“എനിക്കൊന്നും അറിയില്ലെന്ന് കരുതിയോ?കാർന്നൊൻമാര് തൊട്ട് ചെയ്തു കൂട്ടിയ ക്രൂരതയൊന്നും പോരാഞ്ഞിട്ടാവും ഇനി ഏട്ടനും കൂടി.
എന്ത് വേണമെന്നാ പറഞ്ഞത്? നാട് മുഴുവൻ ചീത്തപ്പേര് കേൾപ്പിച്ചു നടക്കുന്ന ഏട്ടന്റെ മോന് എന്റെ ഗായത്രിയെ നൽകണം പോലും.
ഞാൻ കഴിഞ്ഞ ദിവസവും കണ്ടതെ ഉളളൂ ഇവന്റെ തോന്യവാസം.കുടിച്ചു ബോധമില്ലാതെ ഏതോ ഒരു പെണ്ണിന് ഒപ്പം കാറിൽ നിന്ന് നാട്ടുകാർ പിടിച്ചു പോലീസിൽ ഏൽപ്പിക്കുന്നത്.ഒരു തുണ്ട് തുണിയില്ലായിരുന്നു ദേഹത്ത്.
അങ്ങനെയൊരു ആഭാസന് ഏട്ടന്റെ മോള് ഗൗരിയെ കൊടുക്കുവോ?
പിന്നെ ശംഭു………..നമ്മുടെ ചോരയാ അവൻ.നിങ്ങൾക്ക് വേണ്ടായിരിക്കാം പക്ഷെ എനിക്ക് വേണം അവനെ.
പിന്നൊരു കാര്യം,അവന് അവകാശം ഉള്ളതുകൂടിയാ നിങ്ങള് കയ്യിൽ വച്ചനുഭവിക്കുന്നത് അതവന് കിട്ടിയിരിക്കണം.അറിയാല്ലോ ഏട്ടന് ഈ സാവിത്രിയെ.നിവൃത്തി ഇല്ലാതെ ഇറങ്ങിപ്പോയ സുമിത്രയല്ലിത് അതും ഓർമ്മയുണ്ടാവണം ഏട്ടന്.
ഇനി വീണയുടെ കാര്യം.അവളെയും നന്നായി അറിയാമല്ലെ.ശരിയാ എന്റെ ചോരകൂടിയാ നമ്മുടെ അനുജൻ.
അവൻ അനുഭവിക്കുന്നത് അവന്റെ കർമ്മഫലവും.വീണ അത് ചെയ്തു എങ്കിൽ, അവനർഹിച്ചത് കിട്ടി എന്ന് കരുതിക്കൊണ്ടാൽ മതി.പിന്നെ
ശംഭുവിന്റെ പെണ്ണാ അവള്.അവൻ താലി കെട്ടിയ പെണ്ണ്.അവളും ഇവിടെ കാണും.കാര്യം മനസ്സിലായെങ്കിൽ ഏട്ടന് പോവാം.
അടിച്ചിറക്കുന്നതുപോലെയാണ് സാവിത്രിയുടെ വാക്കുകൾ കേട്ട ചന്ദ്രചൂഡന് തോന്നിയത്.”അധികം നിക്കാതെ അച്ഛനെയും വിളിച്ചു കൊണ്ട് പോടാ”എന്ന് തന്റെ മകന്റെ മുഖം നോക്കി മാധവനും പറഞ്ഞ സമയം എല്ലാം പൂർത്തിയായി എന്ന് അയാൾക്ക് തോന്നി.അവശേഷിച്ച ബന്ധം പോലും അവസാനിച്ചു എന്ന് മനസ്സിൽ ഊട്ടിയൂറപ്പിച്ചാണ് അവിടെ നിന്ന് ചന്ദ്രചൂഡൻ മകനുമൊത്തു പടി ഇറങ്ങിയതും.
“നല്ല രീതിയിൽ മുന്നോട്ട് പോകാം എന്ന് കരുതി ഒന്ന് കൂടി ശ്രമിച്ചു നോക്കിയതാ.പക്ഷെ അത് അങ്ങനെ നടക്കണം എന്നായിരിക്കില്ല വിധി.
ഞാൻ ആഗ്രഹിച്ചതൊക്കെ നേടിയിട്ടേയുള്ളൂ,അതിന് എന്തും ചെയ്യും.ഈ തറവാട്ടിൽ എന്റെ അധികാരം ഉറപ്പിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കുകതന്നെ ചെയ്യും.”ഇറങ്ങും മുൻപ് ചന്ദ്രചൂഡൻ തന്റെയുള്ളിൽ നുരഞ്ഞുപൊങ്ങിയ കോപം അടക്കി എല്ലാവരും കേൾക്കെയത് പറഞ്ഞു.
“എടൊ…….നിർത്തെടൊ.അയാളുടെ ഒരു അധികപ്രസംഗം.ഏട്ടാ എന്ന് വിളിച്ചുശീലിച്ച നാവുകൊണ്ട് എടൊ എന്ന് വിളിപ്പിച്ചത് നിങ്ങൾ തന്നെയാ.
നിങ്ങൾ എന്ത് കരുതി,ഞാനൊന്നും അറിയുന്നില്ലന്നൊ.ചിലതൊക്കെ
അറിഞ്ഞുതുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി.എന്നോട് ഇത് വരെ മാഷ് ഒന്നും പറഞ്ഞിട്ടില്ല,എന്നെ
വിഷമിപ്പിക്കണ്ട എന്ന് കരുതിക്കാണും.പക്ഷെ ആ മനസ്സ്
എനിക്കറിയാം.പണ്ട് തൊട്ടേ ഈ മണ്ണിൽ തനിക്കൊരു കണ്ണുള്ളതാ. ഒരേ ചോരയല്ലെ എന്ന് കരുതി അത് കണ്ടില്ല എന്ന് വച്ചു.ശരിയാ പണ്ട് വാക്ക് പറഞ്ഞിട്ടുണ്ട് പക്ഷെങ്കിൽ ഇപ്പൊ മാഷിന്റെ തീരുമാനത്തിന് ഒപ്പമാ ഈ ഞാനും.തിരുത്തേണ്ടത് തിരുത്തണം,മാറ്റി നിർത്തേണ്ടവരെ മാറ്റിയും നിർത്തണം.
നിങ്ങളുടെ മകനെ അറിയുന്നത് കൊണ്ടും തന്റെ ഉദ്ദേശം മനസിലാക്കിയതുകൊണ്ടും മാഷ് അതിനെ എന്നും എതിർത്തിട്ടേ ഉള്ളു.
എന്താ നിങ്ങൾക്കിത്ര പക.ഞങ്ങൾ
ഒരു കുഞ്ഞിനെ ദത്തെടുത്തതിനൊ?, അതോ സ്വന്തം ചോരയെ ഞാൻ ചേർത്ത് പിടിച്ചതിനൊ?അതുമല്ല ഈ കുടുംബത്തിൽ കയറിവന്ന പെണ്ണ് അനുഭവിക്കെണ്ടിവന്നതിന് ഒരു പരിഹാരം കണ്ടതോ?പ്രായശ്ചിത്തം പോലെ അവളെ സ്നേഹിക്കുന്നതൊ