാർട്ടിയിൽ അങ്ങേർക്ക് ഉള്ള സ്ഥാനം എവിടെ ആണെന്ന് നിനക്ക് അറിയാല്ലോ. പാർട്ടിയെ അഭിമുഖീകരിച്ചു കുറച്ചു പ്രസംഗം, ജാഥ അങ്ങനെ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്. പിന്നെ എന്ത് ചെയ്തും പാർട്ടി ഈ തവണ ഇവിടെ ജയിച്ചേ തീരു.
അമർ :അതിന് എന്താ പ്രശ്നം ഇവിടെ നമ്മൾ ജയിക്കും എന്ന് ഉറപ്പ് അല്ലെ.
വിശ്വനാധൻ :ഈ ഉറപ്പ് കൊണ്ട് കഴിഞ്ഞ തവണ എന്തായി. ഒരു ഭൂരിപക്ഷ വിജയം എന്ന് നമുക്ക് പറയാൻ കഴിയില്ല. എത്രത്തോളം ഓട്ടു മറിഞ്ഞു അപ്പുറത്തേക്ക്.
അമർ :ഉം.
വിശ്വനാഥൻ :അതാണ് അങ്ങേരു നേരിട്ട് വരുന്നതും ഇതെല്ലാം ചെയ്യുന്നതും. ഒരു കാര്യം ചെയ്യ് അയാൾ ഇവിടെ എത്തുമ്പോൾ നോക്കുന്ന ഇടത് എല്ലാം നമ്മുടെ കൊടിയും പോസ്റ്ററും ആയിരിക്കണം. നിനക്ക് പറഞ്ഞത് മനസ്സിലായോ !!
അമർ :ഇനി ഈ മിഥുലപുരിയിൽ ഒരു പാർട്ടിയുടെ മാത്രം കൊടിയും പോസ്റ്ററുകളും മതി.
വിശ്വനാഥൻ :അതെ എന്ന് കരുതി അടിക്കും വഴക്കിനും ഒന്നിനും ഇപ്പോൾ മുതിരരുത്. നമുക്ക് ഇപ്പോൾ ഇലക്ഷൻ ആണ് പ്രധാനം. അത് കൊണ്ട് എല്ലാം ക്ഷമിക്കുക. പിന്നെ വെറുതെ ഓരോ മീറ്റിംഗ് എന്ന് ഒക്കെ പറഞ്ഞു എല്ലാരേയും വിളിച്ചു കൂട്ടി. ഇലക്ഷൻ പ്രമാണിച്ചു ഉള്ള എല്ലാ പരുപാടിയും കുറച്ചു കൂടി ഊർജ്ജ സുലത ആക്കുക.
അമർ :ഉം ശെരി.
അമർ മെല്ലെ എഴുന്നേറ്റു ടേബിൾ മുകളിൽ ഇരുന്ന ഫോൺ എടുത്തു.
വിശ്വനാഥൻ :അപ്പു എവിടെ???
അമർ :അവൻ എസ്റ്റേറ്റിൽ ഉണ്ട്?