കുറേശെ ചുവന്നിരുന്നു . അപ്പോഴത്തെ ദേഷ്യത്തില് അടിക്കുവെങ്കിലും സ്വല്പം കഴിഞ്ഞാൽ മഞ്ജുസിനും വിഷമം ആണ് . അവിടെ തടവികൊടുക്കാമെന്നു വിചാരിച്ചു മഞ്ജുസ് തൊട്ടാൽ പൊന്നൂസ് അപ്പൊ ചൂടാവും…
“എന്നെ മഞ്ജു തൊട..ണ്ട ..പൊക്കോ…മഞ്ജു ചീത്തയാ ”
എന്നൊക്കെ പറഞ്ഞു പെണ്ണ് മഞ്ജുസിനെ ചീത്ത പറയും ..പിന്നെ എന്തേലുമൊക്കെ പറഞ്ഞു സോപ്പിട്ടു ആണ് പിണക്കം മാറ്റുന്നത് . പക്ഷെ എന്റെ അടുത്ത് അത്ര പ്രെശ്നം ഒന്നുമില്ല . ഞാൻ ചീത്ത പറഞ്ഞാൽ തന്നെ അവൾക്ക് സങ്കടമാണ് .പക്ഷെ വയലന്റ് ആകില്ല ..അതൊക്കെ മഞ്ജുസിന്റെ അടുത്താണ് ..അവളും അതിലേറെ വയലന്റ് ആകുന്ന ടൈപ്പ് ആയതുകൊണ്ട് വല്യ കൊഴപ്പമില്ല !
എന്തായാലും പിന്നീടുള്ള രണ്ടു മൂന്നു ദിവസം ഞങ്ങള് കോയമ്പത്തൂർ തന്നെ ആയിരുന്നു. പിന്നെ ഓണത്തിന്റെ തലേന്ന് അവിടെ നിന്നുമിറങ്ങി . ഓണം ആയതുകൊണ്ട് കിഷോറും ശ്യാമും ഒകെ എന്റെ കൂടെ നാട്ടിലോട്ട് തിരിക്കുന്നുണ്ട്.