അതിനിടയിൽ നിന്നാണ് റപ്പായിയെ കുറിച്ചും കേൾക്കുന്നത്.
സദാസമയം കുടിച്ചുനടക്കുന്ന ഒരാൾ, അയാൾക്ക് മാധവന്റെ വീട്ടിലുള്ള സ്വാധീനം.അതുകൊണ്ടാണ് റപ്പായി മാപ്പിളയെ കാണാൻ തീരുമാനിച്ചതും.
തന്റെ കേസിന്റെ ചുരുളഴിക്കാൻ
ചിലരുടെ ഭൂതകാലം കൂടി അറിയണം എന്നത് വിക്രമന് തോന്നിയിരുന്നു.
ഗോവിന്ദിനെ സംശയിക്കുമ്പോഴും അവൻ പറയാത്ത അവന്റെ പാസ്റ്റ്,
അതിലുണ്ട് വില്ല്യം മർഡർ കേസിന്റെ രഹസ്യം എന്ന് വിക്രമന് ഉറച്ച ബോധ്യമുണ്ടായിരുന്നു.രാജീവനിൽ നിന്നും അറിഞ്ഞത് കൂടെയായപ്പോൾ അത് കൂടുതൽ ഉറപ്പായി വിക്രമന്.
മാത്രവുമല്ല രാജീവനിൽ നിന്ന് ഗോവിന്ദനെക്കുറിച്ചറിഞ്ഞശേഷം ഉടലെടുത്ത സംശയങ്ങൾ,ബന്ധം പിരിഞ്ഞ വീണ ഇപ്പോഴും മാധവന്റെ വീട്ടിൽ തുടരുന്നതും കൂടിയായപ്പോൾ തന്റെ സംശയങ്ങൾ ബലപ്പെടുന്നതായി വിക്രമന് തോന്നി.
താൻ പരിശോധിച്ച കാൾ ഹിസ്റ്ററിയിൽ പ്രത്യേകം നോട്ട് ചെയ്ത
നമ്പരുകൾ,പ്രത്യേകിച്ച് കില്ലർ വിമൻ
ഉപയോഗിച്ച ആ നമ്പർ.അതിൽ നിന്ന് ഒരു കാൾ,ഒരേയൊരു കാൾ അതും ഒരു ഡ്രോപ്പ് കാൾ.വ്യാജമെന്നുറപ്പിച്ചു
തന്നെയാണ് ഒന്നന്വേഷിച്ചതെങ്കിലും വിക്രമനത് നൽകിയ കുതിപ്പ് വളരെ വലുതായിരുന്നു.
അതുകൊണ്ടാണ് സംശയമുള്ള മറ്റു കാൾ ഹിസ്റ്ററികൾ മുഴുവൻ ഗോവിന്ദിന്റെയും എംപയർ ഗ്രൂപ്പ് എം ഡി വിനോദിന്റെയും ഉൾപ്പെടെ വിശദമായിത്തന്നെ പരിശോധിച്ചത്.
ഐ എം ഇ ഐ നമ്പറിൽ നിന്നും കാര്യമായി ഒന്നും ലഭിച്ചില്ല എങ്കിലും കില്ലർ വുമൺ ഉപയോഗിച്ച ഫോൺ വിനോദിന്റെ ഫോണുള്ള ടവർ ലൊക്കേഷനുകളിൽ സ്ഥിരമായി ഓൺ-ഓഫ് ആവുന്നതും അവരുടെ ലൊക്കേഷൻ ഏതാണ്ട് അടുത്ത് വരുന്നതും വിക്രമന് കച്ചിത്തുരുമ്പ് ആയി.അതുപോലെ തന്നെ കില്ലർ വുമണിനെ സഹായിച്ചു എന്ന് പറയുന്ന വ്യക്തിയുടെയും ഒരു പ്രത്യേക ടവർ ലൊക്കേഷനുകളിൽ ഓൺ-ഓഫ് ആകുന്നതും വിക്രമൻ ശ്രദ്ധിച്ചു.
അതോടൊപ്പം തന്നെ അതിന്റെ വിപരീത ദിശയിൽ,ഏതാനും
സെക്കന്റുകളുടെ വ്യത്യാസത്തിൽ
മറ്റു രണ്ട് നമ്പറുകൾ മറ്റ് രണ്ട് ഐ എം ഇ ഐ നമ്പറുകളിൽ സ്ഥിരമായി ആക്റ്റീവൊ ഡി ആക്റ്റീവൊ ആകുന്നതും വിക്രമൻ ശ്രദ്ധിച്ചു.
തന്റെ സൈബർ സുഹൃത്ത് പ്രൈം സസ്‌പെക്‌റ്റെഡ് നമ്പറുകളുടെ ടവറുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടയിൽ അതെ പരിധിയിൽ വന്നുപോയ മറ്റു ചില നമ്പറുകളും വിക്രമന് നൽകിയിരുന്നു
അതിൽ നിന്നാണ് വിക്രമൻ ഇവ
ശ്രദ്ധിക്കുന്നതും ഒടുവിൽ മൂന് നമ്പറുകളുടെ ഒരു ചുരുക്കപ്പട്ടിക തയ്യാറാക്കിയതും അതിന്റെ ചരിത്രമന്വേഷിക്കാൻ തന്റെ സുഹൃത്തിനെ പറഞ്ഞെൽപ്പിച്ചതും.
കാൾ ഹിസ്റ്ററിയിൽ തലപുകച്ചിരിക്കെ ഏതാണ്ട് അതെ സമയത്തുള്ള രാജീവന്റെ വരവും താൻ നോട്ട് ചെയ്ത ചില പേരുകൾ അയാളിൽ നിന്ന് കേട്ടതുമാണ് വിക്രമനെ ഇപ്പോൾ റപ്പായിയുടെ മുന്നിൽ കൊണ്ടുചെന്ന് നിർത്തിയത്.ഒപ്പം