“ഒരു ഫോൺ വന്നതിന് ഇങ്ങനെ.
അപ്പൊ വേറെ എന്തെങ്കിലും ആയാലോ?”
“വേറെ എന്ത്……….?”
“അതിപ്പൊ വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്.ഒരു റോസാപ്പൂവ് കണ്ടാൽ ആരായാലും ഒന്ന് നോക്കും,
ചിലപ്പോൾ ഒന്ന് കറങ്ങാൻ പോകും,
അല്ലെങ്കിൽ അച്ഛന് കൊടുത്തത് പോലെ ആർക്കെങ്കിലും ഒരു കമ്പനി കൊടുക്കും,അങ്ങനെയെന്തെല്ലാം.”
“മോനെ………….അധികം വിളയല്ലെ. എനിക്ക് നീ ഒന്നേയുള്ളൂ.അപ്പോ ഈ ചെക്കന്റെ കുരുത്തക്കേടൊക്കെ ഞാൻ ഒന്ന് നിയന്ത്രിച്ചില്ലെലെ നഷ്ടം എനിക്കാ.ചുമ്മാ ഒരാവശ്യവുമില്ലാതെ ചുറ്റിനടക്കല് കൂടുന്നുണ്ട് ചെക്കന്.
പിന്നെയധികം കമ്പനി കൊടുക്കലും വേണ്ട,എനിക്കറിയാം കമ്പനി തരാൻ.
ഇനി റോസാപ്പൂ നോക്കിനിക്കണമല്ലെ
ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്.
വല്ല റോസാപ്പൂവും മണപ്പിച്ചോണ്ട് നിക്കുന്നതോ നടക്കുന്നതോ കണ്ടാ
എന്താ വേണ്ടതെന്നും എനിക്കറിയാം,
കാല് തല്ലിയൊടിച്ചു വീട്ടിലിരുത്തും ഞാൻ.ഇപ്പൊ വിളിച്ച ഞാനറിയാത്ത പരിചയക്കാരനെ കണ്ടുപിടിച്ചോളാം
ഞാൻ.”അവൾ ശംഭുവിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു.
“ഈ പെണ്ണ്……..”
“എന്താ എനിക്ക്?എന്റെ ലോകം നീയാ.ആ നിനക്ക് വല്ലോം പറ്റിയാ പിന്നെ ഞാനില്ല.അതുകൊണ്ട് എന്നെ ഒളിച്ചൊന്നും സമ്മതിക്കില്ല ഞാൻ.”
“കൊള്ളാം…… തിരക്കിവന്ന നീയും ഇവിടെ നിക്കുവാ?എടുത്ത ചായ പോലും തണുത്തു.”അവരെ കാണാതെ തിരക്കി വന്ന ദിവ്യയുടെ ശബ്ദം കേട്ട് അവർ ഒന്നിച്ചു നോക്കി.
“ഓരോന്ന് പറഞ്ഞിവിടെ നിന്നുപോയി ഏട്ടത്തി.ദാ വരുന്നു……..”വീണ ഉടനെ മറുപടി കൊടുത്തു.
“വേഗം ആയിക്കോട്ടെ.അവിടെ തിരക്കുന്നുണ്ട്.”എന്നും പറഞ്ഞു ദിവ്യ ഉടനെ തന്നെ പോയി.
“വാ ചെക്കാ………ഇനിയും നിന്നാൽ ഏട്ടത്തി ചെവിക്ക് സ്വര്യം തരില്ല.”
വീണ അവന്റെ തോളിൽ തൂങ്ങി അകത്തേക്ക് നടന്നു.
“എന്നെ കൂട്ടിലിട്ട് വളർത്താന്നാ മോളുടെ മനസ്സില്?”നടക്കുന്ന വഴിയേ അവൻ ചോദിച്ചു.
“അല്ലല്ലൊ,എന്റെ ശംഭു ഇങ്ങനെ പറന്നു നടക്കുന്നത് കാണാനാ ഇഷ്ടം
പക്ഷെ ചിലത് കാണുമ്പഴും കേക്കുമ്പഴും പേടിയാ.എനിക്ക് കിട്ടിയ
സന്തോഷം നഷ്ട്ടപ്പെടുമോയെന്നുള്ള ഭയമാ ഉള്ളില്.അതുകൊണ്ടല്ലെ ഒന്ന് നിയന്ത്രിക്കുന്നെ.ഇതൊക്കെ ഒന്ന് കഴിഞ്ഞോട്ടെ ഞാൻ ഒന്നിലും ഇടപെടില്ല കേട്ടൊ.”
“ഹോ എന്നിട്ട് വേണം എനിക്കൊന്ന് സുഖിക്കാൻ.”ശംഭു അറിയാതെ പറഞ്ഞുപോയി.
“അതെ…കൂടുതൽ സന്തോഷിക്കല്ലെ.
വല്ല കുരുത്തക്കെടും കാട്ടിയാൽ….., എന്നെയറിയാല്ലോ ശംഭുസിന്.മുന്നേ പറഞ്ഞതിനൊക്കെയുള്ളത് രാത്രി ബെഡ് റൂമിലെത്തിയിട്ട് തരുന്നുണ്ട്.
അപ്പഴാ ചെക്കന്……….. സുഖിക്കണം പോലും.”എന്നും പറഞ്ഞു വീണ
അവനെയും പിടിച്ചുവലിച്ചു നടന്നു.