ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]

Posted by

“ഗോവിന്ദ് ചെയ്തതിന് ഗോവിന്ദിന് കിട്ടുന്നുണ്ട്.വെറുതെ അളിയൻ ഭൈരവനെ ഇറക്കിയത് അവന്റെ പിടലിക്ക് വക്കണ്ട.”

“നീ കേൾക്കുന്നില്ലേ സാവിത്രി.നിന്റെ
ഭർത്താവിന്റെ ആരോപണങ്ങൾ.
ഞാൻ നിന്നോട് പറഞ്ഞതല്ലെ എല്ലാം.
ഇനി നീയും കൂടിയെന്നെ തള്ളിപ്പറയുകയാണോ.”

തലേന്ന് സാവിത്രിയുമായിട്ടുള്ള ഫോൺ സംഭാഷണത്തിൽ എല്ലാ കുറ്റങ്ങളും ഗോവിന്ദിലും വില്ല്യമിലും വരുന്ന രീതിയിൽ നിരത്തി,മാധവൻ തന്നെ തെറ്റിദ്ധരിച്ചുവെന്നും വരുത്തി തീർത്ത് തന്റെ സഹോദരിയെ തനിക്കൊയൊപ്പം നിർത്താനുള്ള ശ്രമം വിജയിച്ചു എന്ന് കരുതി അവിടെയെത്തിയ ചന്ദ്രചൂഡൻ പെട്ടെന്ന് ബോൾ സാവിത്രിയുടെ കോർട്ടിലേക്ക് ഇട്ടുകൊടുത്തു.ശംഭു അവനുള്ള കെണി പിറകെ ഒരുക്കാം എന്നുള്ള ചിന്തയിലായിരുന്നു അയാൾ.ഒപ്പം തന്റെ ഇളയ സഹോദരൻ ജീവശവം ആയി കിടക്കുന്നതിന് വീണയാണ് കാരണം എന്ന് സ്ഥാപിച്ചപ്പോൾ അവളെ ഉപദ്രവിച്ചവരുടെ കൂടെ തന്റെ അനുജനും ഉണ്ടെന്നുള്ളത് ചന്ദ്രചൂഡൻ സൗകര്യപൂർവ്വം മറച്ചുപിടിച്ചു.

“എന്തിനാണ് മാഷെ എന്നെയിങ്ങനെ തീ തീറ്റിക്കുന്നത്.ഏട്ടൻ പറഞ്ഞതിൽ
എന്തെങ്കിലും വാസ്തവമുണ്ടോ.
അതാണോ എന്നോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞതും.”

“സാവിത്രി……ഇന്നലെ നിങ്ങൾ എന്ത് സംസാരിച്ചു എന്നെനിക്കറിയില്ല. പക്ഷെ ഉറപ്പില്ലാത്ത ഒരു കാര്യത്തിന് ഞാനിറങ്ങും എന്ന് നിനക്ക് തോന്നുന്നുണ്ടോ.ഞാൻ എന്തെങ്കിലും ചെയ്തു എങ്കിൽ അതിന് ന്യായം എന്റെ ഭാഗത്തുതന്നെയാണ്.”

“അത് സ്വന്തത്തിലുള്ളവരെ വെറുപ്പിച്ചിട്ട് വേണോ മാഷെ?ഞാൻ എന്തൊക്കെ കാണണം എന്റെ ദേവി.
കണ്മുന്നിൽ ഉള്ളതിനെപ്പോലും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ.
ഞാൻ എടുത്തു നടന്നതാ എന്റെ അനുജനെ.”

“സാവിത്രി…കണ്മുന്നിൽ കാണുന്നതും
കാതിൽ കേൾക്കുന്നതും എല്ലാം സത്യമാവണം എന്നില്ല.ചിലപ്പോൾ ചിലർ നമ്മുടെ കണ്ണ് മൂടിക്കളയും ”

“എനിക്ക് മനസ്സിലാവുന്നുണ്ട് മാഷെ.
ഒന്നും ഒളിക്കാത്ത മാഷ് എന്നിൽ നിന്നും ഒളിക്കാൻ തുടങ്ങിയപ്പോൾ ഞാൻ മനസ്സിലാക്കണമായിരുന്നു.”

“സാവിത്രി……….”മാധവന് വാക്കുകൾ കിട്ടിയില്ല.

“ഇവള് എന്റെ ചോരയാണ് മാധവാ.
എന്നെ തള്ളിപ്പറയാൻ അവൾക്ക് കഴിയില്ല.ഇപ്പൊൾ ഞാൻ ഇറങ്ങുന്നു.
നല്ലൊരു ദിവസം നോക്കി ഞങ്ങൾ എല്ലാരും കൂടി വരുന്നുണ്ട്.ഇവളെ
എന്റെ മോന് വേണ്ടി ചോദിക്കാൻ.
അന്ന് ചില മാറ്റങ്ങൾ ഞാൻ ഇവിടെ പ്രതീക്ഷിക്കുന്നു.”തന്റെ പദ്ധതി വിജയിച്ചു എന്ന വിശ്വാസത്തിൽ ചന്ദ്രചൂഡൻ ഇറങ്ങാൻ തുടങ്ങി.

“ഏട്ടൻ ഒന്ന് നിന്നെ………”ഉമ്മറത്ത്
എത്തിയ ചന്ദ്രചൂഡനെ സാവിത്രി വിളിച്ചു.സാവിത്രിയുടെ ശബ്ദത്തിന് വല്ലാത്ത ശക്തിയുള്ളതായി അവിടെ ഉള്ളവർക്ക് തോന്നി.

തിരിഞ്ഞുനിന്നിരുന്ന ചന്ദ്രചൂഡന്റെ മുഖം ഗൗരവം നിറഞ്ഞതായിരുന്നെങ്കിലും അയാൾ ഉള്ളിൽ ചിരിക്കുകയായിരുന്നു. എല്ലാവരും അവളുടെ വാക്കുകൾക്ക് ചെവിയോർത്തു.എന്തും വരട്ടെ എന്ന ഭാവത്തിൽ മാധവൻ നിൽക്കുമ്പോൾ
ഗായത്രി കാര്യം എന്തെന്നറിയാതെ പരിഭ്രമിച്ചു നിൽക്കുകയാണ്.

“ഏട്ടൻ എന്താ കരുതിയത്,ഞാൻ വെറും പൊട്ടിയാണെന്നൊ?”

“സാവിത്രി………”ചന്ദ്രചൂഡൻ അറിയാതെ വിളിച്ചുപോയി.അങ്ങനെ ഒരു ഡയലോഗ് ആരും പ്രതീക്ഷിച്ചതല്ല.

അത് കേട്ട് നിന്ന മാധവൻ ഒന്ന് ഞെട്ടി ശേഷം ഉള്ളിൽ ചിരിച്ചുതുടങ്ങി.
ഗായത്രി എന്തെന്ന ഭാവത്തിൽ നോക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *