ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]

Posted by

ചെയ്തു.കൈയ്യിലെ മുറിവൊക്കെ കരിഞ്ഞു,സ്റ്റേഷനിൽ ഓഫിസ് ജോലി ചെയ്യുന്നതിന് സ്പെഷ്യൽ ഓർഡറും ഉണ്ട്.എന്നാലും മിക്കവാറും ലീവിൽ ആണ് സലിം.ചോദിക്കുമ്പോൾ ഒന്ന് നോർമ്മൽ ലൈഫിലേക്ക് വരട്ടെ അളിയാ എന്നുള്ള മറുപടിയും.ഇനി
വിട്ടാൽ പറ്റില്ല,രാവിലെ തന്നെ തപ്പി എടുത്ത് ചില കാര്യങ്ങളേൽപ്പിക്കണം
എന്ന് കരുതിത്തന്നെയാണ് രാജീവ്‌ വീട്ടിൽ ചെന്ന് കയറിയതും.കുളിച്ചു ഫ്രഷ് ആയി ഭാര്യ എടുത്തുവച്ചിരുന്ന
ഭക്ഷണവും കഴിച്ചു നീറ്റായി രണ്ട് പെഗ് പിടിപ്പിച്ചശേഷം കിടക്കാനുള്ള തയ്യാറെടുപ്പ് നടത്തുമ്പോഴാണ് ഫോൺ റിങ് ചെയ്യുന്നതും രാജീവൻ കാര്യങ്ങളറിയുന്നതും.നിന്ന നിൽപ്പിൽ അയാൾ വച്ചുപിടിച്ചു.
പുലർച്ചെ സമയം,പട്രോളിങ് കഴിഞ്ഞ്
വന്നവർ നോക്കുമ്പോൾ സ്റ്റേഷൻ ഡ്യുട്ടിയിലുള്ളവർ നല്ല മയക്കത്തിൽ തന്നെയാണ്.ക്ലോറോഫോമിന്റെ പ്രഭാവത്തിൽ നിന്ന് അവർ പുറത്തു വരുന്നതേയുള്ളൂ.ഇടക്ക് കണ്ണൊക്കെ തിരുമ്മുന്നുണ്ട്.അപ്പോഴാണ് സെൽ തുറന്നുകിടക്കുന്നതും എലുമ്പൻ രക്ഷപെട്ടതും പോലീസ് അറിയുന്നത് തന്നെ.

എന്തോ കരിഞ്ഞ മണം വരുന്നുണ്ട്.
തങ്ങളുടെ സഹപ്രവർത്തകരെ ഒരു വിധത്തിൽ ഉണർത്തിയശേഷം അവിടെയാകെ അവരൊന്ന് പരതി.

മണം വരുന്ന സ്ഥലം മനസ്സിലാക്കിയ
പോലീസുകാർ സ്റ്റോർ റൂം
ചവിട്ടിത്തുറന്നു.അതിനുള്ളിൽ തങ്ങി
നിന്നിരുന്ന പുക പുറത്തേക്ക് പ്രവഹിക്കാൻ തുടങ്ങി.അസ്വസ്ഥത തോന്നിയ പോലീസുകാർ കണ്ണ് തിരുമ്മുകയും ചുമച്ചുകൊണ്ട് പുറത്തെക്കോടുകയും ചെയ്തു.
അവരിലൊരാൾ അപ്പോൾത്തന്നെ രാജീവനെ വിവരം അറിയിക്കുകയും ചെയ്തു.

കൃത്യമായി ലക്ഷ്യം വച്ചുള്ള പണി ആയിരുന്നതിനാൽ പെട്രോൾ ഇറ്റിച്ച ഭാഗങ്ങൾ കത്തിച്ചു ചാമ്പലാക്കി ഇനിയും പടരാൻ കഴിയില്ലയെന്ന് ഉറപ്പായപ്പോൾ തീ അവിടെത്തന്നെ കെട്ടടങ്ങി.നല്ല ഉറപ്പുള്ളതിനാലും
ഒരു കെട്ടിടം മുഴുവൻ കത്തിക്കാൻ പാകത്തിന് ചെയ്യാത്തതിനാലും തീ ആ മുറിയിൽ തന്നെ ഒതുങ്ങിനിന്നു.
പക്ഷെ വാതിലിന് വിടവിലൂടെ വന്ന ചെറിയ പുകയിൽ നിന്നും ലഭിച്ച മണമാണ് പോലീസുകാർക്ക് തീ പിടുത്തത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുത്തതും.

രാജീവ്‌ എത്തുമ്പോൾ പുക അടങ്ങി തുടങ്ങിയിരുന്നു.പോലീസുകാർ പുറത്തുതന്നെയുണ്ട്.

“തീ കേട്ടോടൊ?ഫയർ ഫോഴ്സ് വന്നില്ലേ?”എന്നുള്ള ചോദ്യങ്ങളും രാജീവ്‌ വന്നപാടെ അവരോട് ചോദിച്ചു.ദാമോദരനും പത്രോസും അടക്കമുള്ള മറ്റു പോലീസുകാരും സംഭവം അറിഞ്ഞു റിപ്പോർട്ട്‌ ചെയ്തു

“ഞങ്ങൾ നോക്കുമ്പോഴെക്കും തീ അണഞ്ഞിരുന്നു സർ.പിന്നെ ഫയർ
ഫോഴ്സ് പുറത്തു കിടപ്പുണ്ട്.പ്രശ്നം ഇല്ലെങ്കിൽ പൊയ്ക്കോട്ടേ എന്നവർ ചോദിക്കുന്നുമുണ്ട്.”അവിടെ നിന്ന പി സി പറഞ്ഞു.

“എന്നാൽ പറഞ്ഞു വിട്ടേക്കടൊ.”
രാജീവ്‌ അതിന് അനുവാദവും കൊടുത്തു.

സ്റ്റേഷൻ ഡ്യുട്ടിയിലുണ്ടായിരുന്നവരെ മാറി മാറി ചോദ്യം ചെയ്തു എങ്കിലും എലുമ്പൻ രക്ഷപെട്ടതിനും സ്റ്റോറിൽ തീ പിടിച്ചതിനും വ്യക്തമായ ഒരുത്തരം രാജീവന് ലഭിച്ചില്ല.ഇതിന്റെ ഇടയിൽ മേലുദ്യോഗസ്ഥരുടെ വിളി വേറെ.ഓരോരുത്തരോടും കാര്യങൾ ബോധിപ്പിക്കാൻ രാജീവ് നന്നേ പാടുപെട്ടു.

തീയും പുകയും ഒന്നടങ്ങി,ഫോൺ വരുന്നതും ഒന്നൊതുങ്ങിയപ്പോൾ രാജീവ്‌ സ്റ്റോർ റൂമിലേക്ക് കയറി.
ചുറ്റിലും ഒന്നോടിച്ച് നോക്കിയതിന്
ശേഷം തന്റെ മുറിയിലേക്ക് കയറിത് മുതലുള്ള ഇരുപ്പാണ് ഈ തുടരുന്നത്.

ആവശ്യം ഉണ്ടെങ്കിൽ മാത്രം വിളിക്കു

Leave a Reply

Your email address will not be published. Required fields are marked *