ഇന്നലകളിൽ ഇറങ്ങിയ ഹിബ 4 [ഫ്ലോക്കി കട്ടേക്കാട്]

Posted by

 

ഇന്നലകളിൽ ഇറങ്ങിയ ഹിബ 4

Ennalakalil Erangiya Hiba 4 | Author : Floki kattekadu | Previos Part

 

നമസ്കാരം…❤❤❤ 

ഉൽസവം കഴിഞ്ഞു. ആളുകളും തിരക്കും മറഞ്ഞു, വഴിനീളെ അലങ്കരിച്ചിരുന്ന കുരുത്തോലകൾ വാടിതുടങ്ങിയിരിക്കുന്നു. പെണ്ണുങ്ങൾ വഴി വൃത്തിയാക്കുന്ന തിരിക്കിൽ ആണ്. അവരുടെ കയ്യിലെ ചൂൽ, നിലത്തു ഉരഞ്ഞു മാറുന്ന ശബ്ദം എന്റെ കാതുകളിൽ പതിഞ്ഞു. ക്ഷീണം എന്റെ കണ്ണുകളെ വീണ്ടും അടക്കാൻ ശ്രമിക്കുന്നത് പോലെ. കഴിഞ്ഞ 24 മണിക്കൂറിലെ മുക്കാൽ ഭാഗവും എന്റെ ശരീരം വിശ്രമിച്ചിട്ടില്ല. മനസ്സിന് ഒട്ടും വിശ്രമം ലഭിച്ചിട്ടില്ല. പൂമുഖത്തെ ചെറിയ പടികളിൽ ഇരിക്കുന്ന എന്നെ, വഴി വൃത്തിയാക്കുന്ന പെണ്ണുങ്ങൾ ഇടയ്ക്കിടെ നോക്കുന്നുണ്ട്. അങ്ങെനെ നോക്കാൻ മാത്രം എന്ത് മൈരാണ് ഉള്ളത്. ഞാൻ അതിലൊരുത്തിയെ തിരിച്ചു നോക്കി. നൈറ്റി ഒന്നു കയറ്റി അരയിൽ കുത്തി വെച്ചിരിക്കുന്നു. മാറിലെ സിബ് പാതി തുറന്നിരിക്കുന്നു. തുറന്നതല്ല സിബ് പൊട്ടിയതാണ്. പകുതിയിൽ ഒരു സേഫ്റ്റി പിൻ കുത്തി വെച്ചു ശരിപ്പെടുത്താൻ ശ്രമിച്ചതാണ്.

 

“ഏച്ചു കെട്ടിയാൽ മുഴക്കും”

ഞാൻ എന്തിന് അവളുടെ മുലയെ മറക്കുന്ന ആ നൈറ്റിയുടെ ഏച്ചു കെട്ടലിനെ പറ്റി ചിന്തക്കണം. എന്റെ കണ്മുന്നിലെ പല ജീവിതങ്ങളും ഏച്ചു കെട്ടിയതാണ്. മുന്നിൽ പട്ടുകൊണ്ട് മറച്ച, എന്നാൽ അകത്തു പുഴുവരിക്കുന്ന ചേറിനെക്കാൾ ദുർഗന്ധം വമിപ്പിക്കുന്ന ജീവിതങ്ങൾ.

 

അതല്ലങ്കിൽ ദീപ്തിക്ക് ഇന്നലെ എന്നോടൊപ്പം ശരീരം പങ്കിടേണ്ടി വരുമാമായിരുന്നോ?

അതിനു ഞങ്ങൾ തമ്മിൽ ശരീരം പങ്കിട്ടതല്ലല്ലോ. അവൾ തന്നെ പറഞ്ഞത് പ്രകാരം അവൾ അവളുടെ ശരീരം വിറ്റതല്ലേ? ഒരു രാത്രിക്ക് വിലപ്പറഞ്ഞു വിറ്റത്. ഞാൻ ആ വില കൊടുത്തു വാങ്ങി. അല്ലങ്കിൽ ഹിബ അവളെ എനിക്ക് വാങ്ങി തന്നു….

 

ഞാൻ കണ്ണുകൾ ഒന്ന് തിരുമ്മി. ഹിബ എനിക്കൊരു ചായയുമായി വന്നു എന്റെ നേരെ നീട്ടി. ഞാൻ അവളെ പിടിച്ചു എന്റെ അരികിൽ ഇരുത്തി.. ഹിബയുടെ ഉണ്ടക്കണ്ണുകൾ എന്നോട് എന്തോ പറയാൻ കൊതിക്കുന്ന പോലെ, ചെറിയ ചുണ്ടുകൾ എന്നോട് മന്ത്രിക്കാൻ വെമ്പുന്നത് പോലെ… പിന്നിലേക്കു പിടിച്ച ഇടത് കൈ നീട്ടി അവളെനിക്ക് ഒരു എൻവലപ്പ് നീട്ടി…

 

“ഇതുകൊണ്ട് കാര്യമുണ്ടാകുമോ എന്നെനിക്കറിയില്ല. പക്ഷെ ഇത്രയെങ്കിലും ചെയ്യാൻ ആകുമെന്ന് ഞാൻ കരുതിയതല്ല”

 

ആ എൻവലപ്പ് എന്റെ കയ്യിലേക്ക് വാങ്ങുമ്പോൾ എന്റെ കൈകൾ വിറച്ചോ എന്നറിയില്ല. പക്ഷെ ഒന്നുറപ്പാണ്. ഹിബ!!!! ലോകത്തിലെ ബഹുഭൂരിഭാഗം ഭാര്യമാരും ചെയ്യാൻ മടിക്കുന്ന, അല്ലങ്കിൽ ഇഷ്ടപെടാത്ത ഒരു കാര്യമാണ് ഇന്നലെ എനിക്ക് വേണ്ടി ചെയ്തിരിക്കുന്നത്. ചോദ്യങ്ങൾ വീണ്ടും ഉയരുന്നു…

 

എനിക്ക് വേണ്ടിയാണോ? അതോ…..

Leave a Reply

Your email address will not be published. Required fields are marked *