ഞാൻ നേരെ വസുവിന്റെ മടിയിലേക്ക് തല വെച്ച് കിടന്നു.”എന്തായിരുന്നെടാ ചെക്കാ ഇവിടെ ആഹ് പെണ്ണുമായിട്ടു ഗുസ്തി. അവളെ വട്ടു പിടിപ്പിക്കാനായിട്ടു നടക്കുവാ, പറഞ്ഞിട്ടു കാര്യമില്ല രണ്ടും പിള്ളേരെപോലെയാ.”
“അയ്യോ ഇവിടെ ഇങ്ങനെ ഇത്രേം കാര്യവിവരമുള്ള ഒരാളുള്ള കാര്യം ഞാൻ ഓർത്തില്ലാട്ട.”
തലമുടിയിൽ തലോടി കൊണ്ടിരുന്ന വസുവിന്റെ ഇടുപ്പിൽ നുള്ളി ഞാൻ പറഞ്ഞു.
“ശോ ഈ ചെക്കൻ.”
എന്റെ തലയിൽ കിഴുക്കി, വസൂ ചിരിച്ചു.
“ഗംഗകുട്ടി ഫുഡ് ആയില്ലേ.”
ഒന്നാക്കി വിളിച്ചു ഞാൻ ചോദിച്ചു.
“ഇല്ല വേണേൽ കുറച്ചു മണ്ണ് ഞാൻ പ്ലേറ്റിലാക്കി തരാം എടുത്തു വിഴുങ്ങിക്കോ.”
പെണ്ണിപ്പോഴും കുറുമ്പിലാണ്.
“അഹ് മണ്ണെങ്കി മണ്ണ് രണ്ട് പ്ലേറ്റെടുത്തോ ഒരെണ്ണം നിന്റെ ഇച്ചേയിക്കും കൊടുക്കാം.”
വസുവിനെ നോക്കി കണ്ണിറുക്കി ഞാൻ പറഞ്ഞു.
“പോടാ പട്ടി.”
അടുക്കളയിൽ നിന്നും തല പുറത്തേക്കു നീട്ടി പിടിച്ചു എന്നെ വിളിച്ചപ്പോളാണ് എന്റെ കൂടെ ഉണ്ടായിരുന്ന വസുവിനെ ഗംഗ കണ്ടത്.
“ഡി……രണ്ടിനും ഇച്ചിരി കൂടുന്നുണ്ട്ട്ടോ.”
എന്റെ തലയിലൊന്നു കിഴുക്കി ഗംഗയെ നോക്കിയാണ് വസൂ പറഞ്ഞത്. കേട്ടതും നാക്കു കടിച്ചു ഗംഗ വീണ്ടും അടുക്കളയിലായി.
പിന്നെ വസൂനുള്ള ഫുഡുമായി വന്നു.പിറകെ ഒരു പ്ലേറ്റുമായി ഹേമയും ഞങ്ങളെ നോക്കി ചിരിച്ചിട്ടു മുകളിലേക്കു പോയി.
ഇത് വരെ മീനാക്ഷി താഴെക്കോ ഞാൻ മുകളിലേക്കോ പോയിട്ടില്ല, അവളെ കാണണമെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചാൽ, എനിക്ക് തന്നെ ഉത്തരമില്ല. അവളുടെ ഇവിടത്തെ പ്രെസെൻസ് പോലും മറക്കാൻ ഞാൻ ശ്രേമിക്കുന്നുണ്ട് എന്ന് വേണമെങ്കിൽ പറയാം. മനസ്സിന്റെ പിരിമുറുക്കങ്ങൾ ഒരു പരിധി വരെ അത് കുറക്കുന്നുമുണ്ട്.
“എന്താടാ ഇരുന്നു സ്വപ്നം കാണുവാ.”
വസുവിന്റെ ചോദ്യമാണ് എന്നെ ഉണർത്തിയത്. ഗംഗ തൊട്ടടുത്ത് നിന്ന് ഗ്ലാസിൽ ചായ ഒഴിച്ച് കൊടുക്കുന്നുണ്ട്. ഞാൻ ഒന്നുമില്ല എന്നർത്ഥത്തിൽ ചുമൽ കൂച്ചി.
“എനിക്കില്ലേ ഗംഗേ.”
വസുവിന്റെ പ്ലേറ്റിലെ ഇഡ്ഡലി നോക്കിയാണ് ഞാൻ ചോദിച്ചത്.
“അശോകന് ക്ഷീണമാവാം അവശതയോടെ ഇരുന്നാൽ മതി.”
പുച്ഛ ചിരിയുമായി എന്നെ കളിയാക്കി ഗംഗ തിരികെ പോയി.
അത് കണ്ട വസൂ ചിരിയൊതുക്കി ഒരു കഷ്ണം ഇഡ്ഡലി കിള്ളി എനിക്ക് നേരെ നീട്ടി. ഞാൻ അത് തിരിച്ചു അവളുടെ വായിലേക്ക് തന്നെ വെച്ച് കൊടുത്തു കണ്ണിറുക്കി പിന്നെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് ഞാൻ എന്റെ പതിവ് പരിപാടിയിലേക്ക് കടന്നു, നമ്മടെ കൃഷീം പച്ചക്കറിയും തന്നെ.
തൂമ്പയുമെടുത് പിന്നിലെ തൊടിയിലേക്ക് അടുക്കളയുടെ മുമ്പിലൂടെ നടന്നു. അപ്പോൾ അവിടെ നിപ്പുണ്ട് ഒരു തേങ്ങയുടെ കൊത്തും കൊറിച്ചോണ്ട്, കാന്താരി.
“നിന്നെ ഞാൻ എടുത്തോളം കേട്ടോടി പ്രാന്തി.”
“അയ്യാ ഇങ്ങു വാ, ഞാൻ പൊങ്ങി തരാം….പോക്ക് കണ്ടാൽ കര്ഷകശ്രീ നാളെ ഈ വീട്ടിലിരിക്കുമെന്നു തോന്നും.”
“ഏയ് ഇത് കുറച്ചു നാളു കഴിയുമ്പോ ഇവിടുള്ള ഒരാൾക്ക് വയറു വീർപ്പിച്ചു നടക്കാൻ വഴി വെട്ടാനുള്ള പോക്കല്ലേ. അതിലെന്തായാലും എനിക്കൊരു അവാർഡ് ഉറപ്പാ.”
കേട്ടതും പെണ്ണിന്റെ മുഖം വിടർന്നു. പിന്നെ ചൂളിയ മുഖം എന്നിൽ നിന്ന് മറക്കാനായി.