വിജനമായ ആ റോഡ് സൈഡിൽ നിർത്തിയിട്ട ലോറിയുടെ മറവിൽ ഫൈസി ഇരുന്നു.. മൂന്നു പേരുണ്ട്. ഓടി ഓടി ഇവിടെ വരെ എത്തി. ഇനി ഓടാൻ വയ്യ. കയ്യിലെ കത്തികൊണ്ടുള്ള വരയിൽ നിന്നും രക്തം ഒഴുകികൊണ്ടിരിക്കുന്നുബ്. ഓടുന്നതിനിടക്ക് വീണു പൊട്ടിയ നെറ്റിയിലെ ചോര മുഖം മുഴുവൻ പടർന്നു., തൂവെള്ള കുപ്പായം ചോര കൊണ്ട് നിറഞ്ഞിരിക്കുന്നു… മൊബൈൽ ഫോൺ ഓടിയപ്പോ എവിടെയോ കളഞ്ഞു പോയിരിക്കുന്നു.
അവരെന്നെ കൊല്ലും. രക്ഷപെടാൻ ഒരേ ഒരു വഴിയേ ഒള്ളു. അവരെ ഞാൻ കൊല്ലണം. കയ്യിൽ ആയുധവുമായി വരുന്ന അവരോട് നേർക്കു നേർ നിന്നു നേരിടാൻ എനിക്കാവില്ല. പക്ഷെ അവർക്കെന്നെ ഒടി തോൽപിക്കാൻ ആവില്ല എന്നത് മാത്രമാണ് ഒരേ ഒരു ആശ്വാസം. പക്ഷെ എത്ര ദൂരം ഓടും.വീട്ടിലേക്കു ഇനിയും ഒരുപാടുണ്ട്.
“കാൽപാതങ്ങളുടെ ശബ്ദം”
ഞാൻ ലോറിക്ക് പുറകിൽ നിന്നും എണീറ്റ് മറഞ്ഞു നിന്നു നോക്കി… കയ്യിൽ വടിവാൾ പിടിച്ചു മൂന്നുപേരും ഓടി വരുന്നു…. രാത്രി, വിജനമായ റോഡ്. അവർ പരസ്പരം സമാരിച്ചു കൊണ്ടിരിക്കുന്നു…. കൂട്ടത്തിലെ പ്രധാനി ആണെന്ന് തോന്നുന്നു തൊട്ടപ്പുറത്തെ പോക്കറ്റ് റോഡിനെ ചൂണ്ടി കാണിച്ചു കൊടുത്തു. രണ്ട് പേർ ആ വഴിക്കു ഒടി. ഒരുവൻ അവിടെ തന്നെ നിന്നു.
ഇതെന്റെ അവസരമാണ്. അവൻ എനിക്ക് പുറം തിരിഞ്ഞാണ് നിൽക്കുന്നത്. തൊട്ടപ്പുറത്തെ കരിക്കങ്കൽ എന്റെ കണ്ണിൽ പതിഞ്ഞു… അതെടുത്തു ശ്വാസം ഒന്ന് വലിച്ചു വിട്ടു ലോറിയുടെ മറവിൽ നിന്നും എണീറ്റു നിന്നു…. എനിക്ക് പുറം തിരിഞ്ഞു നിൽക്കുന്ന അവന്റെ തലയെ ലക്ഷ്യമാക്കി എറിഞ്ഞു. എന്നാൽ എന്റെ ലക്ഷ്യം തെറ്റി, കൊണ്ട് ഇടത്തെ തോളിൽ.. അവൻ എന്റെ നേരെ തിരിഞ്ഞു….
കയ്യിലെ വടിവാൾ ഒന്ന് കൂടി മുറുകെ പിടിച്ചു കൊണ്ട് എന്നെ നോക്കി പുച്ഛം കലർന്ന ഒരു ചിരി നൽകി. അവൻ എന്റെ അടുക്കലേക് നടന്നടുത്തു.. ഒരു നിമിഷം ഞാൻ കണ്ണുകൾ അടച്ചു അനു എന്റെ മനസ്സിൽ നിറഞ്ഞു….
അനു!!!!!!
ബെഡിൽ എന്നെ കെട്ടിപിടിച്ചു കരയുന്ന അനു, വരാനിരിക്കുന്ന വിധികളെ എങ്ങനെ നേരിടണം എന്നറിയാതെ എന്നെ കെട്ടിപിടിച്ചു കരയുന്ന അനു
“ എനിക്ക് അതിജീവിച്ചേ മതിയാകു” പക്ഷെ എങ്ങനെ, വടിവാളുമായി മുന്നിൽ നില്കുന്നവനെ എങ്ങനെ നേരിടും….
ഞാൻ കണ്ണുകൾ തുറന്നു….. അവൻ ക്രൂരമായി ചിരിച്ചു കൊണ്ട് കയ്യിലെ വടിവാൾ ഉയർത്തി എന്നെ നേരെക്ക് പാഞ്ഞടുക്കുന്നു…
ഉമ്മ പറഞ്ഞത് ഓർമ വരുന്നു…
“മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷം”
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്