അനുജത്തിയെ ചുട്ടുകൊന്നതു മുതൽ എന്റെ കുടുംബത്തിന്റെ അസ്ഥിവാരം തോണ്ടാനും നിങ്ങൾ ആളെ ഏർപ്പാട് ചെയ്തില്ലേ.ഒരു മനുഷ്യനാണോ നിങ്ങൾ,അല്ല
ബന്ധത്തിന്റെ വിലയറിയാത്ത ഒരു ചെകുത്താനാണ് നിങ്ങൾ.
ന്യായത്തിന്റെ തട്ടിൽ വച്ച് എങ്ങനെ തൂക്കിയാലും നിങ്ങൾ വലിയൊരു തെറ്റാ.ഈ കുടുംബത്തിനെതിരെ ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങൾ ജീവിച്ചിരിക്കുന്നുവെങ്കിൽ അത് മാഷ് എന്നെ ഓർക്കുന്നത് കൊണ്ടാ.ഇനി
ആ ഔദാര്യമുണ്ടാവില്ല.ഇനി ചെറു വിരല്ലെങ്കിലും അനക്കിയാൽ ഞാൻ
മാഷിന് മുന്നിൽ തടസ്സമാവില്ല.”
സാവിത്രി ജ്വാലിക്കുകയായിരുന്നു.
തനായി ഒന്നും പറഞ്ഞില്ലെങ്കിലും സാവിത്രിക്ക് ചിലതൊക്കെ അറിയാം എന്നുള്ളത് മാധവന്റെ മനസ്സ് തണുപ്പിച്ചു.യുദ്ധത്തിന് പോകുന്ന യോദ്ധാവിന്റെ വീര്യം കൂടുന്നപോലെ ഒരു തോന്നലായിരുന്നു മാധവന്റെ മനസ്സ് നിറയെ.
ചന്ദ്രചൂഡൻ പടികളിറങ്ങുമ്പോൾ ഒരു കാർ വന്നുനിന്നു.ശംഭുവും വീണയും ആയിരുന്നു അതിൽ.അവർ മുന്നോട്ട് വന്നു.പരസ്പരം കൈകൾ കൊരുത്തുപിടിച്ചിരുന്നു.അയാളുടെ മുഖം മുറുകിത്തന്നെയിരുന്നു.സ്വന്തം സഹോദരിയും തനിക്കെതിരെയായി എന്നത് അയാൾക്ക് ഒരടിയായിരുന്നു.
ചില എതിർപ്പുകളുണ്ടാകുമെന്ന് കരുതിയെങ്കിലും ഇങ്ങനെയൊരു പൊട്ടിത്തെറി ചന്ദ്രചൂഡൻ പ്രതീക്ഷിച്ചതല്ലായിരുന്നു എന്നതാണ് സത്യം.
അയാളെ കടന്നു പോകാൻ തുടങ്ങിയ ശംഭുവിനോടായി വീണയും കൂടെ കേൾക്കുന്ന രീതിയിൽ വളരെ പതിയെ “നിങ്ങളെന്റെ കാൽക്കീഴിൽ
എത്തും”എന്നയാൾ പറഞ്ഞപ്പോൾ “അതിന് മുൻപ് തന്റെ നെഞ്ചിൽ ചവിട്ടി ഞാൻ നിന്നിരിക്കും എന്നായിരുന്നു വീണയുടെ മറുപടി.
മുഖത്തടികിട്ടിയതുപോലെ തോന്നി ചന്ദ്രചൂഡന്.”സൂക്ഷിക്കണം,താൻ കരുതിയതിനെക്കാൾ മൂർച്ചയുണ്ട് അവൾക്ക്.അത്രയും സങ്കീർണമാണ് കാര്യങ്ങൾ”എന്ന് അയാൾ തിരിച്ചറിയുകയായിരുന്നു.
തന്നിലുയരുന്ന പകയുടെ ജ്വാലകൾ
ഉള്ളിൽ തന്നെ ഒതുക്കാൻ അയാൾ പാടുപെട്ടു.അത് കെടാതെ നോക്കണം എന്ന് മനസ്സിനെ പഠിപ്പിച്ചു
തനിക്കേറ്റ അപമാനത്തിനൊക്കെ എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന്
മാധവന്റെ മണ്ണിൽ ചവിട്ടിനിന്ന് ശപഥം ചെയ്തിട്ടാണ് അയാൾ തിരികെ പോയതും.
*****
സലിം പോകാനിറങ്ങി.അന്ന് പകൽ സമയം പോലും സലീമിന് തന്നെ നൽകിയ ചിത്ര അവന്റെ കൊതിയും തന്നിലെ കാമവും തീർക്കുകയായിരുന്നു.സമയം രാത്രി ഒൻപത് കഴിഞ്ഞിരുന്നു.
“ഒന്നും പറഞ്ഞില്ല.”അവൻ ഇറങ്ങിയ നേരം തീരുമാനം അറിയാനായി അവൾ ചോദിച്ചു.
“രാജീവനെതിരെ ഞാൻ നിൽക്കില്ല ചിത്ര.”
“ഈ മറുപടി ഞാൻ പ്രതീക്ഷിച്ചത് തന്നെയാ.അതുകൊണ്ട് എന്റെ പക തീർക്കാതിരിക്കാൻ കഴിയില്ലല്ലൊ.
ആൺ കുട്ടിയാ നീ,ചിത്രയിലെ കാമത്തിനുമേൽ വിജയിച്ചവൻ.ആ
നിന്നെ വിട്ടുകളയാനും തോന്നുന്നില്ല മാൻ.”
“എനിക്കും……..നീ പകർന്നു തന്ന ചൂട് ഇനിയും വേണമെന്നുള്ള തോന്നൽ.”
“എങ്കിൽ വാ,എന്റെ കൂടെ നിൽക്കാനുള്ള മനസ്സുമായി.എനിക്ക് മറ്റൊരാളെ കണ്ടെത്താൻ പ്രയാസം ഒന്നുമില്ല.പക്ഷെ എനിക്ക് തൃപ്തി നൽകാൻ കെൽപ്പുള്ള,എന്നെ കൂടെ നിന്ന് സഹായിക്കാൻ സാധിക്കും എന്ന് എനിക്കുറപ്പുള്ള നിന്നെ വിട്ടു കളയാനും തോന്നുന്നില്ല.”